അയ്യപ്പന്റെ പേരു പറഞ്ഞ് വിശ്വാസികളെ കൊലയ്ക്ക് കൊടുക്കാൻ പ്രതീഷ് വിശ്വനാഥനും കൂട്ടരും കച്ച മുറുക്കുമ്പോൾ കേരളം കുരുതിക്കളത്തിലേക്കോ?

അയ്യപ്പഭക്തരുടെ വികാരം മുതലെടുത്ത് രാജ്യത്തു കലാപം ഉണ്ടാക്കാൻ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഇതിന്റെ മുന്നോടിയായാണ് പന്തളത്ത് നിന്നും പുറപ്പെട്ട സംഘം നാളെ മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പിൽ അയ്യപ്പ വിഗ്രഹം സ്ഥാപിക്കാൻ ശ്രമിക്കുന്നത് എന്നും അറിയുന്നു.
സ്വാധി പ്രാച്ഛിയും പ്രവീൺ തൊഗാഡിയയും എത്തുന്നതോടെ രംഗം കൂടുതൽ വഷളാകും എന്നറിയുന്നു. പതിന്നാലാം തിയ്യതി ലക്ഷോപലക്ഷം അമ്മമാരും സഹോദരിമാരും സെക്രട്ടേറിയറ്റ് നടയിലെത്തിച്ചേരുമെന്നും കേന്ദ്ര സർക്കാരെോ സംസ്ഥാന സർക്കാരോ ഓർഡിനൻസ് ഇറക്കും വരെ അവിടെ സമരം തുടരുമെന്നും ഹിന്ദു ഹെൽപ് ലൈൻ നേതാവ് പ്രതീഷ് വിശ്വനാഥൻ പറഞ്ഞു. അയ്യപ്പ വികാരം സംരക്ഷിക്കുന്നതിന് പന്തളത്ത് നിന്ന് സെക്രട്ടറിയേറ്റിലേക്ക് 5 ലക്ഷം പേരുമായി പദയാത്രയാണ് പ്രതീഷ് ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് പ്രതീഷിന്റെ യാത്ര ബസിലായി
ജാതിക്കും രാഷ്ട്രീയത്തിനുമതീതമായി ചിന്തിക്കാനും ഹിന്ദുക്കളെ ഒന്നിപ്പിക്കാനും ഹിന്ദുവിന്റെ ഏതു പ്രശ്‌നത്തിലും ഇടപെടാനും എന്നെ പഠിപ്പിച്ചത് ആർഎസ്എസ് ആണ്. അതാണ് ഞാൻ ചെയ്തുകൊണ്ടിരിക്കുന്നതുമെന്നുമുള്ള പ്രതീഷിന്റെ ഫേസ് ബുക്ക് പോസ്റ്റും ആശങ്കക്ക് വഴി ഒരുക്കുന്നു . പരിവാറുകാരെ അടുപ്പിക്കാനുള്ള തന്ത്രമാണ് ഇതെന്ന് ആർഎസ്എസ് തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രതീഷിനൊപ്പം അണികളെത്താതിരിക്കാൻ അവരും ജാഗ്രത പുലർത്തുന്നുണ്ട്. .
മണ്ണന്തലയിൽ നിന്നാകും രാവിലെ മാർച്ച് തുടങ്ങുക. പ്രവീൺ തൊഗാഡിയെ ജാഥ നയിക്കും. കേശവദാസപുരത്ത് എത്തുമ്പോൾ തൊഗാഡിയ പ്രസംഗം നടത്തി പോകും. ഇതിന് ശേഷം മാർച്ച് അക്രമാസക്തമാകുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ കേശവദാസപുരത്ത് തന്നെ ജാഥയെ പൊലീസ് തടയാനാണ് നീക്കം.
