ചാലക്കുടിയിൽ മഴക്കും കാറ്റിനും പിന്നാലെ എത്തിയ ശക്തമായ മിന്നലിൽ പരക്കെ നാശനഷ്ടങ്ങൾ

ചാലക്കുടിയിൽ മഴക്കും കാറ്റിനും പിന്നാലെ എത്തിയ ശക്തമായ മിന്നലിൽ പരക്കെ നാശനഷ്ടങ്ങൾ .റോഡുകളില്‍ വിള്ളലുകളും വീടുകള്‍ക്ക് സമീപം കുഴികളും രൂപപ്പെട്ടു. മിന്നല്‍ ശക്തമായതോടെ പല വീടുകളിലേയും വൈദ്യുതോപകരണങ്ങള്‍ക്കും നാശമുണ്ടായി.
പടിഞ്ഞാറെ ചാലക്കുടി മൂഞ്ഞേലി റേഷന്‍ കട സ്റ്റോറിന് സമീപം ടാര്‍ റോഡിലാണ് വിള്ളലുണ്ടായത്. ഏതാനും വീടുകള്‍ക്ക് സമീപം പറമ്പില്‍ കുഴികളുണ്ടായി. രണ്ട് വൈദ്യുതി പോസ്റ്റുകള്‍ക്കരികിലും കുഴികള്‍ രൂപപ്പെട്ടു.
ചില വീടുകളുടെ ജനല്‍ ചില്ലുകള്‍ പൊട്ടുകയും ഷോക്കേസ് മാറ്റര്‍ ബോര്‍ഡ് തുടങ്ങിയവ തകരുകയും ചെയ്തു. ധാരാളം പേരുടെ ഫോൺ പൊട്ടിത്തകർന്നതായും റിപ്പോർട്ടുകളുണ്ട്. കൂടാതെ ചിലയിടങ്ങളിലെ വൈദ്യുതോപകരണങ്ങളും വയറിങ്ങും കത്തിപ്പോയിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് ചിലയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരക്കടലില്‍ ഉയര്‍ന്ന തിരമാലയുണ്ടാകാനും സാധ്യതയുണ്ട്.
യമന്‍ മേഖലയില്‍ ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നതിനാല്‍ പടിഞ്ഞാറ് – മധ്യ അറബിക്കടലിലും തെക്കന്‍ ഒമാന്‍, യമന്‍ തീരമേഖലയിലും ഏദന്‍ ഉള്‍ക്കടലിലും മീന്‍പിടിക്കാന്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
https://www.facebook.com/Malayalivartha






















