Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

സമവായത്തിന് മുന്‍കയ്യെടുത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്; തുലാമാസപൂജകള്‍ക്കായി ശബരിമല നട തുറക്കുന്നതിന് മുൻപേ നാളെ നന്തന്‍കോട്ടെ ആസ്ഥാനത്തു പ്രശ്‌നപരിഹാരത്തിനായി ചര്‍ച്ച

15 OCTOBER 2018 09:26 AM IST
മലയാളി വാര്‍ത്ത

നാളെ രാവിലെ 10-നു നന്തന്‍കോട്ടെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്താണു ചര്‍ച്ച. മുന്‍വിധിയോടെയല്ല ദേവസ്വം ബോര്‍ഡിന്റെ സമവായനീക്കമെന്നു പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു. തുലാമാസപൂജകള്‍ക്കായി ശബരിമല നട മറ്റന്നാള്‍ തുറക്കാനിരിക്കേയാണു പ്രശ്‌നപരിഹാരത്തിനുള്ള നീക്കം ബോര്‍ഡ് ഊര്‍ജിതമാക്കിയത്. എന്നാല്‍, ചര്‍ച്ചയില്‍ പങ്കെടുക്കുമോയെന്നു പന്തളം കൊട്ടാരം വ്യക്തമാക്കിയിട്ടില്ല. തന്ത്രികുടുംബവുമായും കൊട്ടാരവുമായി സഹകരിക്കുന്ന സംഘടനകളുമായും കൂടിയാലോചിച്ചശേഷം ഇന്നു മറുപടി നല്‍കാനാണു കൊട്ടാരം ഭരണസമിതിയുടെ തീരുമാനം. ശബരിമല സ്ത്രീപ്രവേശനവിഷയത്തില്‍, അവസാനനിമിഷം സമവായത്തിനു മുന്‍െകെയെടുത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.

താഴമണ്‍ തന്ത്രികുടുംബം, പന്തളംകൊട്ടാരം, അയ്യപ്പസേവാസംഘം, തന്ത്രിസമാജം, അയ്യപ്പസേവാസമാജം, യോഗക്ഷേമസഭ പ്രതിനിധികളെ ചര്‍ച്ചയ്ക്കു വിളിച്ചാണു ബോര്‍ഡിന്റെ സമവായനീക്കം. നേരത്തേ, മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയില്‍നിന്നു തന്ത്രികുടുംബം പിന്‍മാറിയിരുന്നു. വിശ്വാസം സംരക്ഷിക്കാന്‍ ഉതകുന്ന തീരുമാനമാണു ദേവസ്വം ബോര്‍ഡില്‍നിന്നു പ്രതീക്ഷിക്കുന്നതെന്നു കൊട്ടാരം സെക്രട്ടറി പി.എന്‍. നാരായണവര്‍മ പറഞ്ഞു.

കൈപ്പുഴ ലക്ഷ്മിവിലാസം കൊട്ടാരത്തില്‍ ചേര്‍ന്ന വാര്‍ഷികപൊതുയോഗത്തിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭരണസമിതി പ്രസിഡന്റായി പി.ജി. ശശികുമാരവര്‍മയും സെക്രട്ടറിയായി നാരായണവര്‍മയും തുടരും. അതേസമയം, ശബരിമല വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനും നിയമനിര്‍മാണമാകാമെന്നു പന്തളം വലിയകോയിക്കല്‍ കൊട്ടാരത്തിലെ കേരളവര്‍മ രാജ ന്യൂഡല്‍ഹിയില്‍ പ്രതികരിച്ചു. കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ക്ക് ഇക്കാര്യത്തില്‍ ഇടപെടാന്‍ സാധിക്കും.

ശബരിമലയിലെ ആചാരനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ വിശ്വാസികള്‍ തെരുവിലിറങ്ങിയ സാഹചര്യത്തില്‍ നിയമനിര്‍മാണത്തിന് ഇരുസര്‍ക്കാരുകളും തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാരിനെ നേരിട്ടു സമീപിച്ചിട്ടില്ല. രാജകുടുംബത്തിലെ ആരെങ്കിലും കേന്ദ്രമന്ത്രിമാരുമായി ഫോണില്‍ ബന്ധപ്പെട്ടോയെന്ന് അറിയില്ല. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ വിശ്വാസിയാണ്. എന്നാല്‍, ബോര്‍ഡ് വിളിച്ച യോഗത്തില്‍ പങ്കെടുക്കുമോയെന്ന് ഇപ്പോള്‍ പറയാനാകില്ല. സുപ്രീം കോടതി വിധി വന്നതിനു തൊട്ടുപിന്നാലെ സംസ്ഥാനസര്‍ക്കാര്‍ യോഗം വിളിച്ചിരുന്നെങ്കില്‍ പങ്കെടുക്കുമായിരുന്നു. വിധി നടപ്പാക്കുമെന്ന് ആദ്യം പ്രഖ്യാപിക്കുകയും വിശ്വാസികളുടെ രോഷം ഉയര്‍ന്നപ്പോള്‍ ചര്‍ച്ചയ്ക്കു വിളിക്കുകയും ചെയ്തതിനോടാണു വിയോജിപ്പ്.

ഇപ്പോള്‍ ദേവസ്വം ബോര്‍ഡ് ചര്‍ച്ചയ്ക്കു വിളിച്ചതും വിശ്വാസികളുടെ പ്രതിഷേധം കണക്കിലെടുത്താണെന്നു കേരളവര്‍മ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഡല്‍ഹിയില്‍ അയ്യപ്പധര്‍മ സംരക്ഷണ സമിതി സംഘടിപ്പിച്ച നാമജപയജ്ഞം കേരളവര്‍മ ഉദ്ഘാടനം ചെയ്തു. പാര്‍ലമെന്റ് സ്ട്രീറ്റില്‍ നടന്ന പരിപാടിയില്‍ നൂറുകണക്കിനു മലയാളികള്‍ പങ്കെടുത്തു. കോടതി വിധി മറികടക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് ഒപ്പുശേഖരണവും നടത്തി.

അയ്യപ്പഭക്തരുടെ വികാരം മുഖ്യമന്ത്രി മാനിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കേരളവര്‍മ രാജ ആവശ്യപ്പെട്ടു. സി.വി. ആനന്ദബോസും പ്രസംഗിച്ചു. ജയ്പുര്‍, ജലന്ധര്‍, ലുധിയാന, ഹരിയാന എന്നിവിടങ്ങളില്‍നിന്നുള്ള അയ്യപ്പഭക്തരും ജന്തര്‍ മന്ദറില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (8 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (8 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (8 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (8 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (8 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (9 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (9 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (10 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (11 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (11 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (11 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (11 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (12 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (12 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (12 hours ago)

Malayali Vartha Recommends