Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഭര്‍ത്താവ് മരിച്ചാലേ ഒപ്പം വരൂ.. സൗജിത്തി​ന്റെ നിര്‍ബന്ധബുദ്ധി സവാദിനെ കൊലപ്പെടുത്താന്‍ ബഷീറിനെ നിര്‍ബ്ബന്ധിച്ചു; കൊലയ്ക്കുശേഷം ശരീരഭാഗങ്ങള്‍ മുറിച്ച്‌ പെട്ടിയിലാക്കി ഉപേക്ഷിക്കാൻ പ്ലാനിട്ടു; തന്ത്രങ്ങൾ വിജയിച്ചാൽ വിദേശത്തേക്കു കടന്ന് ഒരുമിച്ചു ജീവിക്കാനും പദ്ധതി; എല്ലാപ്ലാനും പൊളിഞ്ഞത് നിമിഷങ്ങൾക്കുള്ളിൽ

10 OCTOBER 2018 11:52 AM IST
മലയാളി വാര്‍ത്ത

More Stories...

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതിയുടെ ജാമ്യത്തിനായി പ്രോസിക്യൂഷൻ ഒത്തുകളിച്ചെന്ന് പൊലീസ്

പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട്‌ കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ

ഗതാഗത മന്ത്രി സി.പി ജോണ്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തല്‍: കേരളത്തോട് പുതിയ വിദഗ്ധ അംഗത്തിന്റെ നാമനിര്‍ദേശം ആവശ്യപ്പെട്ടു

പുതിയനയം മദ്യക്കമ്പനികള്‍ക്കു വേണ്ടി;മുഖ്യമന്ത്രിയുടെ നടപടി ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കാനുള്ളതാണെന്ന് തിരിച്ചറിയണമെന്ന് എം.വി ഗോവിന്ദന്‍

സവാദിനെ കൊലപ്പെടുത്തിയത് ഭാര്യ സൗജത്തിന്റെ നിര്‍ബന്ധപ്രകാരമായിരുന്നെന്നാണ് ബഷീര്‍ നല്‍കിയ മൊഴി. കൊലയ്ക്കുശേഷം ശരീരഭാഗങ്ങള്‍ മുറിച്ച്‌ പെട്ടിയിലാക്കി ഉപേക്ഷിക്കാനും തുടര്‍ന്ന് സവാദിനെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കാനുമായിരുന്നു നീക്കം. എന്നാല്‍ സവാദിനൊപ്പം കിടന്നുറങ്ങിയിരുന്ന മൂത്തമകള്‍ അക്രമത്തിനിടയില്‍ ഉണര്‍ന്നത് എല്ലാ പദ്ധതികളും പൊളിച്ചു കളയുകയായിരുന്നു.

അതേസമയം അഞ്ചുടിയില്‍ മത്സ്യത്തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ബഷീറും കാമുകി സൗജിത്തും ലക്ഷ്യമിട്ടിരുന്നത് വിദേശത്തേക്ക് കടന്ന് ഒരുമിച്ച്‌ ജീവിക്കാന്‍. എന്നാല്‍ ഭര്‍ത്താവ് മരിച്ചാലേ ഒപ്പം വരൂവെന്ന സൗജിത്തി​ന്റെ നിര്‍ബ്ബന്ധബുദ്ധി സവാദിനെ കൊലപ്പെടുത്താന്‍ ബഷീറിനെ നിര്‍ബ്ബന്ധിതമാക്കുകയായിരുന്നു. ഇന്നലെ നേരിട്ടു ഹാജരായ ബഷീറിനെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കടുത്ത ചൂടിനെ തുടര്‍ന്ന് മൂത്തമകള്‍ക്കൊപ്പം സവാദ് മുറിക്ക് പുറത്തായിരുന്നു കിടന്നുറങ്ങിയത്. ഈ സമയത്ത് ബഷീര്‍ ഒരു വലിയ മരത്തടി കൊണ്ട് സവാദിന്റെ തലയില്‍ അടിക്കുകയായിരുന്നു.

അടിയുടെ ശബ്ദത്തിനൊപ്പം ചോര തെറിച്ച്‌ മുഖത്തു വീണതിനെ തുടര്‍ന്ന് കുട്ടി ഞെട്ടിയുണര്‍ന്നു. ഇതിനിടയില്‍ ആരോ ഇറങ്ങിയോടുന്നതും കുട്ടി കണ്ടിരുന്നു. മകള്‍ ഉണര്‍ന്നതോടെ പദ്ധതി പാളിയെങ്കിലും ബഷീറിന്റെ നിര്‍ദേശപ്രകാരം മകളെ മുറിയില്‍ പൂട്ടിയിട്ടതിനു ശേഷം മരണം ഉറപ്പാക്കാന്‍ സൗജത്ത് അടുക്കളയില്‍ നിന്നും കത്തി എടുത്തു കൊണ്ടു വന്ന് ഭര്‍ത്താവിന്റെ കഴുത്തു മുറിക്കുകയും നെഞ്ചില്‍ കത്തികൊണ്ടു വരയുകയുമായിരുന്നു.

ഒരു മാസം മുന്‍പു ഭക്ഷണത്തില്‍ വിഷം കലര്‍ത്തി സവാദിനെ കൊല്ലാനും സൗജത്ത് ശ്രമം നടത്തിയിരുന്നു. എന്നാല്‍ മണ്ണെണ്ണ കലര്‍ന്നെന്നു പറഞ്ഞ് സവാദ് ഭക്ഷണം ഉപേക്ഷിച്ചതോടെ പദ്ധതി പാളി. ഈ മാസം നാലിനു പുലര്‍ച്ചെയാണ് സവാദ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് കടന്ന ബഷീര്‍ പത്രമാധ്യമങ്ങളില്‍ ഫോട്ടോ ഉള്‍പ്പടെയുള്ള വാര്‍ത്തകള്‍ പ്രചരിച്ചതോടെ ജോലിയില്‍ തുടരാന്‍ കഴിയാതെ താനൂര്‍ സി.ഐക്കു മുന്‍പില്‍ കീഴടങ്ങുകയായിരുന്നു.

