തിത്‌ലി ചുഴലിക്കാറ്റില്‍ തകര്‍ന്ന അന്തര്‍സംസ്ഥാന വൈദ്യുത ലൈനുകള്‍ നന്നാക്കാനായില്ല; കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി നിയന്ത്രണം തുടരും

കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ അരമണിക്കൂറില്‍ കുറയാത്ത വൈദ്യുതി നിയന്ത്രണം തുടരുമെന്ന് വൈദ്യൂതി ബോര്‍ഡ് അറിയിച്ചു. ഒഡിഷ, ആന്ധ്രാ തീരപ്രദേശങ്ങളില്‍ നാശംവിതച്ച തിത്‌ലി ചുഴലിക്കാറ്റില്‍ തകര്‍ന്ന അന്തര്‍സംസ്ഥാന വൈദ്യുത ലൈനുകള്‍ നന്നാക്കാനായില്ല. ഈ കാരണം കൊണ്ടാണ് വൈദ്യുതി നിയന്ത്രണം തുടരുന്നത്.
വൈദ്യുതി പ്രതിസന്ധി തിങ്കളാഴ്ച വൈകുന്നേരത്തോടെയേ പരിഹരിക്കപ്പെടൂവെന്നാണ് സൂചന. കടുത്ത വൈദ്യുതി ക്ഷാമം നേരിട്ടതിനാല്‍ ശനിയാഴ്ച പകലും വൈദ്യുതി വാങ്ങേണ്ടി വന്നു. ശനിയാഴ്ച വൈകുന്നേരം സംസ്ഥാനത്തൊട്ടാകെ അരമണിക്കൂറോളം ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തേണ്ടിയും വന്നു. കഴിഞ്ഞ മൂന്ന് ദിവസമായി വൈദ്യൂതി നിയന്ത്രണം തുടരുകയാണ്. താല്‍ച്ചര്‍- കോളാര്‍ 500 കെവി ലൈനിന്റെ 192-ാം ടവറാണ് കൊടുങ്കാറ്റില്‍ തകര്‍ന്നത്. അങ്കൂളം- ശ്രീകാകുളം 765 കെവി ലൈനും കൊടുങ്കാറ്റില്‍ തകര്‍ന്നിരുന്നു. ആകെ 784 മെഗാവാട്ടിന്റെ കുറവാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha























