സൂപ്രീം കോടതി വിധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിന്‍സ് ഇറക്കണമെന്ന് എ.എച്ച്.പി അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ ; വിധി അംഗീകരിക്കാനാവില്ലെന്ന് വിശ്വാസികള്‍.

സൂപ്രീം കോടതിയുടെ യുവതി പ്രവേശന വിധിക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. വിധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് പ്രവീണ്‍ തൊഗാഡിയ. വിധിയില്‍ പ്രതിഷേധിച്ച് നിരവധിപ്പേരാണ് പൊതു നിരത്തിയില്‍ ഇറങ്ങുന്നത്. ഇന്ന് അന്തരാഷ്‌ട്ര ഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തെ മണ്ണന്തലയില്‍ നിന്ന് ആരംഭിച്ച ജാഥയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദേഹം. മാത്രമല്ല വിധി പുന പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സൂപ്രീംകോടതിയെ സമീപിക്കമെന്നും ഭക്തരില്‍ നിന്നും ക്ഷേത്രങ്ങളിലേക്ക് ലഭിക്കുന്ന പണം പാവപ്പെട്ടവരുടെ ഉന്നമനത്തിനായി വിനിയോഗിക്കമെന്നും അദേഹം പറഞ്ഞു. സ്വാതി ബാല സരസ്വതി നേത്യത്വം നല്‍കിയ പ്രതിഷേധ റാലി ഒട്ടനവധി ഹൈന്ദവ നേതാക്കള്‍ പങ്കെടുത്തു . വിധി അംഗികരിക്കാാനാവില്ലെന്നും എന്തുവില കൊടുത്തും സ്ത്രീ പ്രവേശനം തടയുമെന്നും അയ്യപ്പ ഭക്തര്‍ പറഞ്ഞു.ഈക്കഴിഞ്ഞ ഒക്ടോബര്‍ 11 ന് ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പന്തളത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ റാലി അനന്തപുരിയില്‍ സമാപിച്ചു.
https://www.facebook.com/Malayalivartha
