സവാദിന്റെ ഭാര്യയും ബഷീറിന് സവാദിന്റെ വീട്ടിലെത്താന്‍ വാഹനം ഏര്‍പ്പെടുത്തി കൊടുത്ത സൂഫിയാനും നേരത്തെ അറസ്റ്റിലായിരുന്നു. സൗജിത്തും സൂഫിയാനും അറസ്റ്റിലായതിന് പിന്നാലെ അതി നാടകീയമായിട്ടായിരുന്നു ബഷീറിന്റെ കീഴടങ്ങല്‍. ഷാര്‍ജയിലേയ്ക്ക് കടന്ന ബഷീര്‍ കഴിഞ്ഞ ദിവസം രാവിലെ താനൂര്‍ പോലീസ് സ്‌റ്റേഷനിലെത്തി സ്വയം കീഴടങ്ങുകയായിരുന്നു. ക്ലീന്‍ ഷേവില്‍ രാവിലെ പൊലീസ് സ്‌റ്റേഷനില്‍ കയറിവന്ന ബഷീറിനെ ഒറ്റനോട്ടത്തില്‍ പൊലീസിനു മനസ്സിലായില്ല. 'ഞാന്‍ ബഷീറാണ്, സവാദിനെ കൊന്ന...' എന്നു സ്വയം പരിചയപ്പെടുത്തിയപ്പോഴാണ് പൊലീസിന് ആളെ പിടികിട്ടിയത്.

ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ ബഷീര്‍ അവിടെ നിന്ന് ട്രെയിന്‍ മാര്‍ഗം തിരൂരിലേയ്ക്കും പിന്നീട് ടാക്‌സി വിളിച്ച്‌ താനൂര്‍ സ്‌റ്റേഷനിലേയ്ക്കും എത്തുകയായിരുന്നു. ഒട്ടും പരിഭ്രമമില്ലാതെയായിരുന്നു വരവ്. മാധ്യമസംഘത്തിനു മുന്നിലും പതറാതെ ബഷീര്‍ സംഭവങ്ങള്‍ വിവരിച്ചു. ഭക്ഷണത്തിലെ രുചിവ്യത്യാസം സവാദ് തിരിച്ചറിഞ്ഞതോടെ വിഷം നല്‍കി കൊല്ലാനുള്ള ശ്രമം പാളി. പിന്നീടാണ് ആക്രമണത്തിന് തീരുമാനിച്ചത്. കൊല നടത്താന്‍ ദുബായില്‍നിന്ന് മംഗളൂരുവില്‍ എത്തി അവിടെനിന്ന് കാര്‍ വാടകയ്‌ക്കെടുത്താണ് നാട്ടിലെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതിയുടെ ജാമ്യത്തിനായി പ്രോസിക്യൂഷൻ ഒത്തുകളിച്ചെന്ന് പൊലീസ്  (10 minutes ago)

പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട്‌ കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ  (16 minutes ago)

ഗതാഗത മന്ത്രി സി.പി ജോണ്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി  (35 minutes ago)

ലക്ഷ്മിപ്രിയയ്ക്കും ശ്വേതയ്ക്കുമെതിരെ കേസ് കൊടുത്ത് അന്‍സിബ  (41 minutes ago)

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തല്‍: കേരളത്തോട് പുതിയ വിദഗ്ധ അംഗത്തിന്റെ നാമനിര്‍ദേശം ആവശ്യപ്പെട്ടു  (1 hour ago)

പുതിയനയം മദ്യക്കമ്പനികള്‍ക്കു വേണ്ടി;മുഖ്യമന്ത്രിയുടെ നടപടി ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കാനുള്ളതാണെന്ന് തിരിച്ചറിയണമെന്ന് എം.വി ഗോവിന്ദന്‍  (1 hour ago)

എക്‌സാലോജിക്കും സി.എം.ആര്‍.എല്ലും തമ്മിലുള്ള ഇടപാടില്‍ ഇ.ഡി പിടി മുറുക്കി; കെ.എസ്.എഫ്.ഡി.സി 35 വര്‍ഷമായി നടത്തിയ ബിസിനസ് അവസാനിപ്പിക്കാനൊരുങ്ങുന്നു  (1 hour ago)

മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്  (1 hour ago)

താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന രീതി ജനം കാണുന്നുണ്ട്  (1 hour ago)

കീം പരീക്ഷാ ഫലപ്രഖ്യാപനം നാളെ  (1 hour ago)

കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചുപണി ഉടൻ  (1 hour ago)

അഞ്ചു കൊല്ലവും ഞങ്ങളിവിടെ തന്നെ കാണും; പുറത്താകുമെന്ന ആശങ്കയില്ല ; വിവി രാജേഷ്  (1 hour ago)

വെനസ്വേലയില്‍ ഭൂകമ്പം: ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മുന്നറിയിപ്പ് ലഭിച്ചെന്ന് റിപ്പോര്‍ട്ട്  (1 hour ago)

എഫ്.സി.ആര്‍.എ ചട്ടദേദഗതി മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണമെന്ന് ബിനോയ് വിശ്വം  (1 hour ago)

Ketan-Agarwal-murder കൊടുംചൂടിൽ ഹൂഡി ധരിച്ച് കൊലപാതകി;  (3 hours ago)

Malayali Vartha Recommends