ശബരിമല സ്ത്രീപ്രവേശനം... ദേവസ്വം ബോര്‍ഡിനു മുമ്പില്‍ സമവായ നിര്‍ദേശങ്ങളുമായി ക്ഷത്രിയ ക്ഷേമസഭ

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡിനു മുമ്പില്‍ സമവായ നിര്‍ദേശങ്ങളുമായി ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന നേതൃത്വം. നിര്‍ദേശങ്ങള്‍ ഇന്നു സമര്‍പ്പിക്കുമെന്നു സംസ്ഥാന പ്രസിഡന്റ് പ്രഫ. കെ.എന്‍. സുരേന്ദ്രനാഥ വര്‍മ, ജനറല്‍ സെക്രട്ടറി ആത്മജവര്‍മ തമ്പുരാന്‍ എന്നിവര്‍ അറിയിച്ചു.
17 നു തുടങ്ങുന്ന അഞ്ചു ദിവസത്തെ തുലാം മാസ പൂജകള്‍ക്കു സുപ്രീം കോടതി വിധിക്കു മുമ്പുള്ള സ്ഥിതി തുടരുക, മുന്‍വിധിയില്ലാതെ പന്തളം രാജകുടുംബത്തെയും തന്ത്രി കുടുംബത്തെയും ബന്ധപ്പെട്ടവരെയും ചര്‍ച്ചയ്ക്കു വിളിക്കുക, പ്രശ്‌നം പഠിക്കുന്നതിനു വിദഗ്ദ്ധസമിതി രൂപീകരിക്കുക, മണ്ഡലമകരവിളക്കു തീര്‍ഥാടനത്തിനു മുമ്പു വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുക, വിവിധ കക്ഷികള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന പുനഃപരിശോധനാ ഹര്‍ജിയില്‍ തീര്‍പ്പാകുന്നതുവരെ നിലവിലുള്ള വിധി നടപ്പാക്കുന്നതിനു സാവകാശം തേടുക, പ്രളയത്തില്‍ തകര്‍ന്ന പമ്പയിലെയും നിലയ്ക്കലിലെയും സ്ഥലങ്ങള്‍ നന്നാക്കാന്‍ കഴിയാത്തതിനാല്‍ കൂടുതല്‍ തീര്‍ഥാടകരെ ഇത്തവണ ഉള്‍കൊള്ളാനുള്ള ബുദ്ധിമുട്ട് എല്ലാവരെയും ബോധ്യപ്പെടുത്താന്‍ നടപടിയെടുക്കുക എന്നിവയാണ് നിര്‍ദേശങ്ങള്‍
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha





















