'അമ്മ വിഷയത്തിൽ ഡബ്ള്യൂ സി സി തുറന്നടിച്ച് മുന്നോട്ടുപോകുമ്പോഴും 'അമ്മ തികഞ്ഞ മൗനത്തിൽ; നേതൃത്വത്തിലുള്ളവർ തത്ക്കാലം പ്രതികരിക്കുന്നില്ല

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ള്യൂ സി സി കഴിഞ്ഞ ശനിയാഴ്ച്ച വാർത്താ സമ്മേളനം വിളിച്ച് അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്കും പ്രസിഡന്റ് മോഹൻലാലിനുമെതിരെ ആഞ്ഞടിച്ചിട്ടും, വിഷയത്തിൽ നേതൃത്വത്തിൽ ഉള്ളവർ പ്രതികരിക്കേണ്ടതില്ലെന്നാണ് തീരുമാനം. ഡബ്ള്യൂ സി സി ഉന്നയിച്ച ആരോപണങ്ങൾക്ക് ഇപ്പോൾ മറുപടി നൽകുകയാണെങ്കിൽ അത് സമൂഹ മാധ്യമത്തിൽ വൻ ചർച്ചയാകുമെന്ന തിരിച്ചറിവിലാണ് ഈ നീക്കം.
സംഘടനിയിലുള്ള ചിലരെ ഇവർക്കെതിരെ തിരിക്കാനുള്ള നീക്കവും നടക്കുന്നതായിട്ടാണ് ലഭിക്കുന്ന വിവരം. ഇതിന്റെ ഭാഗമായിയാണ് നടൻ ബാബു രാജ് രംഗത്തെത്തിയതെന്നും സൂചന ഉണ്ട്. കൂടാതെ ഡബ്ള്യൂ സി സി ക്ക് ഇതിൽ പ്രത്യേക അജണ്ടയുണ്ടെന്ന ആരോപണവും 'അമ്മ ഉന്നയിക്കുന്നുണ്ട്.ഇത് സാധൂകരിക്കുന്ന പരമാവധി വസ്തുതകൾ സമൂഹ മാധ്യമങ്ങളിൽ എത്തിക്കാനുള്ള ഗൂഢ നീക്കവും നടക്കുന്നുണ്ട് .
അതുകൊണ്ടു തന്നെ ഇനി ഒരു അനുനയത്തിന് ഡബ്ള്യൂ സി സിയുമായി സംഘടന തയാറാകുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എങ്ങനെയെങ്കിലും ഡബ്ള്യൂ സി സിയെ തെറ്റുകാരാക്കാനുള്ള ശ്രമത്തിലാണ് 'അമ്മ എന്നാണ് ഇപ്പോൾ അറിയാൻ കഴിഞ്ഞത്. ദിലീപിന്റെ രാജി കാര്യം ഇപ്പോൾ വെളിപ്പെടുത്താൻ ആകില്ലെന്നാണ് 'അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു ഞായറാഴ്ച പ്രതികരിച്ചത്.ഇത് ദിലീപിനെ സംരക്ഷിക്കാനുള്ള തന്ത്രമായിട്ടാണ് നിലവിലെ ആക്ഷേപo . അതേസമയം സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ ഈ പ്രശ്നത്തിൽ കടുത്ത നിരാശയിലാണ് . തമ്മിലടിക്കാതെ അന്ന് ചർച്ചയിൽ പറഞ്ഞ കാര്യങ്ങൾ എത്രയും പെട്ടെന്ന് നടപ്പാക്കാനാണ് മന്ത്രി നിർദ്ദേശം നൽകുന്നത്.
https://www.facebook.com/Malayalivartha























