വർഷങ്ങളായി മാലയിടാതെ, മണ്ഡലവ്രതം അനുഷ്ഠിക്കുന്നുണ്ട്... ശബരിമല വിവാദം കത്തുമ്പോൾ മല ചവിട്ടാൻ മാലയിട്ടൊരുങ്ങി കണ്ണൂർ സ്വദേശിനി; പൊളിച്ചടുക്കി സമരക്കാർ വിവാദം മറ്റൊരു വഴിയിൽ...

ശബരിമലയിൽ സ്ത്രീ പ്രവേശനം നടപ്പിലാക്കി സുപ്രീംകോടതിയുടെ വിധി വന്നതോടെ പലയിടങ്ങളിലായി പ്രതിഷേധം ആളിക്കത്തുകയാണ്. ആ സമയത്താണ് ശബരിമല ചവിട്ടാൻ മാലയിട്ടൊരുങ്ങി യുവതിയുടെ പോസ്റ്റ്. കണ്ണൂർ സ്വദേശിനി രേഷ്മ നിഷാന്ത് ആണ് മാലയിട്ട് വ്രതം ആരംഭിച്ചത്. അതേസമയം പോസ്റ്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ സമരക്കാർ രേഷ്മയെ പൊളിച്ചടുക്കാൻ തയ്യാറാകുകയാണ്. തന്നെ മലചവിട്ടാന്‍ സമ്മതിക്കില്ലെന്നാണ് പ്രതിഷേധക്കാര്‍ പറഞ്ഞതെന്ന് രേഷ്മ നിഷാന്ത് മാധ്യമങ്ങളോട് പറഞ്ഞു. ഒരു വിശ്വാസി എന്ന നിലയില്‍ മലകയറാന്‍ തയാറാകുന്നവരെ എതിര്‍ത്താല്‍ വിശ്വാസസമൂഹം അതിനെതിരെ മുന്നോട്ട് വരുമെന്നും രേഷ്മ പറഞ്ഞു. കണ്ണൂര്‍ സ്വദേശിനിയായ രേഷ്മ നിഷാന്ത് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇക്കുറി മലചവിട്ടി അയ്യപ്പനെ കാണും എന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
‘എല്ലാവരും മദ്യലഹരിയിലായിരുന്നു. അയ്യപ്പ ഭക്തരെന്ന് തോന്നിക്കുന്ന ആള്‍ക്കൂട്ടം വീടിന് മുന്നില്‍ വന്നു. മുക്കാല്‍ മണിക്കൂറോളം അയ്യപ്പശരണം വിളികളുമായി വീടിന് മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിനെ അറിയിക്കുച്ചു’, രേശ്മ പറഞ്ഞു പെലീസെത്തി അവരോട് സംസാരിച്ചു. ഒരു പെണ്ണ് മാലയിട്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിന്‍റെ പ്രതിഷേധത്തിലാണ് അവര്‍ അവിടെ നില്‍ക്കുന്നതെന്നാണ് പൊലീസിനോട് വീടിന്‍റെ മുന്നില്‍ നിന്നവര്‍ പറഞ്ഞത്. തന്നെ ശബരിമല കയറ്റില്ലെന്ന ഭീഷണിയും അവര്‍ മുഴക്കിയിട്ടുണ്ട്.
