കൊലപാതക വിവരവും പ്രതിയെക്കുറിച്ചുള്ള വിവരങ്ങളും സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ പ്രചരിച്ചതോടെ വിദേശത്ത് നില്‍ക്കാനാവാതെ കേരളത്തിലേക്ക്... മത്സ്യത്തൊഴിലാളിയായ സവാദിനെ കൊലപ്പെടുത്തിയ ശേഷം ഷാര്‍ജയിലേയ്ക്ക് കടന്ന ബഷീര്‍ പോലീസ് സ്‌റ്റേഷനിലെത്തി സ്വയം കീഴടങ്ങിയത് നാടകീയ രംഗങ്ങളിലൂടെ...

കൊലപാതക വിവരവും പ്രതിയെക്കുറിച്ചുള്ള വിവരങ്ങളും സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ പ്രചരിച്ചതോടെ വിദേശത്ത് നില്‍ക്കാനാവാതെ തിരിച്ചുവന്ന് കീഴടങ്ങുകയായിരുന്നു. അതിനാടകീയമായ രംഗങ്ങളിലൂടെയായിരുന്നു പ്രതി ബഷീറിന്റെ കീഴടങ്ങൽ. ചെന്നൈ വിമാനത്താവളത്തിലെത്തിയ ബഷീര്‍ അവിടെ നിന്ന് ട്രെയിന്‍ മാര്‍ഗം തിരൂരിലേയ്ക്കും പിന്നീട് ടാക്‌സി വിളിച്ച് താനൂര്‍ സ്‌റ്റേഷനിലേയ്ക്കുമെത്തുകയായിരുന്നു.
ചോദ്യം ചെയ്യലിനുശേഷം പ്രതിയെ സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വിഷം കൊടുത്ത് കൊല്ലാനായിരുന്നു ആദ്യശ്രമം എന്നാലത് പരാജയപ്പെട്ടതോടെ തലയ്ക്കടിക്കുകയായിരുന്നു. മരണം ഉറപ്പാക്കാന്‍ സാവദിന്റെ ഭാര്യ സൗജത്ത് അദ്ദേഹത്തിന്റെ കഴുത്ത് മുറിക്കുകയും ചെയ്തു. പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ക്ലീന്‍ ഷേവില്‍ രാവിലെ പൊലീസ് സ്‌റ്റേഷനില്‍ കയറിവന്ന ബഷീറിനെ ഒറ്റനോട്ടത്തില്‍ പൊലീസിനു മനസ്സിലായില്ല.
'ഞാന്‍ ബഷീറാണ്, സവാദിനെ കൊന്ന...' എന്നു സ്വയം പരിചയപ്പെടുത്തിയപ്പോഴാണ് പൊലീസിന് ആളെ പിടികിട്ടിയത്. ഒട്ടും പരിഭ്രമമില്ലാതെയായിരുന്നു വരവ്. മാധ്യമസംഘത്തിനു മുന്നിലും പതറാതെ ബഷീര്‍ സംഭവങ്ങള്‍ വിവരിച്ചു. ഭക്ഷണത്തിലെ രുചിവ്യത്യാസം സവാദ് തിരിച്ചറിഞ്ഞതോടെ വിഷം നല്‍കി കൊല്ലാനുള്ള ശ്രമം പാളി. പിന്നീടാണ് ആക്രമണത്തിന് തീരുമാനിച്ചത്. കൊല നടത്താന്‍ ദുബായില്‍നിന്ന് മംഗളൂരുവില്‍ എത്തി അവിടെനിന്ന് കാര്‍ വാടകയ്‌ക്കെടുത്താണ് നാട്ടിലെത്തിയത്. ബഷീര്‍ കീഴടങ്ങിയതറിഞ്ഞ് വന്‍ ജനക്കൂട്ടമാണ് സ്‌റ്റേഷന് മുന്നില്‍ തടിച്ചുകൂടിയത്.
പ്രതിയെ വൈദ്യ പരിശോധനയ്ക്കും തെളിവെടുപ്പിനും കൊണ്ടുപോകാന്‍ പോലും പൊലീസ് ഏറെ ബുദ്ധിമുട്ടി. സവാദ് താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സില്‍ ഇന്നലെ പൊലീസ് നടത്തിയ പരിശോധനയില്‍ ഉറക്കഗുളികകള്‍ കണ്ടെടുത്തു. മകളെ മുറിയില്‍ പൂട്ടിയിട്ടതിനു ശേഷമാണ് മരണം ഉറപ്പാക്കാന്‍ ഭാര്യ സൗജത്ത് സവാദിന്റെ കഴുത്ത് പാതി മുറിച്ചത്.കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് കടന്ന ബഷീര്‍ ഇന്ന് രാവിലെയാണ് താനൂര്‍ സി.ഐക്കു മുന്‍പില്‍ കീഴടങ്ങിയത്.പത്രമാധ്യമങ്ങളില്‍ ബഷീറിന്റെ ഫോട്ടോ ഉള്‍പ്പടെയുള്ള വാര്‍ത്തകള്‍ പ്രചരിച്ചതോടെ ജോലിയില്‍ തുടരാന്‍ കഴിയാത്ത സാഹചര്യമായി.തുടര്‍ന്നാണ് കീഴടങ്ങല്‍. ബഷീറിനെ കൊലപാതകം നടത്തിയ തെയ്യാലയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
https://www.facebook.com/Malayalivartha























