മധ്യകേരളത്തെ ഞെട്ടിച്ച എടിഎം കൊള്ളയ്ക്ക് പിന്നില്‍ ഏഴംഗ സംഘം; കവർച്ചയ്ക്ക് ശേഷം ധന്‍ബാദ് എക്‌സ്പ്രസില്‍ സംഘം കേരളം വിട്ടതായി സൂചന; സൈബര്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ അന്വേഷണം ഊർജ്ജിതമാക്കാനൊരുങ്ങി പോലീസ്

സംസ്ഥാനത്തുണ്ടായ എടിഎം കൊള്ളയ്ക്ക് പിന്നില്‍ ഏഴംഗ സംഘമാണെന്ന് പൊലീസിന് വിവരം ലഭിച്ചു. മോഷണം നടത്തിയതിനുശേഷം ഇവര്‍ ട്രെയിനില്‍ കയറി രക്ഷപ്പെടുകയായിരുന്നു. മോഷ്ടാക്കളുടെ മൊബൈല്‍ നമ്ബറുകള്‍ തിരിച്ചറിയാന്‍ സൈബര്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്.
സിസിടിവിയില്‍ പതിഞ്ഞ പ്രദേശത്ത് തന്നെയാണ് മണം പിടിച്ച പോലീസ് നായയും എത്തിയത്. ഈ ഏഴംഗ സംഘം ചാലക്കുടി റെയില്‍വേ സ്‌റ്റേഷന്‍ വഴി രക്ഷപ്പെട്ടുവെന്നാണ് നിഗമനം. ചാലക്കുടിയില്‍ നിന്ന് പാസഞ്ചറില്‍ തൃശിലെത്തിയ ശേഷം അവിടെ നിന്ന് ധന്‍ബാദ് എക്‌സ്പ്രസില്‍ കേരളം വിട്ടെന്നാണ് അനുമാനിക്കുന്നത്.
അന്യസംസ്ഥാനക്കാരായ ഏഴംഗ സംഘമാണ് ദൃശ്യത്തിലുള്ളത്. അതിനിടെ, ചാലക്കുടിയില്‍ മോഷ്ടാക്കള്‍ ഉപേക്ഷിച്ച വാഹനത്തിലും സമീപത്തും രക്തക്കറ കണ്ടെത്തി.
.
വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരയ്ക്കും നാലരക്കുമിടയിലാണ് കവര്‍ച്ച അരങ്ങേറിയത്. ഇരുമ്ബനത്ത് 25 ലക്ഷവും കൊരട്ടിയില്‍ 10.6 ലക്ഷം രൂപയും നഷ്ടപ്പെട്ടു. രണ്ടിടത്തേയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.
കൊച്ചിയില്‍ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ ഇരുമ്ബനത്ത് പുതിയറോഡ് ജങ്ഷനില്‍ എസ്‌ബിഐയുടെ എടിഎമ്മാണ് ഗ്യാസ്‌കട്ടര്‍ ഉപയോഗിച്ച് തകര്‍ത്ത് പണം കവര്‍ന്നത്. വെള്ളിയാഴ്ച പുലച്ചെ 3.24നാണ് സംഭവം. പതിവ് പരിശോധനയ്ക്ക് രാവിലെ ബാങ്കിന്റെ സൂപ്പര്‍വൈസര്‍മാര്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി അറിഞ്ഞത്.
https://www.facebook.com/Malayalivartha





















