Widgets Magazine
19
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാത്രി സമയങ്ങളില്‍ വീട്ടില്‍ നിന്ന് ഇറങ്ങി നടക്കുന്ന മാനസികാസ്വാസ്ഥ്യമുള്ള 24കാരനെ മറ്റൊരു വീടിന് സമീപം കണ്ടെന്നാരോപിച്ച് സദാചാരക്രമണം; ശരീരം പൊള്ളിച്ചും ക്രൂരമർദ്ദന മുറകൾക്കിടെ ജനനേന്ദ്രിയത്തിന് പരിക്കേറ്റും, , കൈകാലുകൾക്ക് പൊട്ടലുണ്ടായും റോഡിൽ കിടന്ന യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് നാട്ടുകാർ

13 OCTOBER 2018 03:01 PM IST
മലയാളി വാര്‍ത്ത

More Stories...

നിയമസഭാ തെരഞ്ഞെടുപ്പിലെ ധർമ്മടത്ത് നിന്നുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നാമനിർദേശപത്രിക സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..

ഡൽഹിയിൽ നടന്ന നാടകനീക്കങ്ങൾക്കൊടുവിൽ കണ്ണൂരിൽ സുധാകരന് സീറ്റ് നൽകി പ്രശ്നം പരിഹരിക്കാനൊരുങ്ങി ഹൈക്കമാൻഡ്

സങ്കടം താങ്ങാനാവാതെ.... എന്നും രാവിലെ പഠിക്കാനായി അഞ്ചിന് മകനെ വിളിച്ചിരുന്ന പിതാവ് അന്ന് ഫോൺ വിളിച്ചപ്പോൾ മകൻ എടുത്തില്ല, പരുക്കേറ്റെന്ന വിളിയെത്തിയത് പോലീസ് സ്റ്റേഷനിൽ നിന്ന്... ഒടുവിൽ ആ വാർത്ത കേട്ട്....

നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ് നിലപാടെടുത്തതിന് പിന്നാലെ പുതിയ നീക്കവുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ രം​ഗത്ത്... സ്വതന്ത്രനായി മത്സരിക്കാൻ തയ്യാറെടുക്കുന്നതായി സൂചന

സങ്കടമടക്കാനാവാതെ.... കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു....

പിണറായിയിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ ആക്രമിച്ച 11 പേര്‍ക്കെതിരെ കേസ്.ഉമ്മന്‍ ചിറയില്‍ നസീബ മന്‍സിലില്‍ മുഹമ്മദ് നബീല്‍ (24)ആണ് സദാചാര ആക്രമണത്തിനിരയായത്. ബന്ധുക്കളുടെ പരാതിയില്‍ ഉമ്മന്‍ച്ചിറ സ്വദേശികളായ ഷരീഫ്, അന്‍സാര്‍, ദില്‍സാര്‍, ഷഫാദ്, സാദിഖ് എന്നിവര്‍ക്കതിരെയും കണ്ടാലറിയാവുന്ന ആറ് പേര്‍ക്കെതിരെയുമാണ് കേസെടുത്തത്.

മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് രാത്രി സമയങ്ങളില്‍ വീട്ടില്‍ നിന്ന് ഇറങ്ങി നടക്കുന്നത് പതിവാണെന്നും കണ്ടെത്തിയാല്‍ നാട്ടുകാര്‍ തിരികെ വീട്ടിലേക്ക് എത്തിക്കാറുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ ഉമ്മന്‍ചിറയിലെ മറ്റൊരു വീടിന് സമീപത്ത് വെച്ച്‌ നബീലിനെ കണ്ട പതിനൊന്നംഗ സംഘം സദാചാര പൊലീസ് ചമഞ്ഞ് ചോദ്യം ചെയ്ത് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.

നബീലിന്റെ നിലവിളി കേട്ടെത്തിയ പ്രദേശവാസികളും വീട്ടുകാരും ചേര്‍ന്നാണ് യുവാവിനെ തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അടിയന്തര ശാസ്ത്രക്രിയയ്ക്കും നബീലിനെ വിധേയനാക്കി. മര്‍ദ്ദനത്തില്‍ ജനനേന്ദ്രീയത്തിനും പരിക്കേറ്റിട്ടുണ്ട്. കൈവിരലുകള്‍ക്കും ഇടത് കൈയുടെയും എല്ലിനും പൊട്ടലുണ്ട്. സിഗരറ്റ് ഉപയോഗിച്ച്‌ പൊള്ളിച്ച പാടുമുണ്ടെന്ന് പരാതിയില്‍ പറയുന്നു. നട്ടെല്ലിന് ക്ഷതമേറ്റതിനാല്‍ ഒരു വര്‍ഷത്തേക്ക് വിശ്രമം വേണമെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. പ്രതികള്‍ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തെരഞ്ഞെടുപ്പിലെ ധർമ്മടത്ത് നിന്നുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നാമനിർദേശപത്രിക സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..  (2 hours ago)

ഡൽഹിയിൽ നടന്ന നാടകനീക്കങ്ങൾക്കൊടുവിൽ കണ്ണൂരിൽ സുധാകരന് സീറ്റ് നൽകി പ്രശ്നം പരിഹരിക്കാൻ ഹൈക്കമാൻഡ് തീരുമാനം....  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്...  (3 hours ago)

മകനെ വിളിച്ചിരുന്ന പിതാവ് അന്ന് ഫോൺ വിളിച്ചപ്പോൾ മകൻ എടുത്തില്ല, ...  (3 hours ago)

അർജന്റീന സൂപ്പർ താരം ലയണൽ മെസി  (3 hours ago)

നിഫ്റ്റി 23,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ...  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ് നിലപാടെടുത്തതിന് പിന്നാലെ പുതിയ നീക്കവുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ രം​ഗത്ത്...  (4 hours ago)

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു....  (4 hours ago)

അവശ്യസേവന വിഭാഗത്തിൽപ്പെട്ട വകുപ്പുകളിൽ നിന്ന്‌ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയുക്തരായവർക്ക്‌ തപാൽ വോട്ട്‌ ആവശ്യമുണ്ടെങ്കിൽ 21 വരെ അപേക്ഷിക്കാം...  (4 hours ago)

ഏപ്രിൽ ഒന്നുമുതൽ ആറു മാസത്തേക്കാണ് കാലാവധി  (4 hours ago)

യുവേഫ ചാമ്പ്യൻസ് ലീഗ്... ബയേൺ മ്യൂണിക്കും അത്‌ലറ്റിക്കോ മാഡ്രിഡും ക്വാർട്ടർ ഫൈനലിലേക്ക്....  (5 hours ago)

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന്  (5 hours ago)

ഗോവ യാത്രയുമായി കെഎസ്ആർടിസി  (5 hours ago)

സുധാകരന്‍ ഔട്ട്... കെ സുധാകരന് സീറ്റില്ല, എംപിമാർ ആരും മത്സരിക്കേണ്ടെന്ന് അന്തിമ തീരുമാനം; 6 സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഹൈക്കമാൻഡിന് വിട്ടു  (6 hours ago)

മികച്ച നടൻ ജോജു ജോർജ്, മികച്ച നടി ലിജോ മോൾ  (6 hours ago)

Malayali Vartha Recommends