സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ചേകന്നൂര്‍ മൗലവി തിരോധാനവവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി പി.വി ഹംസയെ ഹൈക്കോടതി വെറുതേവിട്ടു.

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ചേകന്നൂര്‍ മൗലവി തിരോധാനവവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി പി.വി ഹംസയെ ഹൈക്കോടതി വെറുതേവിട്ടു. കൊച്ചിയിലെ സി.ബി.ഐ പ്രത്യേക കോടതി ഇരട്ട ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരുന്ന ആളാണ് പി.വി ഹംസ.
കോര്‍പസ് ഡെലിക്റ്റി’ എന്ന സിദ്ധാന്ത പ്രകാരമാണ് ഹൈക്കോടതിയുടെ വിധി. ‘കോര്‍പസ് ഡെലിക്റ്റി’ പ്രകാരം ഒരു വ്യക്തി മരിച്ചുകഴിഞ്ഞാല്‍ മൃതദേഹം കണ്ടെടുക്കുകയോ അല്ലെങ്കില്‍ മരിച്ചുവെന്നതിന് വ്യക്തമായ തെളിവുകളോ കണ്ടെത്തേണ്ടതുണ്ട്. എന്നാല്‍ അന്വേഷണ സംഘം ഇക്കാര്യത്തില്‍ പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു.
കേസിന് 25 വര്‍ഷം പഴക്കമുണ്ട്. ആകെ ഒമ്പത് പേരുണ്ടായിരുന്ന പ്രതിപ്പട്ടികയില്‍നിന്ന് ബാക്കി എട്ട് പേരെ നേരത്തേ വിട്ടയച്ചിരുന്നു. 2010ലാണ് സി.ബി.ഐ പ്രത്യേക കോടതി ഹംസയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്.
1993 ജൂലൈ 29ന് മത പ്രഭാഷണത്തിന് ക്ഷണിക്കാനെന്ന പേരില്‍ എത്തിയ സംഘം ചേകന്നൂർ മൗലവിയെ വീട്ടിൽ നിന്നും കൂട്ടികൊണ്ട് പോവുകയായിരുന്നു. പിന്നീട് മൗലവിയെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. യാഥാസ്ഥിക മതമൗലിക വാദികളുടെ ഭീഷണി ചേകന്നൂരിന് നേരത്തെ തന്നെയുണ്ടായിരുന്നു. കുടുംബവും സഹപ്രവർത്തകരും മൗലവിയുടെ തിരേധാനത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്ത് വരികയായിരുന്നു.
https://www.facebook.com/Malayalivartha






















