സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധ കൊടുങ്കാറ്റ് ഉയരവേ മോഡിയെ കണക്കറ്റ് പരിഹസിച്ച് പ്രവീണ്‍ തൊഗാഡിയ; തൊഗാഡിയയെ കണക്കറ്റ് വിമര്‍ശിക്കാനിരുന്ന ഇടതു നേതാക്കളുടെ താരമായി; കുട്ടി സഖാക്കളും സൈബര്‍ പോരാളികളും തൊഗാഡിയുടെ ആരാധകരായി മാറിയതിങ്ങനെ

നാമജപ ഘോഷയാത്രയുടെ സമാപന സമ്മേളനത്തില്‍ എ.എച്ച്.പി. നേതാവ് പ്രവീണ്‍ തൊഗാഡിയ കേന്ദ്ര സര്‍ക്കാറിന്റേയും മോഡിയുടെയും ഇരട്ടത്താപ്പിനെയും തുറന്നുകാട്ടുകയും വെല്ലുവിളിക്കുകയും ചെയ്തത് സിപിഎം സഖാക്കള്‍ക്ക് കുറച്ചൊന്നുമല്ല സന്തോഷം നല്‍കിയത്. മുത്തലാഖിന് ഓര്‍ഡിനന്‍സിറക്കിയ മോഡി എന്ത് കൊണ്ട് ജെല്ലിക്കെട്ട് പോലെ ഓര്‍ഡിനസ് ഇറക്കിക്കൂടെന്നു ചോദിക്കുന്നു.
രാജ്യത്തെ മുഴുവന്‍ ക്ഷേത്രങ്ങളും സര്‍ക്കാറിന്റെ അധികാര പരിധിയില്‍ നിന്ന് മോചിപ്പിക്കണം. ക്ഷേത്രങ്ങള്‍ ഭക്തജനങ്ങള്‍ക്ക് വിട്ടു നല്‍കുകയാണ് വേണ്ടത്. ഹൈക്കോടതി മേല്‍നോട്ടത്തില്‍ ക്ഷേത്ര ഭരണം നടത്തണം. കേന്ദ്രം ഇതിനായി നടപടിയെടുക്കണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു. ശബരിമല സ്ത്രീപവേശന വിഷയത്തില്‍ സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണം. കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കിയില്ലെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് കിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിധി നടപ്പാക്കിയാല്‍ നടതുറക്കുന്ന ഒക്‌ടോബര്‍17ന് രാത്രി മുതല്‍ 18 ന് രാത്രി വരെ ഹര്‍ത്താല്‍ നടത്തും. ഹര്‍ത്താല്‍ കേരളത്തിലാണെങ്കിലും രാജ്യം മുഴുവന്‍ പ്രതിഷേധം ആളിക്കത്തും. ക്ഷേത്ര വിമോചനമാണ് സംഘടന ലക്ഷ്യമിടുന്നത്. ക്ഷേത്ര വരുമാനം ഹിന്ദുക്കള്‍ക്കായി വിനിയോഗിക്കമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി പ്രതിപക്ഷത്തല്ല, കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയാണ്. ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരോട് ആവശ്യപ്പെടുന്നത് ഭരണത്തിന്റെ ഭാഗമായ നിങ്ങള്‍ പ്രധാനമന്ത്രിയോട് ഓര്‍ഡിനന്‍സ് ഇറക്കാന്‍ ആവശ്യപ്പെടണം. ജല്ലിക്കെട്ട് മോഡല്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍. ഒരു ലക്ഷം ക്ഷേത്രങ്ങളാണ് രാജ്യത്താകമാനം സര്‍ക്കാരിന്റെ കയ്യിലിരിക്കുന്നത്. തിരുപ്പതി, വൈഷ്ണവി തുടങ്ങിയ ക്ഷേത്രങ്ങള്‍ ഭക്തജനങ്ങള്‍ക്ക് കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























