Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

സിനിമയിലെ ഇണക്കുരുവികള്‍ അടിച്ച് പിരിയുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഏറെ ആകാംക്ഷ? ചക്കരയും ഈച്ചയുമായിരുന്ന മോഹന്‍ലാലും രേവതിയും അകലുമ്പോള്‍ പല വ്യാഖ്യാനങ്ങള്‍ നല്‍കി സിനിമാക്കാര്‍; മോഹന്‍ലാലിനെ ലാല്‍ എന്ന് മാത്രം വിളിച്ചിരുന്ന രേവതി കഴിഞ്ഞ ദിവസം വിളിച്ചത് 'അങ്ങേര്‍' എന്നാണ്? ഇത്രയധികം വെറുക്കപ്പെട്ടവനോ രേവതിക്ക് മോഹന്‍ലാല്‍?

14 OCTOBER 2018 03:03 PM IST
മലയാളി വാര്‍ത്ത

മോഹന്‍ലാല്‍ രേവതി ജോഡികള്‍ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവില്ല... കിലുക്കത്തിലെ വട്ടാണല്ലേ... എന്ന ഡയലോഗ് മലയാളികള്‍ ഉള്ളകാലം മറക്കില്ല. മികച്ച കൂട്ടുകെട്ടിലൂടെ എത്രയെത്ര സിനിമകളാ അവര്‍ നല്‍കിയത്. കാറ്റത്തെ കിളിക്കൂട്, വരവേല്‍പ്പ്, അദൈ്വതം, ദേവാസുരം, അഗ്നിദേവന്‍, മായാമയൂരം, രാവണപ്രഭു അങ്ങനെ പോകുന്നു ചിത്രങ്ങള്‍. ഇവര്‍ ഒന്നിച്ചഭിനയിച്ച എല്ലാ സിനിമകളും വമ്പന്‍ ഹിറ്റായിരുന്നു. ഇവര്‍ തമ്മിലെ രസതന്ത്രവും വളരെ വലുതായിരുന്നു. സുഹൃത്തെന്ന നിലയിലും ഇവര്‍ അടുത്ത ബന്ധം സൂക്ഷിച്ചു. കുടുംബപരമായും അവര്‍ അടുത്ത ബന്ധം സൂക്ഷിച്ചു. ലാലേ എന്ന് വിളിച്ചാല്‍ അത്രയും പോലും വിളിക്കില്ലായിരുന്നു. അതാണ് അവര്‍ ആ സ്‌നേഹ ബന്ധം. 

ആ സ്‌നേഹ ബന്ധമാണ് ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തോടെ തകര്‍ന്നടിഞ്ഞത്. മോഹന്‍ലാലിനെ രേവതി അഭിസംഭോധന ചെയ്തത് അങ്ങേരെന്നാണ്. അങ്ങേര്‍ക്കെന്താ ഞങ്ങളുടെ പേരൊന്ന് പറഞ്ഞാലെന്നാണ് രേവതി ചോദിച്ചത്. ഇത് ലാല്‍ ഫാന്‍സുകാരെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. ഇതിന് കനത്ത വില നല്‍കേണ്ടി വരുമെന്നാണ് അവര്‍ കരുതുന്നത്. ഇപ്പോള്‍ തന്നെ ഫാന്‍സുകാര്‍ കടുത്ത സൈബര്‍ ആക്രമണമാണ് നടത്തിയിരിക്കുന്നത്. 

ഇതൊക്കെ കാണുന്ന സാധാരണ പ്രേക്ഷകര്‍ ആലോചിക്കുന്ന ഒരു കാര്യമാണ് ഇത്രയും അടുപ്പമുള്ള ഈ നല്ല സുഹൃത്തുക്കള്‍ എന്തിന് അടിച്ച് പിരിഞ്ഞു? ഇതിനുള്ള ഉത്തരം അന്വേഷിച്ചപ്പോള്‍ പല തരത്തിലുള്ള അഭിപ്രായങ്ങളാണ് സിനിമാക്കാര്‍ തന്നെ പറയുന്നത്. ഒരു പക്ഷെ സിനിമയില്‍ വേണ്ടത്ര അവസരം മോഹന്‍ലാല്‍ നല്‍കിയില്ല എന്ന ആക്ഷേപം ചെറിയൊരു ശതമാനം പേര്‍ ഉന്നയിക്കുന്നുണ്ട്. അതേസമയം തന്നെ മോഹന്‍ലാലല്ലോ ചാന്‍സ് നല്‍കേണ്ടതെന്നും ഫാന്‍സുകാര്‍ ചോദിക്കുന്നു. എങ്കിലും മോഹന്‍ലാലും രേവതിയും തമ്മില്‍ ഒരു പ്രശ്‌നവുമില്ലെന്നാണ് അവര്‍ ആണയിടുന്നത്. മോഹന്‍ലാലുമായി അടുപ്പമുള്ള ആരും തന്നെ പിണങ്ങിപ്പോവാറില്ല. അത്രയ്ക്ക് സൗഹൃദം സൂക്ഷിക്കുന്നയാളാണ് മോഹന്‍ലാല്‍. ചിലപ്പോള്‍ ഒന്നിലും തിളങ്ങാത്തത് കൊണ്ട് പ്രശസ്തിയ്ക്കായും രംഗത്തെത്തിയതെന്നും ഫാന്‍സുകാര്‍ പറയുന്നുണ്ട്. എന്തായാലും ദിലീപിനെ രാജി വയ്പ്പിക്കാന്‍ വന്ന രേവതി മറ്റൊരു നല്ല സൗഹൃദം തച്ചുടയ്ക്കുകയാണെന്നാണ് പറയുന്നത്.