എന്നാൽ ഒരു വധ ഭീക്ഷണിക്ക് മുന്നിലും മുട്ടുമടക്കത്തെ മലകയറാനുള്ള അതിയായ ആഗ്രഹത്തോടുകൂടി കാത്തിരിക്കുകയാണ് രേഷ്മ. ശബരിമലക്ക് പോകാൻ സാധിക്കില്ലെന്ന ഉറപ്പോടെ തന്നെ വർഷങ്ങളായി താൻ മാലയിടാതെ മണ്ഡലവ്രതം അനുഷ്ഠിക്കാറുണ്ടെന്നും എന്നാൽ വിപ്ലവമായിട്ടല്ലെങ്കിൽ കൂടി സുപ്രീംകോടതിയുടെ വിധി അനുകൂലമായ സാഹചര്യത്തിൽ തനിക്ക് അയ്യപ്പനെ കാണാൻ പോകണമെന്ന് അതിയായ ആഗ്രഹമുണ്ടെന്നും രേഷ്മ ഫേസ്ബുക്കിൽ കുറിച്ചു. ഇന്ന് താൻ അതിന് തയ്യാറാവുന്നത് നാളെ ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ശബരിമല കയറാനുള്ള ഉൗർജ്ജമായി മാറുമെന്ന പ്രത്യാശയും രേഷ്മ പങ്കുവെക്കുന്നു. മുഴുവൻ ആചാര വിധികളോടും കൂടി തന്നെ മാലയിട്ട്, 41 ദിവസം വ്രതം അനുഷ്ഠിച്ച് അയ്യപ്പനെ ധ്യാനിച്ച് ശബരിമലക്കു പോവുകയാണെന്നും വിയർപ്പും മലമൂത്ര വിസർജ്യവും പോലെ ശരീരത്തിന് ആവശ്യമില്ലാത്ത പുറം തള്ളൽ മാത്രമായി ആർത്തവത്തെ കാണുന്നതിനാൽ പൂർണ ശുദ്ധിയോടെ വ്രതം പൂർത്തിയാക്കാൻ കഴിയുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും രേഷ്മ വ്യക്തമാക്കി.
തുല്യനീതിക്ക് വേണ്ടിയുള്ള ഈ യാത്രയിൽ കൂടെ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സർക്കാരിന്റെയും പൊതു സമൂഹത്തിന്റെയും സഹായം അഭ്യർഥിക്കുന്നതായും രേഷ്മ കുറിച്ചു.
രേഷ്മയുടെ ഫേസ്ബുക്ക് കുറിപ്പിലൂടെ...
വർഷങ്ങളായി മാലയിടാതെ,മണ്ഡലവ്രതം അനുഷ്ഠിക്കുന്നുണ്ട്,
പോകാൻ കഴിയില്ലെന്ന ഉറപ്പോട് കൂടിത്തന്നെ.
പക്ഷേ,കോടതി വിധി അനുകൂലമായ നിലവിലെ സാഹചര്യത്തിൽ അയ്യപ്പനെ കാണാൻ പോകണമെന്ന് അതിയായ ആഗ്രഹമുണ്ട്.
വിപ്ലവമായിട്ടല്ലെങ്കിൽ കൂടിയും, ഇന്ന് ഒരു വിശ്വാസി അതിന് തയ്യാറാവുക എന്നത് നാളെ ലക്ഷക്കണക്കിന് വരുന്ന വിശ്വാസികൾക്ക് ശബരിമല കയറാനുള്ള ഊർജമാവും എന്ന് തന്നെ കരുതുന്നു.
മുഴുവൻ ആചാര വിധികളോടും കൂടി തന്നെ,
മാലയിട്ട്,
41 ദിവസം വ്രതം അനുഷ്ഠിച്ച്,
മത്സ്യ മാംസാദികൾ വെടിഞ്ഞ്,
ഭർതൃ സാമീപ്യത്തിൽ നിന്നകന്ന് നിന്ന്,
അയ്യപ്പനെ ധ്യാനിച്ച്,
ഈശ്വര ചിന്തകൾ മാത്രം മനസിൽ നിറച്ച്,
ഇരുമുടികെട്ടു നിറച്ച്...
ആർത്തവത്തെക്കുറിച്ചുള്ള ചോദ്യം പ്രതീക്ഷിക്കുന്നതു കൊണ്ടു തന്നെ,
വിയർപ്പുപോലെ,
മലമൂത്ര വിസർജ്യം പോലെ
ശരീരത്തിന് ആവശ്യമില്ലാത്ത പുറം തള്ളൽ മാത്രമായി അത് കാണുന്നതു കൊണ്ടു തന്നെ പൂർണ ശുദ്ധിയോടു കൂടി തന്നെ വ്രതം പൂർത്തിയാക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു..
വിശ്വാസത്തിൽ ആൺ പെൺ വേർതിരിവുകളില്ല.
തുല്യനീതിക്ക് വേണ്ടിയുള്ള ഈ യാത്രയിൽ കൂടെ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സർക്കാരിന്റെയും പൊതു സമൂഹത്തിന്റെയും എല്ലാ വിധ സഹായവും അഭ്യർത്ഥിക്കുന്നു.
https://www.facebook.com/Malayalivartha























