ബാലു അണ്ണന്റെ ലക്ഷ്മിചേച്ചിക്ക് ഒരായിരം പ്രാര്‍ത്ഥനയോടെ ... ആയിരക്കണക്കിന് അഭ്യുദയകാംക്ഷികളുടെ ചോദ്യത്തിനും പ്രാര്‍ത്ഥനകള്‍ക്കും ഉള്ള മറുപടി...

വയലനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകള്‍ തേജസ്വിനി ബാലയുടെയും വിയോഗവാര്‍ത്ത ഇന്നലെ ഭാര്യ ലക്ഷ്മിയെ അറിയിച്ചിരുന്നു. സ്റ്റീഫന്‍ ദേവസ്സിയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ഇപ്പോള്‍ ലക്ഷ്മിയോട് അമ്മ കാര്യങ്ങള്‍ അവതരിപ്പിച്ചത് ഒരുപാട് വൈകാരിക നിമിഷങ്ങള്‍ക്കൊടുവിലാണെന്ന് പറയുകയാണ് സംഗീതജ്ഞനും ബാലഭാസ്‌കറിന്റെ സുഹൃത്തുമായ ഇഷാന്‍ ദേവ്. എല്ലാം താങ്ങാനുള്ള ശ്കതി ലഭിക്കുവാനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും. ആയിരക്കണക്കിന് അഭ്യുദയകാംക്ഷികളുടെ ചോദ്യത്തിനും പ്രാര്‍ത്ഥനകള്‍ക്കും ഉള്ള മറുപടി ആയിതിനെ കണക്കാക്കുക എന്നും ഇഷാന്‍ ഫെയ്‌സ്ബുക്കിലൂടെ കുറിച്ചു.
ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ട്. ഇപ്പോള്‍ സ്വയം ശ്വസിക്കാന്‍ സാധിക്കുന്നുണ്ട്. വെന്റിലേറ്ററില്‍ നിന്നും ഐസിയുവിലേക്ക് മാറ്റി. ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കുന്നതായും ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. ഒരാഴ്ചയ്ക്കകം റൂമിലേക്കു മാറ്റാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
ഇഷാന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ:
ലക്ഷ്മി ചേച്ചിയോട് അമ്മ കാര്യങ്ങള്‍ അവതരിപ്പിച്ചു ,ഒരുപാടു വൈകാരിക നിമിഷങ്ങള്‍ക്കൊടുവില്‍ ...ലക്ഷ്മി ചേച്ചി ആരോഗ്യസ്ഥിതി ഇനിയും സാധാരണഗതി ആകാത്തതിനാല്‍ ഐസിയു-വില്‍ -തന്നെ തുടരേണ്ടതായിട്ടുണ്ട് എന്ന് ചേച്ചിയുടെ അച്ഛന്‍ ഇപ്പൊ എന്നോട് പറഞ്ഞു. ഞങ്ങള്‍ കുറച്ച് സുഹൃത്തുക്കളും ബന്ധുക്കളും ഉണ്ടിവിടെ ,മനസുകൊണ്ട് എല്ലാം താങ്ങാനുള്ള ശ്കതി ചേച്ചിക്ക് കിട്ടാന്‍ എല്ലാരും പ്രാര്‍ത്ഥിക്കണം...ബാലു അണ്ണന്റെ ലക്ഷിചേച്ചിക്ക് ഒരായിരം പ്രാര്‍ത്ഥനയോടെ ...ആയിരക്കണക്കിന് അഭ്യുദയകാംക്ഷികളുടെ ചോദ്യത്തിനും പ്രാര്‍ത്ഥനകള്‍ക്കും ഉള്ള മറുപടി ആയതിനെ കണക്കാക്കുക ,പ്രാര്‍ത്ഥനകള്‍ ഉണ്ടാകണം.
https://www.facebook.com/Malayalivartha




















