Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

നാളെ ഞങ്ങള്‍ ഈ ഭൂമുഖത്തുതന്നെ ഉണ്ടാകുമോ എന്നറിയില്ല... ഞങ്ങളുടെ സുരക്ഷയും ഇതുപോലെ തന്നെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്... ഫ്രാങ്കോ കേരളത്തില്‍ നിന്നാലും പുറത്തുനിന്നാലും ചെയ്യാനുള്ളതെല്ലാം ചെയ്യും; ബിഷപ്പ് ഫ്രാങ്കോയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതില്‍ ആശങ്കപ്രകടിപ്പിച്ച്‌ പരാതിക്കാരിക്ക് ഒപ്പമുള്ള കന്യാസ്ത്രീകള്‍

15 OCTOBER 2018 02:17 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ നീതിന്യായവ്യവസ്ഥയില്‍ വിശ്വാസമുണ്ട്. ഇവിടെ നീതിയും സുരക്ഷയും ലഭിക്കുമെന്ന് ഇപ്പോഴും പ്രതീക്ഷയുണ്ടെന്ന് സി.അനുപമ മാധ്യമങ്ങളോട് പ്രതികരിച്ചു. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതില്‍ ആശങ്കപ്രകടിപ്പിച്ച്‌ പരാതിക്കാരിക്ക് ഒപ്പമുള്ള കന്യാസ്ത്രീകള്‍. ബിഷപ്പ് ഫ്രാങ്കോയുടെ ജാമ്യം വേഗത്തിലായതില്‍ ആശങ്കയുണ്ട്. ജാമ്യം വേഗത്തിലായതില്‍ ആശങ്കയും വിഷമവുമുണ്ട്. നാളെ ഞങ്ങള്‍ ഈ ഭൂമുഖത്തുതന്നെ ഉണ്ടാകുമോ എന്നറിയില്ല. ഞങ്ങളുടെ സുരക്ഷയും ഇതുപോലെ തന്നെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ഫ്രാങ്കോ കേരളത്തില്‍ നിന്നാലും പുറത്തുനിന്നാലും ചെയ്യാനുള്ളതെല്ലാം ചെയ്യും. അതില്‍ ഒരു വ്യത്യാസവുമില്ല. ഞങ്ങളെ ഇല്ലാതാക്കണമെന്ന് അദ്ദേഹം വിചാരിച്ചിട്ടുണ്ടെങ്കില്‍ അത് കേരളത്തില്‍ നിന്നുകൊണ്ട് തന്നെ വേണമെന്നുമില്ല.

പുറത്തുമാറിന്നാല്‍ മതി. കേസ് അട്ടിമറിക്കപ്പെടുമോ എന്ന് ഇപ്പോഴും അറിയില്ല. നീതിന്യായ വ്യവസ്ഥയില്‍ ഇപ്പോഴും വിശ്വാസമുണ്ട്. നീതി കിട്ടുമെന്ന് വിശ്വാസമുണ്ട്. അന്വേഷണം നല്ലരീതിയില്‍ തന്നെയാണ് മുന്നോട്ടുപോകുന്നതെന്നാണ് കരുതുന്നത്. ബിഷപ്പ് ഫ്രാങ്കോയെ ജയിലില്‍ പോയി കണ്ടതെല്ലാം സീറോ മലബാര്‍ സഭയിലെ ബിഷപ്പുമാരാണ്. ഞങ്ങള്‍ക്ക് പിന്തുണയുമായി സഭയില്‍ ആരും വരുന്നില്ല.

ഞങ്ങള്‍ സീറോ മലബാര്‍ സഭയിലെ അംഗമല്ല എന്ന വ്യത്യാസം അവര്‍ കാണിച്ചിട്ടുണ്ട്. ബിഷപ്പ് ഫ്രാങ്കോയും സീറോ മലബാര്‍ സഭയില്‍ അല്ലല്ലോ ജോലി ചെയ്തുകൊണ്ടിരുന്നത്. ഫ്രാങ്കോയും ലാറ്റിന്‍ സഭയിലാണ് ജോലി ചെയ്തുകൊണ്ടിരുന്നത്. എന്തുകൊണ്ട് സഭ ഞങ്ങള്‍ മാത്രം സീറോ മലബാര്‍ ആകുന്നില്ല എന്ന ചോദ്യം അവശേഷിക്കുന്നുണ്ടെന്നും സി.അനുപമ ചോദിക്കുന്നു. പുറത്ത് സുരക്ഷയുണ്ടെങ്കിലും അകത്ത് സുരക്ഷയില്ല. അതുകൊണ്ടാണ് നാളെ ഞങ്ങള്‍ ഉണ്ടാകുമോ എന്നറിയില്ലെന്ന് ആശങ്കപ്പെടുന്നത്.

ഇവിടെനിന്ന് മാറാന്‍ മിഷണറീസ് ഓഫ് ജീസസ് സഭയില്‍ നിന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ ഇവിടെ വന്ന് താമസിക്കുന്നതില്‍ ദുരൂഹതയുണ്ട്. ഒരിക്കല്‍ പോലും മാറ്റിനിര്‍ത്താത്ത ഐസിഎസ്‌ഇ സ്‌കൂളിലെ രണ്ട് പ്രിന്‍സിപ്പല്‍മാരാണിവര്‍. എന്തുകൊണ്ട് അവര്‍ക്ക് അവധി നല്‍കി ഇവിടേക്ക് അയച്ചുവെന്നതില്‍ സംശയമുണ്ട്. ബിഷപ്പിന്റെ വിചാരണ അടക്കമുള്ള കാര്യങ്ങളില്‍ നീതിന്യായ വ്യവസ്ഥ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സാക്ഷികളെയും മറ്റും സ്വാധീനിക്കാനുള്ള സാധ്യത കാണുന്നുണ്ട്. എത്രമാത്രം അത് നടക്കുമെന്ന് കാണുന്നില്ല. ഫ്രാങ്കോ പുറത്തിറങ്ങിയ സാഹചര്യത്തില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ഊര്‍ജിതമായ ശ്രമം സഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ഉറപ്പാണെന്നും സി.അനുപമ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (8 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (8 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (8 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (8 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (8 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (9 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (9 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (10 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (11 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (11 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (11 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (11 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (12 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (12 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (12 hours ago)

Malayali Vartha Recommends