Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ശബരിമല വിഷയത്തിൽ പ്രതിഷേധം കത്തുമ്പോൾ തൃപ്തി ദേശായിയുടെ വരവിന് പുതിയ വ്യാഖ്യാനം നൽകി ബിജെപി

13 OCTOBER 2018 07:27 PM IST
മലയാളി വാര്‍ത്ത

സുപ്രീംകോടതി വിധി വന്ന സാഹചര്യത്തില്‍ ശബരിമലയിലേക്ക് ഉടന്‍ എത്തുമെന്ന് തൃപ്തി ദേശായിയുടെ തീരുമാനം വ്യക്തമാക്കിയതോടെ ശബരിമലയിൽ പ്രശ്‌നമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് ആരോപിച്ച്‌ ബിജെപിയും രംഗത്തെത്തിയിരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസമാണ് തൃപ്തി ദേശായി കോടതി വിധി നിലനിൽക്കുന്നതിനാൽ മണ്ഡല സീസണില്‍ തന്നെ ശബരിമലയില്‍ പ്രവേശിക്കുമെന്ന് അറിയിച്ചത്.

എന്നാൽ ഇതിനോടകം ശബരിമലയിലേയ്ക്കുള്ള സ്ത്രീപ്രവേശനം ചെറുക്കുമെന്ന് ഹിന്ദു സംഘടനകളും വ്യക്തമാക്കി കഴിഞ്ഞു. അതേസമയം ശബരിമലയില്‍ എത്തുന്നത് തടഞ്ഞാല്‍ അത് കോടതിയലക്ഷ്യമാവുമെന്നും തൃപ്തി ദേശായി പ്രതികരിക്കുകയുണ്ടായി.

സുപ്രീം കോടതി വിധിക്കതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ അനാവശ്യമാണ്. ഇത് ഭരണഘടനാ വിരുദ്ധവും സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ക്ക് എതിരുമാണ്. ഇത്തരം സമരങ്ങള്‍ എന്തുകൊണ്ട് നടത്തുന്നു എന്ന് കോണ്‍ഗ്രസും ബിജെപിയും വ്യക്തമാക്കണം. ശബരിമലയില്‍ എത്തുന്ന സ്ത്രീകളെ സ്വാഗതം ചെയ്യുകയാണ് എല്ലാവരും ചെയ്യേണ്ടത്. തൃപ്തി ദേശായി പറഞ്ഞു.

അതേസമയം തൃപ്തി ദേശായിയുടേത് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു. ഗാന്ധിയന്‍ രീതിയില്‍ തടയുമെന്ന് രാഹുല്‍ ഈശ്വറും പ്രഖ്യാപിച്ചു. ഇതോടെയാണ് ശബരിമലയില്‍ സംഘര്‍ഷ സാധ്യത എത്തുന്നത്. വിവിധ ഹൈന്ദവ സംഘടനകളും തൃപ്തിയെ തടയാനുള്ള ഒരുക്കത്തിലാണ്. നിലയ്ക്കലിലും പമ്പയിലും സ്ത്രീകളെ അണിനിരത്തി തടയാനാണ് നീക്കം. എന്നാല്‍ തൃപ്തി എത്തിയാല്‍ മതിയായ സുരക്ഷ ഒരുക്കി കടത്തിവിടേണ്ട ബാധ്യത സര്‍ക്കാരിനും ഉണ്ട്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇത്. ഈ സാഹചര്യത്തില്‍ കരുതലോടെ നീങ്ങാനാണ് പിണറായി വിജയന്റെ തീരുമാനം.

തൃപ്തിയുടെ വാക്കുകൾ ഇങ്ങനെ ;

" പരമോന്നത നീതിപീഠത്തിന്റെ വിധി അനുകൂലമാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ശബരിമലയിലെത്താൻ ഏതുനിമിഷവും തയാറാണ്. എത്രയും വേഗം അതുണ്ടാകും.ഇത് ആദ്യാവസാനം ലിംഗസമത്വത്തിനു വേണ്ടിയുള്ള പോരാട്ടം തന്നെയായിരുന്നു. ഉന്നത വിദ്യാഭ്യാസമുള്ളവരും പുരോഗമനപരമായി ചിന്തിക്കുന്നുവെന്ന് അവകാശപ്പെടുന്നവരും സ്ത്രീകളെ അശുദ്ധിയുടെ പേരിൽ മാറ്റിനിറുത്തുന്നത് നീതീകരിക്കാൻ ആകാത്തതാണ്. അതിനെതിരെയാണ് ഞങ്ങൾ സമ്പാദിച്ച കോടതിവിധി.