കഴിഞ്ഞ ദിവസമാണ് മോഹന്‍ലാലിനെതിരെയും അമ്മയ്‌ക്കെതിരെയും നടിമാര്‍ രംഗത്തെത്തിയത്. കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് അമ്മയുടെ പ്രസിഡന്റ് ഞങ്ങളെ നടിമാരെന്ന് അഭിസംബോധന ചെയ്തു. ഞങ്ങള്‍ മൂന്നുപേരാണ്. രേവതി, പാര്‍വതി, പദ്മപ്രിയ. മൂന്നുപേര്‍ പറയാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. അതുകൊണ്ടാണ് ഞങ്ങള്‍ ആരെന്നു പറഞ്ഞത്. ഞങ്ങള്‍ക്കുവേദനിച്ചു. ഡബ്ല്യു.സി.സി. നല്‍കിയ ശക്തിയിലാണ് ഓഗസ്റ്റ് ഏഴിന് ഞങ്ങള്‍ സംഘടനയിലെ അംഗങ്ങള്‍ക്കുമുമ്പില്‍ പോയി സംസാരിച്ചു. കുറ്റാരോപിതനായ ഒരാള്‍ സംഘടനയ്ക്കകത്താണ്. പീഡനമനുഭവിച്ച ഒരംഗം സംഘടനയ്ക്കു പുറത്താണ്. ഇത് നീതിയാണോ? ഇതിനെയാണോ നീതിയെന്നു വിളിക്കുന്നത്

മീറ്റിങ്ങില്‍ നടന്നതെന്തെന്ന് ഞങ്ങള്‍ ആരോടും പറഞ്ഞില്ല. ഞങ്ങള്‍ അംഗങ്ങളെ വിശ്വസിച്ചു. ഇപ്പോള്‍ മാധ്യമങ്ങളോട് ഒന്നും പറയണ്ട. സംയുക്ത പ്രസ്താവന 10 ദിവസത്തിനകം മാധ്യമങ്ങള്‍ക്കുകൊടുക്കാം എന്ന് അവര്‍ പറഞ്ഞു. അമ്മയുടെ പ്രസിഡന്റ് കുറച്ചുദിവസം മുമ്പ് കൊടുത്തതാണ് സംയുക്ത പ്രസ്താവന. അതുകൊണ്ടാണ് നിശ്ശബ്ദരായിരിക്കേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചത്. അവിടെനടന്നതെല്ലാം പറയുകയാണ് ഞങ്ങള്‍. ഇത് അമ്മയ്‌ക്കെതിരായ വ്യക്തിപരമായ യുദ്ധമല്ല. അതിലെ ഭാരവാഹികളുടെ പ്രവൃത്തികളോടുള്ള, കാഴ്ചപ്പാടുകളോടുള്ള എതിര്‍പ്പാണ്. ഞങ്ങള്‍ വെച്ച ആവശ്യങ്ങളൊന്നും അമ്മ അംഗീകരിച്ചിട്ടില്ല. തിലകന്‍ ചേട്ടന്റെ കാര്യത്തില്‍ എന്താണുണ്ടായത്. ഇ.സി.(എക്‌സിക്യൂട്ടീവ് കമ്മിറ്റി) അംഗങ്ങള്‍ മാത്രമല്ലേ തീരുമാനമെടുത്തത്. അതു ജനറല്‍ ബോഡിയില്‍ ചോദിച്ചിരുന്നോ? ആസമയത്ത് ഇ.സി. മാത്രംമതി. ഇപ്പോള്‍ ജനറല്‍ ബോഡിയുടെ ആവശ്യമുണ്ട്.

