വെഞ്ഞാറമൂടിൽ പ്രതിശ്രുത വരനെ ചുഴിയില്‍പ്പെട്ട് കാണാതായി; യുവാവിനായി തെരച്ചിൽ തുടരുന്നു...

വെഞ്ഞാറമൂടിൽ വാമനപുരം നദിയിലെ ചുഴിയില്‍പ്പെട്ട് കാണാതായ പ്രതിശ്രുത വരന് വേണ്ടി തെരച്ചില്‍ തുടരുന്നു. വെള്ളല്ലൂര്‍ കുഴക്കാട്ടു വീട്ടില്‍ രാജേന്ദ്രന്-ലീന ദമ്പതികളുടെ മകന് ആദീപ് (29) ആണ് കാണാതായത്. ഞായറാഴ്ച വൈകുന്നേരം 5.30 ഓടെ വാമനപുരം നദിയുടെ കൊടുവഴന്നൂര്‍ കൂളിക്കടവില്‍ രണ്ടു സുഹൃത്തുക്കളുമൊത്ത് ആദില്‍ കുളിക്കാനിറങ്ങപ്പോഴായിരുന്നു ദുരന്തം.
കൂട്ടുകാര്‍ നീന്തി രക്ഷപ്പെട്ടെങ്കിലും ആദില്‍ വെള്ളത്തിലെ ചുഴിയില്‍പ്പെട്ടു താഴ്ന്നു പോകുകയായിരുന്നു. വെഞ്ഞാറമൂട്, നഗരൂര്‍ പോലീസും വെഞ്ഞാറമൂട് ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്. ഞായറാഴ്ച ഇരുട്ടുവീണപ്പോള്‍ നിര്‍ത്തിയ തെരച്ചില്‍ രാവിലെ വീണ്ടും പുനരാരംഭിച്ചു. വെള്ളല്ലൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുമായി ആദീപിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























