സികെ ജാനു എന്‍ഡിഎ വിട്ടു. വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി

സി.കെ ജാനു നേതൃത്വം നല്‍കുന്ന ജനാധിപത്യ രാഷ്ട്രീയ സഭ എന്‍ഡിഎ വിട്ടു. തീരുമാനം മുന്നണിക്കുള്ളില്‍ പാര്‍ട്ടി നേരിട്ട അവഗണനയില്‍ പ്രതിഷേധിച്ചാണെന്നും അവര്‍ പറഞ്ഞു. കോഴിക്കോട് ചേര്‍ന്ന രാഷ്ട്രീയ ജനാധിപത്യ രാഷ്ട്രീയ സഭ യോഗത്തിന് ശേഷമാണ് ഇക്കാര്യം സി കെ ജാനു അറിയിച്ചത്.മുന്നണിയുടെ ഭാഗമായതിന് ശേഷം വാഗ്ദാനം ചെയ്യപ്പെട്ട ബോര്‍ഡ് കോര്‍പ്പറേഷന്‍ ഉള്‍പ്പടെയുള്ള പദവികള്‍ ലഭിച്ചില്ലെന്നും പലവട്ടം ഇതേക്കുറിച്ച് ചര്‍ച്ച നടത്താമെന്ന് പറഞ്ഞതല്ലാതെ ഒന്നും നടന്നില്ലെന്നും അവര്‍ പറഞ്ഞു.
എന്‍ഡിഎ വിട്ട അവര്‍ ഇരു മുന്നണികളുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും കൂട്ടിച്ചേര്‍ത്തു. സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണം എന്ന നിലപാട് അവര്‍ ആവര്‍ത്തിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























