മരുമകന്റെ ദുർനടപ്പ് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന് ഭാര്യാമാതാവിന് നേരെ ക്രൂരമായലൈംഗിക പീഡനം. കൊല്ലം കുണ്ടറയിലാണ് കൊടും ക്രൂരത അരങ്ങേറിയിത്. വീട്ടുമുറ്റത്ത് നിന്നും ഗർഭനിരോധന ഉറ കണ്ടത് വിദേശത്തുള്ള മകളെ അറിയിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു വയോധികയെ പീഡിപ്പിച്ചത്. 2025 മുതൽ വയോധികയെ ഇയാൾ പീഡിപ്പിച്ചുവരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽ വെച്ചായിരുന്നു വയോധികയെ ഇയാൾ ക്രൂര പീഡനത്തിന് ഇരയാക്കിയത്. ഭയം കാരണം വീട്ടമ്മ പീഡന വിവരം പുറത്ത് പറഞ്ഞിരുന്നില്ല. 2025 മുതൽ ഇയാൾ വയോധികയെ പീഡിപ്പി

മരുമകന്റെ ദുർനടപ്പ് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന് ഭാര്യാമാതാവിന് നേരെ ക്രൂരമായലൈംഗിക പീഡനം. കൊല്ലം കുണ്ടറയിലാണ് കൊടും ക്രൂരത അരങ്ങേറിയിത്. വീട്ടുമുറ്റത്ത് നിന്നും ഗർഭനിരോധന ഉറ കണ്ടത് വിദേശത്തുള്ള മകളെ അറിയിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു വയോധികയെ പീഡിപ്പിച്ചത്. 2025 മുതൽ വയോധികയെ ഇയാൾ പീഡിപ്പിച്ചുവരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽ വെച്ചായിരുന്നു വയോധികയെ ഇയാൾ ക്രൂര പീഡനത്തിന് ഇരയാക്കിയത്. ഭയം കാരണം വീട്ടമ്മ പീഡന വിവരം പുറത്ത് പറഞ്ഞിരുന്നില്ല.
2025 മുതൽ ഇയാൾ വയോധികയെ പീഡിപ്പിച്ചുവരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഒടുവിൽ വയോധിക വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. വെളിപ്പെടുത്തലിന് പിന്നാലെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മരുമകനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ലഹരി വിൽപ്പന ഉൾപ്പെടെയുള്ള സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും മറ്റ് ക്രിമിനൽ കേസുകളും ഇയാൾക്കെതിരെ നിലവിലുണ്ടോയെന്ന കാര്യം ഉൾപ്പെടെ വിശദമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. ഇവർക്കിടയിൽ കുടുംബ പ്രശ്നങ്ങൾ ഉള്ളതായും വിവരമുണ്ട്.
https://www.facebook.com/Malayalivartha






