ശബരിമലയില്‍ സ്ത്രീപ്രവേശനമനുവദിച്ച സുപ്രീംകോടതി നടപടിയിൽ സർക്കാരിനോട് പ്രതിഷേധിച്ച് സംഘപരിവാർ സംഘടനകളുടെയും എൻഎസ്എസ്സിന്റെയും നേതൃത്വത്തിൽ നടക്കുന്ന ലോങ് മാർച്ചിൽ പങ്കെടുക്കുന്ന സംഘടനകളിലൊന്നാണ് ഹിന്ദു ഹെൽപ് ലൈൻ. ഈ സംഘടനയുടെ സ്ഥാപകനാണ് പ്രവീൺ തൊഗാഡിയ. കേരളത്തിലെ അന്തർ രാഷ്ട്രീയ ഹിന്ദു പരിഷത്തിന്റെയും ഹിന്ദു ഹെൽപ് ലൈനിന്റെയും നേതാവായ പ്രതീഷ് വിശ്വനാഥൻ ലോങ് മാർച്ചിന്റെ പ്രധാന സംഘാടകരിലൊരാളാണ്. അന്തർ രാഷ്ട്രീയ ഹിന്ദു പരിഷത്തേ് ദേശീയ ജനറൽ സെക്രട്ടറിയാണ് ഇദ്ദേഹം. വിശ്വഹിന്ദു പരിഷത്തിൽ നിന്നും പിരിഞ്ഞു പോരേണ്ടി വന്ന ഇദ്ദേഹം കഴിഞ്ഞ ജനുവരി മാസത്തിലാണ് അന്തർ രാഷ്ട്രീയ ഹിന്ദു പരിഷത്ത് സ്ഥാപിച്ചത്.
മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പിൽ അയ്യപ്പവിഗ്രഹം സ്ഥാപിക്കുമെന്ന പ്രതീഷിന്റെ ആഹ്വാനം അയ്യപ്പവികാരം ആളിക്കത്തിക്കുവാനാണെന്നു ഉറപ്പാണ്. ഏതായാലും കേരളം നാളെ കണ്ണ് തുറക്കുന്നത് സംഘർഷാ വസ്ഥയിലേക്കായിരിക്കും എന്നുറപ്പ്. അതുകൊണ്ടുതന്നെ പോലീസും അതീവ ജാഗ്രതയിലാകും. മുഖ്യമന്ത്രിയുടെ വീടിന് മുമ്പിൽ അയ്യപ്പ വിഗ്രഹം സ്ഥാപിക്കുന്നത് പൊലീസ് അനുവദിക്കില്ല. ഇത് സംഘർഷത്തിലേക്ക് കാര്യങ്ങളെത്തിക്കും. ജലപീരങ്കി ഉൾപ്പടെയുള്ള മാർഗ്ഗങ്ങൾ പോലീസ് പ്രയോഗിക്കുമ്പോൾ അയ്യപ്പ വിഗ്രഹത്തിനു കേടു പറ്റാനും സാധ്യതയുണ്ട്. പന്തളം രാജാവ് പൂജിച്ച് നൽകിയ വിഗ്രഹമാണ് ഇതെന്നതും ജനങ്ങളിൽ അയ്യപ്പവികാരം ഉണർത്താൻ കാരണമാകും. പ്രവീൺ തൊഗാഡിയയും സ്വാതി പ്രാച്ചിയും അണികളെ ഇളക്കി വിടുകകൂടി ചെയ്‌താൽ കാര്യങ്ങൾ കൈ വിട്ടുപോകുമെന്നുറപ്പ്
തൃപ്തി ദേശായിയും മറ്റു യുവതികളും ശബരിമലയിൽ എത്തുമെന്ന് ഉറപ്പായ സ്ഥിതിക്ക് മാലയിട്ട അയ്യപ്പ ഭക്തർ എന്ത് വില കൊടുത്തും തടയാനായി എത്തുമെന്ന് ഉറപ്പിക്കാം. മഹാരാഷ്ട്രയിൽ നിന്നും കര്ണാടകയിൽനിന്നും ഹിന്ദു ഹെൽ പ്പ് ലൈൻ ആളുകളെ ഇറക്കി എന്നത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു.
എല്ലാം ചേർത്ത് വായിക്കുമ്പോൾ കേരളം ഒരു കുരുതിക്കളമാക്കി തീർക്കാൻ തൽപരകക്ഷികൾ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നു എന്നുറപ്പിക്കാം
https://www.facebook.com/Malayalivartha





















