Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോർപറേഷൻ ആസ്ഥാനത്തുണ്ടായത് നാടകീയ സംഭവങ്ങൾ...മേയർ VV രാജേഷിനെ അടിച്ചു വീഴ്ത്തി കാലൊടിച്ച് സിപിഎം.. വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ കേസ്..


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ആളിക്കത്തിക്കുന്ന തരത്തിൽ പ്രക്ഷോഭവുമായി തെരുവിലിറങ്ങുമ്പോൾ, അയിത്തത്തിനെതിരായി ജാഥ നയിച്ച് പോരാടിയ മന്നത്തു പത്മനാഭനെ മറക്കരുത്; തുറന്നെഴുത്തു മായി ദേശാഭിമാനി

11 OCTOBER 2018 06:23 PM IST
മലയാളി വാര്‍ത്ത

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ആളിക്കത്തിക്കുന്ന തരത്തിൽ പ്രക്ഷോഭവുമായി തെരുവിലിറങ്ങുമ്പോൾ, അയിത്തത്തിനെതിരായി ജാഥ നയിച്ച് പോരാടിയ മന്നത്തു പത്മനാഭനെ മറക്കരുതെന്നു ദേശാഭിമാനി ദിനപത്രം തുറന്നെഴുതുന്നു. 1924 മാർച്ച് 30 ന് ആരംഭിച്ച അയിത്തത്തിനെതിരായ വൈക്കം സത്യഗ്രഹ പ്രസ്ഥാനത്തെയും സവർണ ജാഥയെയും മറക്കരുതായിരുന്നു എന്ന് ദേശാഭിമാനാനി ഓർമിപ്പിക്കുന്നു .

അയിത്തോച്ചാടന പ്രക്ഷോഭ ചരിത്രത്തിലെ ആദ്യത്തെ ഐതിഹാസിക സമരമായിരുന്നു വൈക്കത്തേത‌്. അതിനെപിന്തുണച്ച‌് മന്നത്ത‌് പത്മനാഭന്റെ നേതൃത്വത്തിൽ സവർണജാഥ സംഘടിപ്പിച്ചതും ചരിത്രപ്രസിദ്ധം.കേരള നവോത്ഥാന പാരമ്പര്യത്തിലെ തിളക്കമാർന്ന പ്രക്ഷോഭപ്രഭ കേരളത്തിനുണ്ടെങ്കിലും ശബരിമലയിലെ യുവതി പ്രവേശനം സാമൂഹ്യമുന്നേറ്റ പ്രക്രിയയുടെ പിന്തുടർച്ചയായി ചിലർക്ക് കാണാനാകുന്നില്ല.അതിനെ രാഷ്ട്രീയ മുതലെടുപ്പിനും, സ്ത്രീകൾ ഉൾപ്പെടെയുള്ള വിശ്വാസികളുടെ വികാരത്തെ ചൂഷണം ചെയ്യുന്ന തരത്തിലേക്ക് നയിക്കുന്നു.തീണ്ടാരി എന്ന് പറഞ്ഞു ലോകത്തെ എല്ലാ സ്ത്രീകളെയും അപമാനിക്കുന്നതിന് തുല്യമായി പ്രഖ്യാപനങ്ങൾ നടത്തുന്നു.ശബരിമല പ്രാദേശിക വിശ്വാസമാണെന്ന് പറഞ്ഞു സ്ത്രീകളെ ഒഴിവാക്കാൻ ബോധപൂർവ്വം കച്ചക്കെട്ടിയിറങ്ങിയിരി തിരിച്ചിരിക്കുകയാണ്. ആരുടെയൊക്കെ നേട്ടങ്ങൾക്കായി ജനങ്ങളെ കബളിപ്പിക്കുന്നു. ഇതൊക്കെ ചെയ്യുന്നതിന് മുൻപ് വർഷങ്ങൾക് മുൻപ് നടന്ന വൈക്കം സമരം 

ഓർക്കുന്നത് നന്ന്. അതിലേക്ക് ഒന്ന് തിരിഞ്ഞു നോട്ടം:

1924 മാർച്ച് 30 ന് രാവിലെ കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദപ്പണിക്കർ എന്നീ മൂന്ന് പുലയ ഈഴവ നായർ യുവാക്കൾ ആരംഭിച്ച സത്യഗ്രഹ സമരമാണ് അറസ്റ്റും മർദനവും പീഡനവും നിറഞ്ഞ പോരാട്ടമായിവളർന്നു പന്തലിച്ചത്. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനു പുറത്തുള്ള വഴികളിലൂടെ അവർണർ നടന്നുകൂടാ എന്ന് തീണ്ടൽപ്പലക വച്ച് നിരോധിച്ചിരുന്നത് അവസാനിപ്പിക്കണമെന്ന ഒരൊറ്റ ആവശ്യമാണ് സമരത്തിനാധാരം.

