നടുറോഡിൽ ചീറിപ്പാഞ്ഞ വാഹനങ്ങൾക്ക് മുമ്പിൽ പ്രാണവായുവിനു വേണ്ടി പിടഞ്ഞ മകളെയുമെടുത്ത് കൈകാണിച്ചിട്ടും വാഹനങ്ങൾ നിർത്തിയില്ല; ജീവൻ രക്ഷിക്കാൻ കാൽനടയായി ആശുപത്രിയിലെത്തിയപ്പോഴേക്കും നെഞ്ചുപിടയുന്ന ആ രംഗം...

ശ്വാസതടസം നേരിട്ട മകളെയുമെടുത്ത് ആശുപത്രിയിലെത്തിക്കാൻ വാഹനങ്ങൾക്ക് കൈകാണിച്ചിട്ടും നിർത്തിയില്ല. കാൽനടയായി ആശുപത്രിയിൽ എത്തിയപ്പോഴേക്കും ഏഴുവയസുകാരിക്ക് ദാരുണാന്ത്യം. കുമ്പള കുണ്ടങ്കാരടുക്ക ഗവ. വെല്‍ഫെയര്‍ സ്കൂളിനടുത്ത് ടെന്റ് കെട്ടി താമസിക്കുന്ന കര്‍ണാടക സ്വദേശികളായ മാറപ്പ-ജയലക്ഷ്മിദമ്പതികളുടെ മകള്‍ സുപ്രീത (ഏഴ്) യാണ് വെള്ളിയാഴ്ച രാത്രി മരിച്ചത്. കുട്ടിക്ക് ശ്വാസതടസ്സവുമായി ബന്ധപ്പെട്ട രോഗം നേരത്തേയുണ്ടായിരുന്നു.
വെള്ളിയാഴ്ച രാത്രി അസുഖം കൂടുതലായതിനെത്തുടര്‍ന്ന് ആസ്പത്രിയില്‍ പോകാനായി മാറപ്പ റോഡിലിറങ്ങി. അതുവഴിവന്ന മുഴുവന്‍ വാഹനങ്ങള്‍ക്കും കൈകാണിച്ചുവെങ്കിലും ആരും നിര്‍ത്തിയില്ല. തുടര്‍ന്ന് കുമ്പള സഹകരണാസ്പത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.
കുമ്ബള പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹപരിശോധനയ്ക്കായി പരിയാരം മെഡിക്കല്‍ കോളേജിലേക്കയച്ചു. സംഭവവുമായി ബന്ധപ്പെട്ട് അസ്വാഭാവികമരണത്തിന് കേസെടുത്തതായി കുമ്പള ഇന്‍സ്പെക്ടര്‍ കെ.പ്രേംസദന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























