സംസ്ഥാനത്ത് ആംബുലൻസ് നിരക്ക് ഏകീകരിക്കാനായി മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു.2016ൽ മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസിെൻറ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടന ആംബുലൻസുകളുടെ പ്രവര്‍ത്തനം ഏകോപിക്കൽ ലക്ഷ്യമിട്ട് സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ, മുഴുവന്‍ ആംബുലന്സുകെളയും ഒറ്റ ഫോണ്‍ നമ്പറില്‍ കോര്‍ത്തിണക്കൽ, ബേസിക് ലൈഫ് സപ്പോര്‍ട്ടിങ് സംവിധാനങ്ങള്‍ സജ്ജമാക്കൽ തുടങ്ങി നിരവധി ശാസ്ത്രീയമായ ന

സംസ്ഥാനത്ത് ആംബുലൻസ് നിരക്ക് ഏകീകരിക്കാനായി മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു.പലയിടങ്ങളിലും മാനദണ്ഡങ്ങൾ പാലിക്കാതെ വൻ നിരക്ക് വാങ്ങുന്നുവെന്ന പരാതി വ്യാപകമായതിനെ തുടർന്നാണ് നീക്കം. മരണം, അപകടം തുടങ്ങിയ അത്യാഹിതസാഹചര്യങ്ങളിലാണ് ആംബുലൻസുകളെ ആശ്രയിക്കുന്നതെന്നതിനാൽ ആരും വിലപേശലിനോ തർക്കത്തിനോ മുതിരാറില്ല. ഇതിനെ മുതലാക്കികൊണ്ടാണ് പലരും അമിതഫീസ് വാങ്ങുന്നത്.നിരക്ക് നിശ്ചയിക്കലിന്റെ മുന്നോടിയായി സംസ്ഥാന വ്യപകമായി സർവേ നടത്തുകയുണ്ടായി.
സംസ്ഥാനത്തെ മുഴുവൻ ആംബുലൻസുകളുടെയും വിവരങ്ങൾ ശേഖരിച്ച് അവയുടെ സൗകര്യങ്ങളും, നൽകുന്ന സേവനങ്ങളും കണക്കിലെടുത്ത് വിവിധ ക്ലാസുകളായി തിരിച്ചാണ് നിരക്ക് നിർണയിക്കുക.
വാഹനത്തിെൻറ ഉടമസ്ഥത, ഏതെല്ലാം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു, ഓട്ടം കിട്ടുന്ന വിധം, ചാർജ് നിശ്ചയിക്കുന്നവിധം, പ്രതിദിനം ലഭിക്കുന്ന സർവിസുകളുടെ എണ്ണവും കലക്ഷനും, പ്രതിമാസം ആംബുലൻസിൽനിന്നുള്ള വരുമാനം, ആംബുലൻസിലുള്ള സൗകര്യങ്ങൾ, നൽകുന്ന സേവനങ്ങൾ തുടങ്ങിയവയാണ് സർവേയിൽ ആരാഞ്ഞിരുന്നത്. നിലവിൽ കിലോമീറ്ററിന് വൻ തുക ഇൗടാക്കുന്നതിനുപുറമെ വെയിറ്റിങ് ചാർജ്, മറ്റ് ചെലവ്, മടക്കയാത്ര എന്നിവയുടെയെല്ലാം പേരിൽ തുക വാങ്ങുന്നുണ്ടെന്നാണ് പരാതി.സർക്കാർ നിരക്കനുസരിച്ച് സർവിസ് നടത്താൻ തയാറുള്ള ആംബുലൻസുകൾ മാത്രം സർക്കാർ ആശുപത്രികൾക്ക് സമീപം നിർത്തിയിട്ടാൽ മതിയെന്ന നിർദേശവും പരിഗണനയിലാണ്.
ആംബുലൻസുകളുടെ നിരക്ക്ഏകീകരണം സംബന്ധിച്ച് സംസ്ഥാന ഫെയർ റിവിഷൻ കമ്മിറ്റിയുടെ നിർദേശമുണ്ട്. ആംബുലന്‍സുകളുടെ വാടക നിശ്ചയിക്കുന്നത് മുതല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നിടത്ത് വരെ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന ആവശ്യം വളരെ ശക്തമാണ്.
https://www.facebook.com/Malayalivartha