ഭീഷണികളോ, നോ പ്രോബ്ലം...

ഭീഷണികൾ ഒരുപാട് കണ്ടിട്ടുണ്ട്. പക്ഷേ, എന്തുചെയ്യാം, അത്തരം ഭീഷണികൾക്ക് മുന്നിൽ പതറുന്ന ആളല്ല ഞാൻ. ശബരിമലയിൽ കയറുമെന്ന് പറഞ്ഞതിന് ശേഷം കേരളത്തിൽ നിന്നുൾപ്പെടെ നിരവധി ഭീഷണി ഫോൺ കോളുകളുംസന്ദേശങ്ങളും വന്നിട്ടുണ്ട്. സൈബറിടത്തിലും വലിയതോതിൽ കാമ്പെയിൻ നടക്കുകയാണെന്നറിയാം. വന്നാൽ, മർദ്ദിക്കുമെന്നും തല്ലുമെന്നും കൊല്ലുമെന്നും അങ്ങനെ പലതരത്തിൽ. പക്ഷേ, അവിടെ കയറിക്കോളാൻ അനുവാദം തന്നത് സുപ്രീംകോടതിയാണ്. ശബരിമല ആരുടെയും പിതൃസ്വത്തല്ല. ഞങ്ങളെ സുരക്ഷിതമായി ശബരിമലയിൽ എത്തിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഉറപ്പായിട്ടും വരും.

തീയതി തീരുമാനിച്ചിട്ടില്ല. ഇപ്പോൾ മഹാരാഷ്ട്രയിൽമഹാലക്ഷ്മി ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു പ്രക്ഷോഭത്തിലാണ്. അത് തീർപ്പായാലുടൻ ശബരിമലയിൽഎത്തുന്ന തീയതി തീരുമാനിക്കും. മണ്ഡലകാലം തീരുംമുമ്പ് വരും. ഉറപ്പായിട്ടുംവന്നിരിക്കും."

ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധിയെതുടര്‍ന്ന് ബിജെപിയും കോണ്‍ഗ്രസും നടത്തുന്ന രാഷ്ട്രീയ നീക്കം പ്രതിരോധിക്കാന്‍ അണികളെ യുദ്ധകാലാടിസ്ഥാനത്തില്‍ സജ്ജരാക്കാന്‍ സിപിഎമ്മും രംഗത്ത് വന്നിരിക്കുന്നു. ഇതിെന്റ ഭാഗമായി ബ്രാഞ്ച് സെക്രട്ടറിമാര്‍ വരെയുള്ളവരുടെയും മുഴുവന്‍ പാര്‍ട്ടിയംഗങ്ങളുടെയും യോഗം വിളിച്ചുചേര്‍ക്കും. വിധിയുടെ പശ്ചാത്തലവും സര്‍ക്കാര്‍, സിപിഎം നിലപാടുകള്‍ വിശദീകരിച്ച്‌ ആരോപണങ്ങളെ പ്രതിരോധിക്കാനും വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രേട്ടറിയറ്റ് തീരുമാനിച്ചിട്ടുണ്ട്.

ലിംഗവിവേചനത്തിനെതിരെ പോരാടുന്ന തൃപ്തി ദേശായി ഭൂമാതാ ബ്രിഗേഡ് എന്ന സംഘടനയുടെ നേതാവാണ്. സ്ത്രീ പ്രവേശനം വിലക്കിയിരുന്ന ഹാജി അലി ദര്‍ഗ, ത്രൈയംബകേശ്വര്‍ ക്ഷേത്രം, ശനി ശിംഘനാപൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ സ്ത്രീകളോടൊപ്പം ഇവര്‍ പ്രവേശിച്ചിരുന്നു. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ തൃപ്തി നേരത്തേ സ്വാഗതം ചെയ്തിരുന്നു

ഒക്ടോബർ 17 ന് ശേഷമായിരിക്കും തൃപ്തി ദേശായി ശബരിമലയിലേക്ക് വരുന്നതെന്നാണ് സൂചന. തൃപ്തി ഇപ്പോള്‍ മഹാരാഷ്ട്രയില്‍, മഹാലക്ഷ്മി ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു പ്രക്ഷോഭത്തിലാണ്. അത് തീര്‍പ്പായാലുടന്‍ ശബരിമലയില്‍ എത്തുന്ന തീയതി തീരുമാനിക്കും. മണ്ഡലകാലം തീരും മുൻപ് വരുമെന്നും അവര്‍ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (9 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (9 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (9 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (9 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (9 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (10 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (10 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (11 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (12 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (12 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (12 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (12 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (13 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (13 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (13 hours ago)

Malayali Vartha Recommends