കേരളത്തെ വിറപ്പിയ്ക്കാന്‍ പ്രവീണ്‍ തൊഗാഡിയ... പത്മനാഭ സ്വാമി ക്ഷേത്രം വിട്ടുകൊടുക്കില്ലെന്ന് തറപ്പിച്ച് പറഞ്ഞതോടെ മറ്റൊരു വിവാദത്തിനും കൂടി തുടക്കമിടുന്നു; ഞങ്ങളുടെ ക്ഷേത്രങ്ങള്‍ മാത്രമെന്തേ ഏറ്റെടുക്കുന്നുവെന്ന വിവാദം കത്തുന്നു

നാമജപ ഘോഷയാത്ര തലസ്ഥാനത്തോടടുത്തതോടെ ആവേശം അലതല്ലുകയാണ്. എ.എച്ച്.പി. അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ ഘോഷയാത്രയുടെ സാരഥ്യം ഏറ്റെടുക്കുന്നതിന് മുമ്പ് കവടിയാര്‍ കൊട്ടാരം സന്ദര്‍ശിച്ച് ഒരു ശക്തമായ ഉറപ്പ് നല്‍കിയിരിക്കുകയാണ്. പത്ഭനാഭ സ്വാമി ക്ഷേത്രം സര്‍ക്കാരിന് വിട്ടുകൊടുക്കില്ലെന്ന ശക്തമായ ഉറപ്പാണ് രാജ കൊട്ടാരത്തിന് ഉറപ്പ് നല്‍കിയിരിക്കുന്നത്. ക്ഷേത്രത്തിന്റെ സംരക്ഷണത്തിന് ഭക്തജനങ്ങളുടെയും കൊട്ടാരത്തിന്റെയും ഒപ്പം നില്‍ക്കുമെന്നും പ്രവീണ്‍ തൊഗാഡി അറിയിച്ചു.
അന്തര്‍ദ്ദേശീയ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടക്കുന്ന ശബരിമല സംരക്ഷണ യാത്രയില്‍ പങ്കെടുക്കാന്‍ പ്രവീണ്‍ തൊഗാഡിയ ഞായറാഴ്ച കേരളത്തിലെത്തിയപ്പോഴാണ് കവടിയാര്‍ കൊട്ടാരം സന്ദര്‍ശിച്ചത്. തിരുവനന്തപുരത്ത് കേശവദാസപുരത്ത് നാമജപയാത്രയില്‍ പങ്കുചേര്‍ന്ന് പ്രസംഗിച്ചു.
ആവേശം പകരാന്‍ തൊഗാഡിയയ്‌ക്കൊപ്പം സാധ്വി പ്രാചിയും എത്തിയതോടെ ശക്തമായ മുന്‍കരുതലെടുത്തിരിക്കുകയാണ് പൊലീസ്. മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പില്‍ അയ്യപ്പവിഗ്രഹം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചാണ് പദയാത്ര നടക്കുന്നത്. അതുകൊണ്ടുതന്നെ ഒരു സംഘര്‍ഷമോ പൊലീസ് നടപടിയോ ഉണ്ടായാല്‍ അത് വേറൊരു രീതിയില്‍ വ്യാഖ്യാനിക്കപ്പെടുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. എന്തായാലും പദയാത്ര പൊലീസ് തടയുമെന്നും അയ്യപ്പവിഗ്രഹം സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
വര്‍ഗീയ വികാരം ആളിക്കത്തിക്കുന്ന രീതിയില്‍ പ്രവീണ്‍ തൊഗാഡിയയോ സാധ്വി പ്രാചിയോ പ്രസംഗിക്കുമോ എന്ന ആശങ്കയും പൊലീസിനുണ്ട്. എന്തായാലും ശബരിമല യുവതി പ്രവേശത്തില്‍ നടക്കുന്ന സമരങ്ങള്‍ സര്‍ക്കാരിനും പൊലീസിനും വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