അവർണ വിഭാഗങ്ങൾക്ക് ക്ഷേത്രത്തിൽ മാത്രമല്ല അതിനു ചുറ്റുമുള്ള പൊതുവീഥികളിൽ‌പ്പോലും പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. അഹിന്ദുക്കളായ ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും ഈ വിലക്ക് ബാധകമായിരുന്നില്ല എന്നത് അവർണ വിഭാഗങ്ങളെ കൂടുതൽ അപമാനിതരാക്കി. ക്ഷേത്രത്തെ തീണ്ടാതെ നടക്കാനായി, അവർണയാത്രക്കാർക്ക് രണ്ടുമൂന്നു മൈൽ ദൈർഘ്യം കൂടുതലുള്ള വഴിയേ ചുറ്റിവളഞ്ഞു യാത്രചെയ്യേണ്ടി വന്നു.

സവർണർ നിയോഗിച്ച ഗുണ്ടകൾ സത്യഗ്രഹികളെ മർദിക്കുകയും ചുണ്ണാമ്പ് എഴുതി കണ്ണു പൊട്ടിക്കുകയും ചെയ്തിട്ടും ഗാന്ധിജിയെ പോലും അമ്പരപ്പിക്കുന്ന സമരസഹന നിഷ്ഠയുമായി സത്യഗ്രഹികൾ മുന്നേറി വന്നു . ടി കെ മാധവൻ, മന്നത്ത‌് പത്മനാഭൻ , കെ പി കേശവമേനോൻ, ജോർജ് ജോസഫ്, കെ കേളപ്പൻ, ചങ്ങനാശേരി പരമേശ്വരൻ പിള്ള തുടങ്ങിയ അതികായരെല്ലാം സമരത്തിന്റെ മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു.

കാളവണ്ടിയിൽ യാത്രചെയ്യുകയായിരുന്ന പുലയസമുദായ നേതാവ് അയ്യങ്കാളിക്ക‌് സവർണരുടെ എതിർപ്പുമൂലം വണ്ടിയിൽ നിന്നിറങ്ങി വളഞ്ഞ വഴിയേ നടന്നുപോകേണ്ടിവന്നു.അദ്ദേഹമില്ലാത്ത കാളയ‌്ക്കും വണ്ടിക്കും നേർവഴിയിൽ പോകാൻ അനുവാദവും കിട്ടി. മറ്റൊരിക്കൽ ശ്രീനാരായണ ഗുരു യാത്രചെയ്തിരുന്ന റിക്ഷ വൈക്കം ക്ഷേത്രത്തിന് സമീപം തടയുകയും തിരിച്ചുവിടുകയും ചെയ്തു. 500 പേരടങ്ങിയ പദയാത്ര തിരുവനന്തപുരത്ത‌് എത്തുമ്പോൾ 5000പേരായി മാറി.

വൈക്കം സത്യഗ്രഹത്തെ പിന്തുണച്ച് തിരുവനന്തപുരത്തേക്കു നടത്തിയ സവർണപദയാത്ര നയിച്ചത് നായർസമുദായ നേതാവായ മന്നത്തു പത്മനാഭൻ.1914 ഒക്ടോബർ 31 ന‌് സ്ഥാപിച്ച എൻഎസ‌്എസിന്റെ നേതൃത്വത്തിലാണ് നായന്മാർക്കിടയിൽ പ്രചാരത്തിലിരുന്ന താലികെട്ടു കല്യാണം, തിരണ്ടുകുളി, ബ്രാഹ്മണ സംബന്ധ സമ്പ്രദായം, പുലകുളി തുടങ്ങിയ ജീർണാചാരങ്ങൾ ഇല്ലാതാക്കിയത‌് . 924 നവംബർ ഒന്നിനാണ് 500 പേരടങ്ങിയ സവർണ പദയാത്ര വൈക്കത്തുനിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചത്.പദയാത്ര തിരുവനന്തപുരത്തേക്ക് എത്തിയ ദിവസം തന്നെ ശുചീന്ദ്രത്തുനിന്ന് പെരുമാൾ നായിഡുവിന്റെ നേതൃത്വത്തിൽ 1000 പേരടങ്ങിയ മറ്റൊരു പദയാത്രയും അവിടെ എത്തിച്ചേർന്നു. അവിടെ പൊതുസമ്മേളനവും നടത്തി. നവംബർ 13 ന് ചങ്ങനാശേരി പരമേശ്വരൻ പിള്ളയുടെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധിസംഘം റീജന്റ് മഹാറാണി സേതുലക്ഷ്മീഭായിയെ കണ്ട് 25,000 സവർണർ ഒപ്പിട്ട ഒരു മെമോറാണ്ടം സമർപ്പിച്ചു. മെമോറാണ്ടത്തിന‌് കിട്ടിയ പ്രതികരണം അനുകൂലമായിരുന്നില്ല. പിന്നീട് എസ്എൻഡിപി യോഗം കാര്യദർശി എൻ കുമാരൻ 1925 ഫെബ്രുവരി ഏഴിന് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചെങ്കിലും അത് 21 ന് എതിരെ 22 വോട്ടിന് പരാജയപ്പെട്ടു.

