രേഷ്മയെ ശബരിമലയിൽ കയറ്റും ; രേഷ്മ അടക്കമുള്ള വിശ്വാസികളുടെ സംരക്ഷണം സർക്കാർ ഉറപ്പു വരുത്തുമെന്ന് മന്ത്രി ഇപി ജയരാജൻ; വിശ്വാസികൾക്ക് അവരുടെ വിശ്വാസം സംരക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകാം

രേഷ്മ അടക്കമുള്ള വിശ്വാസികളുടെ സംരക്ഷണം സർക്കാർ ഉറപ്പു വരുത്തുമെന്ന് മന്ത്രി ഇപി ജയരാജൻ. തെറ്റിദ്ധരിപ്പിക്കപ്പെട്ട വിശ്വാസികളെ രാഷ്ട്രീയ പ്രചരണത്തിലൂടെ മാറ്റിയെടുക്കുമെന്ന് ജയരാജൻ കണ്ണൂരിൽ പറഞ്ഞു.
വിശ്വാസികൾക്ക് അവരുടെ വിശ്വാസം സംരക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകാം. കേരളത്തിൽ പല പ്രദേശങ്ങളിൽ നിന്നും വിശ്വാസികൾ പോകുന്നുണ്ട്. അതിനൊന്നും ഇതുവരേം ഒരു തടസവും ഉണ്ടായിട്ടില്ല. അതുകൊണ്ട് ദൈവ വിശ്വാസികൾക്ക് അവരുടെ ഈശ്വര പ്രാർത്ഥനയുടെ ഭാഗമായി ശബരിമല സന്നിധാനത്തിൽ അയ്യപ്പനിൽ വിശ്വാസം അർപ്പിച്ചുകൊണ്ട് ശബരിമലയിൽ പോകാനുള്ള സ്വാതന്ത്രം ഉണ്ട്. ആ സ്വാതന്ത്ര്യം ലംഖിക്കുന്നത് ഭരണ ഘടന ലംഘനമാണ്. ജനാതിപത്യ ലംഘനമാണ്. ദൈവ വിരുദ്ധവും ആക്രമണവുമാണെന്ന് അദ്ദേഹം പറഞ്ഞു.
കോടതി വിധി അംഗീകരിക്കാതിരിക്കാൻ സർക്കാറിനാകില്ല. സ്ത്രീ പ്രവേശനത്തിൽ എതിർപ്പുള്ള സംഘടനകളുമായി സർക്കാർ ഇനിയും ചർച്ചക്ക് തയാറാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായ സമരം ശക്തമാകുന്നതിെൻറ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിശദീകരണം. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒക്ടോബർ 16ന് സംഘടനകളെ ചർച്ചക്ക് വിളിച്ചിട്ടുണ്ട്. തന്ത്രി സമാജം, പന്തളം കൊട്ടാരം പ്രതിനിധികൾ, അയ്യപ്പസേവാസംഘം, അയ്യപ്പസേവാ സമാജം, ശബരിമല തന്ത്രിമാർ, താഴമൺ കുടുംബം, യോഗക്ഷേമ സഭ എന്നിവരെയാണ് ചർച്ചക്ക് വിളിച്ചത്. ബോർഡ് ആസ്ഥാനത്താണ് ചർച്ച.
ചർച്ചയിൽ പെങ്കടുക്കുമെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറിയിച്ചു. നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പന്തളം കൊട്ടാരം ഇന്ന് തീരുമാനമറിയിക്കും. ഞായറാഴ്ച ജനറൽ ബോഡി യോഗം ചേർന്നെങ്കിലും തിങ്കളാഴ്ച സമാനമനസ്കരുമായി യോഗം ചേർന്ന് മാത്രമേ ചർച്ചക്ക് പെങ്കടുക്കണോ േവണ്ടേയാ എന്ന് തീരുമാനിക്കൂ എന്നാണ് കൊട്ടാരം പ്രതിനിധി അറിയിച്ചത്. സമവായനീക്കത്തിെൻറ ഭാഗമായി മുഖ്യമന്ത്രി നേരേത്ത ചർച്ചക്ക് വിളിച്ചിരുെന്നങ്കിലും തന്ത്രികുടുംബവും കൊട്ടാരം പ്രതിനിധികളും പെങ്കടുത്തിരുന്നില്ല.
https://www.facebook.com/Malayalivartha























