വാഹനം നിർത്തിയിട്ടതിനെചൊല്ലി തർക്കം; മലപ്പുറം പറപ്പൂരില്‍ മധ്യവയസ്‌കനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ 5 പ്രതികള്‍ പിടിയില്‍....

മലപ്പുറം പറപ്പൂരില്‍ മധ്യവയസ്‌കനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 5 പ്രതികള്‍ പിടിയില്‍. ഡിവൈഎഫ്‌ഐ കോട്ടക്കല്‍ ബ്ലോക്ക് സെക്രട്ടറി അബ്ദുള്‍ ജബ്ബാര്‍, സുഹൃത്തുക്കളായ നൗഫല്‍, അസ്‌കര്‍, മൊയ്തീന്‍ ഷാ, ഹക്കീം എന്നിവരാണ് പിടിയിലായത്. മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
വാഹനം നിര്‍ത്തിയിട്ടതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് പറപ്പൂര്‍ പൊട്ടിപ്പാറ പൂവളപ്പില്‍ കോയ (55) കൊല്ലപ്പെട്ടത്. പ്രതികള്‍ അടിച്ചും ചവിട്ടിയും പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് ബോധരഹിതനായ കോയയെ കോട്ടയ്ക്കല്‍ അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.
വാഹനം റോഡില്‍ നിര്‍ത്തിയതുമായി ബന്ധപ്പെട്ട് ബുധനാഴ്ച കോയയും മറ്റൊരാളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിന്റെ തുടര്‍ച്ചയായി വെള്ളിയാഴ്ചയുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. മരിച്ച കോയ ചുമട്ടുതൊഴിലാളിയാണ്. ആസിയയാണ് ഭാര്യ. മക്കള്‍: മുഹമ്മദലി, സിദ്ദീഖ്, നജ്മുന്നിസ, സുലൈഖ, റംല.
https://www.facebook.com/Malayalivartha





















