ഈ ലോകത്തെ ആട്ടാനും നിലനിര്‍ത്താനും കണ്ണടച്ചിരിക്കുന്ന ഭഗവാന്റെ നെറ്റിയില്‍ നിന്നും വരുന്ന ആ പ്രകാശം മാത്രം മതി; ശബരിമലയിലുള്ളത് ധര്‍മ്മശാസ്താവാണ്, ധര്‍മ്മം മാത്രമേ അവിടെ നടക്കൂ: യേശുദാസ്

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്ന കാഹള മുഴക്കത്തില്‍ അസ്വസ്ഥനായി ഗാനഗന്ധര്‍വന്‍ യേശുദാസ് ഇക്കഴിഞ്ഞ സൂര്യ സംഗീത കച്ചേരി അയ്യപ്പനുവേണ്ടി വേണ്ടി സമര്‍പ്പിച്ചു . ശബരിമലയിലിരിക്കുന്നത് ധര്‍മ്മ ശാസ്താവാണ്, അവിടെ ധര്‍മ്മം മാത്രമേ നടക്കുകയുള്ളുവെന്ന് അദ്ദേഹം സദസില്‍ ഓര്‍മ്മിപ്പിച്ചു.
ഈ ലോകത്തെ ആട്ടാനും നിലനിര്‍ത്താനും കണ്ണടച്ചിരിക്കുന്ന ഭഗവാന്റെ നെറ്റിയില്‍ നിന്നും വരുന്ന ആ പ്രകാശം മാത്രം മതി . ഒരേ ഒരു പ്രാര്‍ത്ഥനയേയുള്ളു. ആര്‍ക്കും ഒരാപത്തും വരാതിരിക്കട്ടെ.
സ്വാമിയെ ശരണമയ്യപ്പ എന്ന ശരണം വിളിയോടെ അദ്ദേഹം പറഞ്ഞ വാക്കുകള്‍ വളരെ
ഏറെ ആവേശത്തോടെയാണ് കാണികള്‍ സ്വീകരിച്ചത്.
41ദിവസം കഠിന വൃതമെടുത്ത് സ്വന്തം പിതാവ് രഹസ്യമായി ശബരിമലയില്‍ പോയ കാര്യവും സ്വന്തമായി അയ്യപ്പസ്വാമിയെ കാണാന്‍ പോയ കാര്യവും യേശുദാസ് സദസില്‍ പറഞ്ഞു. സ്വകുടുംബം അയ്യപ്പന്റെ കാന്തവലയത്തില്‍ പെട്ടുകിടക്കുകയാണെന്നും ഹരിവരാസനം പാടാന്‍ ഇടയായ സാഹചര്യവും ഗാനഗന്ധര്‍വന്‍ വികാരഭരിതനായി വിവരിച്ചു.
"
https://www.facebook.com/Malayalivartha























