എനിക്ക് കല്യാണം കഴിക്കാന്‍ പറ്റുമോ ഡോക്ടറെ? വീൽ ചെയറിൽ ഇരുന്നുകൊണ്ട് ഡോക്ടറോട് ഹനാന്റെ ചോദ്യം; അപകടം നടന്ന് ഒരു മാസം പിന്നിടുമ്പോഴും, വീല്‍ച്ചെയറിലിരുന്ന് കൊണ്ട് തന്നെ, തീര്‍ന്നു പോയെന്ന് മറ്റുള്ളവര്‍ വിധിയെഴുതിയ സ്വപ്നങ്ങൾ തിരിച്ചുപിടിക്കാൻ ഹനാന്റെ പോരാട്ടം

പഠനത്തിനിടെ ഉപജീവനത്തിനായി മീന്‍വില്‍പ്പന നടത്തി മലയാളികളുടെ മനസില്‍ ഇടം നേടിയ കോളേജ് വിദ്യാര്‍ത്ഥിനി ഹനാന്‍ വാഹനാപകടത്തില്‍ പരിക്കേറ്റിടത്തുനിന്നും ജീവിതത്തിലേക്ക് തിരികെ വരികയാണ്. അതിനിടെയാണ് ഡോക്ടറോട് ഹനാന്‍ ഒരു ചോദ്യം ചോദിച്ചത്, മറ്റൊന്നുമല്ല, 'എനിക്ക് കല്യാണം കഴിക്കാന്‍ പറ്റുമോ?' എന്ന്. തനിക്ക് പെട്ടെന്ന് എഴുന്നേറ്റ് നടക്കാനാകുമോ എന്നറിയാനായിരുന്നു ഹനാന്‍റെ ഈ ചോദ്യം? ചോദ്യം കേട്ട ഡോക്ടര്‍മാരൊന്ന് ഞെട്ടി. അപകടം നടന്നിട്ട് ഒരു മാസം. വീല്‍ച്ചെയറിലായിരുന്നു മുപ്പത് ദിവസവും ഈ പെണ്‍കുട്ടി.
വീൽചെയറിൽ ഇരുന്ന് എല്ലാ പ്രതീക്ഷകളും അസ്തമിച്ചുവെന്ന് മറ്റുള്ളവർ കണക്ക് കൂട്ടിയപ്പോൾ എല്ലാം തിരിച്ച് പിടിക്കാനുള്ള പിടിക്കാനുള്ള ശ്രമത്തിലായിരുന്നു അവള്‍. അതില്‍ വിജയിച്ചു എന്ന് തന്നെ ഹനാന്‍ ആത്മവിശ്വാസത്തോടെ പറയുന്നു.
എനിക്ക് പിടുത്തം കിട്ടുന്ന ഇടങ്ങളിലെല്ലാം പിടിച്ച് ഞാന്‍ നടക്കാന്‍ തുടങ്ങി. അപകടത്തിന് ഒരുമാസം മുമ്പ് വാടകയ്ക്ക് എടുത്തിരുന്ന കട ചില കാരണങ്ങള്‍ കൊണ്ട് ലഭിച്ചില്ല. കട കിട്ടിയില്ലെങ്കിലും മീന്‍ കച്ചവടം നടത്താതിരിക്കാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് ഓണ്‍ലൈനായി ഫിഷ് മാര്‍ക്കറ്റ് ചെയ്യാനാണ് പദ്ധതി. കൊച്ചിയിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ചാണ് വില്‍പനയ്ക്ക് പ്ലാന്‍ ചെയ്തിരിക്കുന്നത്. വിജയിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഹനാന്റെ വാക്കുകളില്‍ നിന്നും ആത്മവിശ്വാസം ഒരു തരി പോലും നഷ്ടപ്പെട്ടില്ല.
ഈ മാസം ഇരുപത് വരെയാണ് ഡോക്ടര്‍ വിശ്രമം പറഞ്ഞിരുന്നത്. അത് പൂര്‍ത്തിയാകാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഒരു ലോണ്‍ കിട്ടിയിരുന്നെങ്കില്‍ സാമ്ബത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാമായിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തത് കൊണ്ടും വിദ്യാര്‍ത്ഥിനി ആയത് കൊണ്ടും ലോണ്‍ കിട്ടില്ല. ഫ്ലാറ്റുകളില്‍ മീന്‍ എത്തിക്കാന്‍ ഒരു ഡെലിവറി വാന്‍ വേണം. അതിനാണ് ലോണിന് അപേക്ഷിച്ചത്. എന്നാല്‍ തന്റെ കയ്യിലെ കുഞ്ഞ് സമ്ബാദ്യങ്ങള്‍ കൊണ്ട് വാന്‍ വാങ്ങി ഈ മാസം തന്നെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് ലോഞ്ച് ചെയ്യാനാണ് തീരുമാനം. ഒരിടത്തും ഒന്നിന്റെ മുന്നിലും തോറ്റുകൊടുക്കാന്‍ ഹനാന്‍ തയ്യാറല്ല. അത്ര മാത്രം.
https://www.facebook.com/Malayalivartha
