നമ്മള്‍ ഒരുമാറ്റമുണ്ടാക്കും. അതിനുസമയം അതിക്രമിച്ചിരിക്കുന്നു. എന്തിനാണ് മാറ്റം ഉണ്ടാക്കേണ്ടത്. എത്രയോ കലകള്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യവസായമാണിത് എത്രയോ പേര്‍ക്ക് ഇഷ്ടമുള്ള വ്യവസായമാണ്. വളരെ മനോഹരമായ വ്യവസായമാണ്. ഇപ്പോള്‍ ഇവിടെ എന്റെ സുഹൃത്തുക്കളുടെ മക്കളുണ്ട്. അവര്‍ക്കുവേണ്ടി. എന്റെ മോളും വരുമായിരിക്കും നാളെ. എനിക്കറിയില്ല. അവര്‍ക്കെല്ലാവര്‍ക്കുംവേണ്ടി സുരക്ഷിതമായ ഒരിടമുണ്ടാക്കണം. അത്‌വളരെ പ്രാധാന്യമുള്ള കാര്യമാണ്.

ഈ അമ്മ എന്നുപറയുന്ന സംഘടനയിലുള്ളത് ആരാണ്. സെലിബ്രിറ്റീസ് ആണ്. കുട്ടികള്‍, കൗമാരക്കാര്‍, യുവാക്കള്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ള ആള്‍ക്കാരാണ് അമ്മയെന്ന സംഘടനയ്ക്കകത്തുള്ളത്. അവര്‍ പറയുന്നത് വാര്‍ത്തയാണ്. അവര്‍ ആഹാരം കഴിക്കുന്നത് വാര്‍ത്തയാണ്. അവര്‍ എന്തു ചെയ്താലും വാര്‍ത്തയാണ്. അവര്‍ ചിന്തിക്കുന്നതും വാര്‍ത്തയാണ്. അവര്‍ക്കൊരു ഉത്തരവാദിത്വം വേണ്ടേ. ഓരോ ഇ.സി അംഗങ്ങള്‍ക്കും ഒരുത്തരവാദിത്വം വേണ്ടേ. അവരെടുക്കുന്ന തീരുമാനത്തില്‍ ഒരുത്തരവാദിത്വം വേണ്ടേ.

ഇത് ഞങ്ങള്‍ ഒരാളെക്കുറിച്ചു മാത്രമല്ല പറയുന്നത്. നാളെ മറ്റൊരാള്‍ക്ക് ഇതുസംഭവിക്കരുത്. അങ്ങനെ സംഭവിച്ചാല്‍ സ്ത്രീ രാജിവെക്കും. പുരുഷന് എല്ലായ്‌പ്പോഴും സംരക്ഷണം ലഭിക്കും. ഇതാണോ വേണ്ടത്. ഒന്നരവര്‍ഷം മുമ്പ് ഒരുപെണ്‍കുട്ടിയെ പീഡിപ്പിച്ചു. ആ പീഡനം നടന്നയുടനെ പോലീസില്‍ പരാതികൊടുക്കാന്‍ അവള്‍ ധൈര്യം കാണിച്ചു. ഇന്ന് നമുക്ക് അവളുടെ പേരുപറയാന്‍ പറ്റില്ല. അവളുടെ ഫോട്ടോ കൊടുക്കാന്‍ പറ്റില്ല. അവള്‍ക്ക് ഇവിടെവന്ന് നിങ്ങളുടെയടുത്ത് സംസാരിക്കാന്‍ പറ്റില്ല. അവളുടെയും നമ്മുടെയും ഇടയില്‍ അദൃശ്യമായ മതില്‍ നമ്മള്‍ തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒന്നും ചെയ്യാതെ, അവളെക്കുറിച്ച് സംസാരിക്കാതെ, അവളെ കാണാതെ, അവളുടെ പ്രശ്‌നങ്ങള്‍ക്ക് മറുപടികൊടുക്കാതെ, അവള്‍ക്കു നീതികൊടുക്കാതെ നമ്മള്‍ എന്താണ് അവളെ ചെയ്യുന്നത്. നമ്മള്‍ അവളെ അദൃശ്യയായി നിര്‍ത്തിയിരിക്കുന്നു. ആ പെണ്‍കുട്ടി ധൈര്യം കാണിച്ചു. തിരിച്ച് ഇതാണോ നമ്മള്‍ അവള്‍ക്കു കൊടുക്കേണ്ടത്. എന്നും അവര്‍ ചോദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (9 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (9 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (9 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (9 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (9 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (10 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (10 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (11 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (12 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (12 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (12 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (12 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (13 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (13 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (13 hours ago)

Malayali Vartha Recommends