യാഥാസ്ഥിതികരുടെ നേതാവായ ഇണ്ടൻതുരുത്തിൽ നമ്പൂതിരി സത്യഗ്രഹികളെ മർദിക്കാൻ ആളെ വാടകക്കെടുത്ത് അയച്ചു. സത്യഗ്രഹികളെ കഴുത്തറ്റം വെള്ളത്തിൽ തള്ളിയിടുകയും അവരുടെ കണ്ണിൽ ചുണ്ണാമ്പ് കലർത്തിയ ലായനി പൊലീസ് നോക്കിനിൽക്കെ തളിക്കുകയും ചെയ്തു. പെരുമ്പളം ആമചാടി തുരുത്തിൽ നിന്നെത്തിയ പുലയ സമുദായക്കാരനായ ആമചാടി തേവൻ, മൂവാറ്റുപുഴക്കാരൻ രാമൻ ഇളയത‌് എന്നിവരെ പച്ചചുണ്ണാമ്പെഴുതി കണ്ണുപൊട്ടിച്ചു. തിരുവല്ല ചിറ്റേടത്ത് ശങ്കുപിള്ളയെ മർദിച്ചു കൊന്നു. അക്രമവാഴ്ചക്ക് അറുതിവരുത്താൻ ആവശ്യപ്പെട്ട് ഗാന്ധി തിരുവിതാംകൂറിലെ പൊലീസ് കമീഷണറായിരുന്ന ഡബ്ല്യു എച്ച് പിറ്റിന് എഴുതി.

1924 ഫെബ്രുവരിയിൽ പുറപ്പെടുവിച്ച നിരോധന ഉത്തരവുകൾ പിൻ‌വലിക്കാമെന്ന് സർക്കാരും സത്യാഗ്രഹം പിൻ‌വലിക്കാമെന്ന് ഗാന്ധിയും സമ്മതിച്ചു. സർക്കാരുമായി ഉണ്ടാക്കിയ ഒത്തുതീർപ്പിനെത്തുടർന്ന‌് 603 ദിവസം നീണ്ടുനിന്ന സത്യഗ്രഹം പിൻ‌വലിക്കാൻ 1925 ഒക്ടോബർ എട്ടിന‌് ഗാന്ധി നിർദേശം നൽകി. എന്നാൽ ഒത്തുതീർപ്പു വ്യവസ്ഥകൾ നടപ്പാക്കാൻ വൈകിയതുമൂലം പ്രക്ഷോഭം അടുത്ത മാസമാണ് പിൻ‌വലിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Mayor VV Rajesh കോർപറേഷൻ ഭരണം പ്രതിസന്ധിയിലേക്ക്  (3 minutes ago)

മൈക്ക് ചതിച്ചപ്പോൾ അയാളുടെ തനിരൂപം വെളിച്ചത്തായി; ഒരേ വിഷയത്തിൽ സഭയ്ക്ക് അകത്ത് സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ടുതരം നിലപാട്, മുഖ്യമന്ത്രി ചെയ്തത് നിയമസഭയെ തെറ്റിദ്ധരിപ്പിക്കൽ  (4 minutes ago)

500 മുതല്‍ 700 രൂപ; ആശ്വാസ വാര്‍ത്ത; വാണിജ്യ സിലിണ്ടര്‍ വില കുറയും  (25 minutes ago)

ഒരു പവൻ സ്വർണത്തിന് 1,03,840 രൂപ; കുതിച്ച് കയറി സ്വർണ്ണവില  (45 minutes ago)

വിഡി സർക്കാരിന് ഇരട്ടത്താപ്പ് ; ബെക്കാർഡിക്കായി ഇടത് സർക്കാർ ഇടപെടൽ നടത്തിയെന്ന ആരോപണം തെറ്റ്. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നീക്കം ദുരൂഹം, മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ അഴിമതിയെന്ന് എം വി ഗോവിന്  (1 hour ago)

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക  (2 hours ago)

മൂന്നാം തവണയും ചോദ്യം ചെയ്യൽ!! വീണ ഇത്തവണ കുരുങ്ങും.. അച്ഛനേയും മകളേയും മാറി മാറി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം  (2 hours ago)

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (2 hours ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (3 hours ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (4 hours ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (4 hours ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (4 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (13 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (14 hours ago)

Malayali Vartha Recommends