മുകേഷിനെതിരെ പരാതിയില്ല, ആരോപണങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കരുത്, ഇത്തരക്കാരെ തുറന്ന് കാണിക്കാനാണ് ശ്രമിച്ചത് - ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫ് വ്യക്തമാക്കിയതോടെ കൊല്ലം എം.എല്‍.എ രക്ഷപെട്ടു

നടന്‍ മുകേഷിനെതിരെ മി ടൂ ക്യാമ്പയിനിലൂടെ വെളിപ്പെടുത്തല്‍ നടത്തിയ ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫ് പരാതി നല്‍കില്ലെന്ന് അറിയിച്ചു. മാത്രമല്ല മുകേഷിനെതിരെ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. അതോടെ മുകേഷിനെതിരായ കോലാഹലങ്ങള്‍ നനഞ്ഞ പടക്കമായി മാറി. കോടീശ്വരന്‍ പരിപാടിക്കിടെ മുകേഷ് ഫോണിലൂടെ പലതവണ വിളിച്ചെന്നും ഇത്തരക്കാരെ തുറന്ന് കാണിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും ടെസ് ജോസഫ് വ്യക്തമാക്കി. എന്നിട്ടും കൊല്ലത്തെ മുകേഷിന്റെ വീടിനും ഓഫീസിനും മുന്നില്‍ പ്രതിഷേധം ശക്തമാക്കുകയാണ് കോണ്‍ഗ്രസ്. പലയിടങ്ങളിലും എം.എല്‍.എയുടെ കോലവും കത്തിച്ചു.
രാവിലെ സെക്രട്ടറിയേറ്റില്‍ റവന്യൂമന്ത്രിക്കൊപ്പം ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് തനിക്കെതിരെ ആരോപണം ഉയര്‍ന്ന വിവരം മുകേഷ് എം.എല്‍.എ അറിഞ്ഞത്. ഉടന്‍ തന്നെ യോഗത്തില്‍ നിന്ന് ഇറങ്ങിയ അദ്ദേഹം കൊല്ലത്തേക്ക് പോയി. എന്നാല്‍ കല്ലമ്പലത്തെത്തിയ ശേഷം വീണ്ടും തിരുവനന്തപുരത്തേക്ക് തിരിച്ചു. ഇതിനിടെ ചാനലുകളില്‍ സംഭവം വലിയ വാര്‍ത്തയായി. പ്രതികരണവുമായി മാധ്യമപ്രവര്‍ത്തകര്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സമീപിച്ചപ്പോള്‍ നിയമവശം പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് അറിയിച്ചു. എന്നാല്‍ ആരോപണം ഉന്നയിച്ചയാള്‍ പരാതി നല്‍കില്ലെന്ന് വ്യക്തമാക്കിയതോടെ മുകേഷ് സേഫായി.
പരാതിക്കാരിയെ അറിയില്ലെന്നാണ് മുകേഷ് പ്രതികരിച്ചത്. 19 വര്‍ഷം മുന്‍പ് നടന്ന സംഭവമാണെന്നും പറഞ്ഞു. സൂര്യാ ടി.വിയുടെ കോടീശ്വരന്‍ പരിപാടിക്കിടെയായിരുന്നു സംഭവം. ക്രൂവിലെ ഏക വനിതാ അംഗമായ തന്നെ മുകേഷ് , താമസിച്ചിരുന്ന റൂമിന് അടുത്തുള്ള മുറിയിലേക്ക് മാറ്റാന്‍ നോക്കിയെന്നും എം.പിയായിരുന്ന ഡെറിക് ഒബ്‌റെയിനെ വിളിച്ചാണ് ചെന്നൈയില്‍ നിന്ന് അടുത്ത ദിവസം രാവിലത്തെ വിമാനത്തില്‍ രക്ഷപെട്ടതെന്നും ടെസ് ജോസഫ് ആരോപിച്ചു.
https://www.facebook.com/Malayalivartha




















