Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ദിലീപ് അമ്മയില്‍ നിന്ന് രാജിവെച്ചു, രേവതിയുടെ ആരോപണങ്ങള്‍ തേജോവധം ചെയ്യാന്‍, മോഹന്‍ലാലിനെതിരെ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നടപടിയുണ്ടാവും, മീ ടൂ നല്ലതാണ് പക്ഷെ, ആരാണ്? എപ്പോഴാണ്, എവിടെയാണ് സംഭവിച്ചതെന്ന് തുറന്ന് പറയണം, അല്ലാത്തവര്‍ക്കെതിരെ നടപടിയുണ്ടാകും

15 OCTOBER 2018 02:32 PM IST
മലയാളി വാര്‍ത്ത

ദിലീപ് താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ചെന്ന് സെക്രട്ടറി സിദ്ദിഖ്. ഈമാസം 10നാണ് രാജികത്ത് നല്‍കിയത്. മോഹന്‍ലാല്‍ ദിലീപുമായി സംസാരിച്ചപ്പോള്‍ ഞാന്‍ സംഘടനയുമായി സഹകരിക്കുന്നത് ആര്‍ക്കെങ്കിലും ഇഷ്ടമല്ലെങ്കില്‍ രാജിവയ്ക്കുകയാണെന്ന് അറിയിച്ചു. ഇത് മനസിലാക്കിയാണ് വിമന്‍ ഇന്‍ കളക്ടീവ് കഴിഞ്ഞദിവസം പത്രസമ്മേളനം നടത്തിയത്. സംഘടനയിലുള്ള മൂന്ന് നടിമാര്‍ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ പരസ്യമായി ആരോപണം ഉന്നയിച്ചതിനാല്‍ നടപടിയുണ്ടാകും. ആരോപണം ഉന്നയിച്ചയാള്‍ 24 വര്‍ഷമായി സംഘടനയുടെ ജനറല്‍ബോഡിയില്‍ പങ്കെടുത്തിട്ടില്ലെന്നും സിദ്ധിഖ് വ്യക്തമാക്കി.

ഏതെങ്കിലും മൂന്ന് നടിമാര്‍ തീരുമാനിച്ചാല്‍ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും ദിലീപിനേയും ജനങ്ങളുടെ മനസില്‍ നിന്ന് പറിച്ചെറിയാനാകില്ല. ആരോപണ വിധേയരുടെ പ്രോജക്ടുകള്‍ ആമീര്‍ഖാനും അക്ഷയ്കുമാരും ഉപേക്ഷിച്ചെന്നാണ് ഇവര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ അവര്‍ രണ്ടും ചെയ്തത് തെറ്റാണ്. ഒരാളുടെ ജോലി തടസപ്പെടുത്തുന്നതിനോട് സംഘടനയ്ക്ക് ജോയിപ്പില്ല. ആമീറിനും അക്ഷയ്കുമാറിനെതിരെയും ഇതേ ആരോപണം ഉണ്ടായാല്‍ അവര്‍ പ്രോജക്ട് ഉപേക്ഷിക്കുമോ എന്നും സിദ്ധിഖ് ചോദിച്ചു. ചിലര്‍ നടിമാര്‍ പറഞ്ഞാല്‍ ദിലീപിനെ അഭിനയിപ്പിക്കാതിരിക്കാനും പറഞ്ഞാല്‍ അഭിനയിപ്പിക്കാനും പറ്റില്ല. മീ ടൂ ക്യാമ്പയിന്‍ നല്ലതാണ്. എന്നാല്‍ അത് മറ്റാരേയും തേജോവധം ചെയ്യാനാകരുത്. വെളിപ്പെടുത്തല്‍ നടത്തുമ്പോള്‍ ആര്, എപ്പോള്‍, എവിടെ നടന്നെന്ന് വ്യക്തമാക്കണം.

കഴിഞ്ഞദിവസം ഒരു നടി പറഞ്ഞത് 25 വര്‍ഷം മുമ്പ് രാത്രി ഒരു പെണ്‍കുട്ടി കരഞ്ഞുകൊണ്ട് തന്റെ റൂമില്‍ അഭയം തേടിയെന്നാണ്, അത് ഏത് സിനിമയുടെ സെറ്റില്‍, ആരാണ് സംവിധായകന്‍, നിര്‍മാതാവ് എന്ന് വ്യക്തമാക്കണം. ഞങ്ങള്‍ അന്വേഷിക്കാമെന്നും സിദ്ധിഖ് പറഞ്ഞു. പെണ്‍കുട്ടിയുടെ പേര് പറയേണ്ട. സിനിമയുടെ തുടക്കകാലത്ത് ഒരുപാട് പീഡനം നേരിടേണ്ടി വന്നെന്ന് മറ്റൊരു നടി പറഞ്ഞു. ശരിയായിരിക്കാം തുടക്കകാലത്ത് അങ്ങനെ സംഭവിച്ചിരിക്കാം. എങ്കില്‍ ഇപ്പോള്‍ പറയൂ... ആരാണ് പീഡിപ്പിച്ചത്. അവര്‍ക്കെതിരെ ക്രിമിനല്‍ക്കേസെടുക്കാം. അങ്ങനെ ചെയ്യുന്നതിന് പകരം ആര്‍ക്കെങ്കിലുമെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. അത് അമ്മയും ഫെഫ്കയും ഫിയോക്കും മറ്റ് സംഘടനകളും ആലോചിച്ച് തീരുമാനിക്കും.

അമ്മ മൗനം തുടര്‍ന്നത് ആരെയും ഭയന്നല്ല, പലതിനും മറുപടി പറയേണ്ടെന്ന് തോന്നിയതിനാലാണ്. മൂന്ന് നടിമാരുടെ ആവശ്യം ദിലീപിനെ പുറത്താക്കണമെന്നാണ്. ദിലീപിനെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പുറത്താക്കിയാണ്. 280 അംഗങ്ങള്‍ ചേര്‍ന്ന ജനറല്‍ബോഡിയാണ് ആ തീരുമാനം മരവിപ്പിച്ചത്. ജനറല്‍ ബോഡി തീരുമാനം മറികടക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് കഴിയില്ല. വിമന്‍ ഇന്‍ കളക്ടീവ് സംഘടനയിലുള്ളവരെ ജനങ്ങള്‍ തെറിവിളിക്കുന്നത് നിയന്ത്രിക്കാന്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും ആവില്ല. ജനങ്ങളുടെ പ്രതികരണമാണത്. ഞാന്‍ എന്തെങ്കിലും തെറ്റായി പറഞ്ഞാല്‍ ജനംപ്രതികരിക്കും. അത് ഞാന്‍ മനസിലാക്കുകയാണ് വേണ്ടത്. കലാകാരന്‍മാരുടെ ഓരോ വാക്കും പ്രവര്‍ത്തിയും സമൂഹം ശ്രദ്ധിക്കും അതിനാല്‍ സൂക്ഷിച്ചേ സംസാരിക്കാവൂ എന്നും സിദ്ധിഖ് പറഞ്ഞു. നടിമാരാരും പള്‍സര്‍ സുനിക്കെതിരെ ആരോപണം ഉന്നയിക്കാത്തതെന്തെന്നും സിദ്ധിഖ് ചോദിച്ചു.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (8 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (8 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (8 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (8 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (8 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (9 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (9 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (10 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (11 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (11 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (11 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (11 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (12 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (12 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (12 hours ago)

Malayali Vartha Recommends