കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസിൽ പോലീസ് അന്വേഷണത്തിന്റെ ഫലത്തിനായി കാത്ത് വത്തിക്കാന്‍; ഫ്രാങ്കോ കേസിൽ കര്‍ദിനാള്‍മാർ ചർച്ച നടത്തി, ഇന്ത്യയിലെ ജുഡീഷനറിയിൽ പൂർണ വിശ്വാസമെന്ന് കര്‍ദിനാള്‍മാർ...

കന്യാസ്ത്രീയുടെ പരാതിയിൽ അറസ്റ്റു ചെയ്ത ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ കേസ് മാര്‍പാപ്പ നിരീക്ഷിച്ചുവരികയാണെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ. പൊലീസ് അന്വേഷണത്തിന്റെ ഫലം അറിയാന്‍ കാത്തിരിക്കുകയാണ്. വത്തിക്കാന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ ഇന്ത്യയിലെ കര്‍ദിനാള്‍മാരെയാണ് ഇക്കാര്യം അറിയിച്ചത്. ബിഷപിന്റെ അറസ്റ്റിനുശേഷമുളള സാഹചര്യം കര്‍ദിനാള്‍മാര്‍ വത്തിക്കാനെ അറിയിച്ചു.
വത്തിക്കാനില്‍ നടക്കുന്ന സിനഡിനിടെയാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്ക ബാവ, സി.ബി.സി.ഐ അധ്യക്ഷന്‍ ഡോ. ഒസ്വാള്‍ഡ് ഗ്രേഷ്യസ് എന്നിവര്‍ ചര്‍ച്ച നടത്തിയത്. വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കര്‍ദിനാള്‍ പിയെത്രോ പരോളിന്‍ അടക്കം മൂന്ന് കര്‍ദിനാള്‍മാരുമായിട്ടായിരുന്നു ചര്‍ച്ച. കേസിന്റെ സ്ഥിതി വത്തിക്കാനെ അറിയിച്ചു. മാര്‍പാപ്പ സംഭവവികാസങ്ങള്‍ സൂക്ഷ്മായി നിരീക്ഷിക്കുന്നതായും പൊലീസ് അന്വേഷണത്തിന്റെ ഫലത്തിനായി കാക്കുകയാണെന്നും വത്തിക്കാന്‍ പ്രതിനിധികള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























