Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

മന്ത്ര ധ്വനിയിൽ തലസ്ഥാനം മുങ്ങി ; ശബരിമല യുവതി പ്രവേശന വിഷയത്തിൽ പ്രതിഷേധിച്ച് എന്‍.ഡി.എ. നയിക്കുന്ന ശബരിമല സംരക്ഷണ യാത്ര സെക്രട്ടേറിയറ്റ് നടയില്‍ സമാപിക്കുമ്പോൾ പലയിടത്തും പ്രതിഷേധം ശക്തമാകുന്നു

15 OCTOBER 2018 06:13 PM IST
മലയാളി വാര്‍ത്ത

ശബരിമല യുവതി പ്രവേശന വിഷയത്തിൽ പ്രതിഷേധിച്ച് എന്‍.ഡി.എ. നയിക്കുന്ന ശബരിമല സംരക്ഷണ യാത്ര സെക്രട്ടേറിയറ്റ് നടയില്‍ സമാപിക്കുമ്പോൾ കേരളത്തിൽ പലയിടത്തും പ്രതിഷേധം ശക്തമാകുകയാണ്. മന്ത്ര ധ്വനിയിൽ തലസ്ഥാനം മുങ്ങി. ശബരിമല സംരക്ഷണ യാത്ര തലസ്ഥാന ജില്ലയിൽ പ്രവേശിച്ചപ്പോൾ ജന പിന്തുണ ഏറി വരികയാണ്. പ്രതിഷേധത്തിന്റെ അലയൊലി കേരളത്തിലെങ്ങും മുഴങ്ങുകയാണ്.

ശബരിമല സംരക്ഷണ യാത്രയ്ക്ക് ആറ്റിങ്ങലിൽ ഉജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്. പതിനായിരക്കണക്കിന് ജനങ്ങളാണ് യാത്രയ്ക്ക് പിന്തുണയുമായി എത്തിയത്. സുരേഷ് ഗോപി എം പി യാത്ര ഉത്‌ഘാടനം ചെയ്തു. ശബരിമലയെ തകർക്കാനുള്ള സർക്കാർ ശ്രമത്തിനെതിരെ ഏതറ്റം വരെയും പോകുമെന്ന് സുരേഷ്‌ഗോപി എം.പി വ്യക്തമാക്കി. ശബരിമല സംരക്ഷണ യാത്ര ചരിത്രപരമായ സമരമാണ്. ഈ പ്രക്ഷോഭത്തെ തകർക്കാൻ പിണറായി വിജയൻ വിചാരിച്ചാൽ നടക്കില്ലെന്ന് അഡ്വ. പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു.

കോരിച്ചൊരിയുന്ന മഴയത്തും അമ്മമാർ ഉൾപ്പെടെയുള്ളവർ അടൂരിൽ ശരണമന്ത്രജപ യാത്രയിൽപങ്കെടുത്തു. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി ആലങ്ങാട്ടു യോഗം എരുമേലിയിൽ ശബരിമല സംരക്ഷണ യാത്ര നടത്തി. ഇതോടെ എരുമേലി മറ്റൊരു ചരിത്ര നിമിഷത്തിനു കൂടി സാക്ഷ്യം വഹിച്ചു. ഓരോ വർഷവും ചരിത്ര പ്രസിദ്ധമായ പേട്ടതുള്ളലിന് എരുമേലിയിൽ നേതൃത്വം നൽകുന്ന അമ്പലപ്പുഴ - ആലങ്ങാട്ട് സംഘങ്ങളുടെ സമൂഹ പെരിയോൻമാർ ഇതാദ്യമായി എരുമേലിയിൽ ഒരുമിച്ച് ശരണനാമജപയാത്രയിൽ നേതൃത്വം നൽകിയപ്പോൾ അതൊരു ചരിത്രമായി. തൃശൂർ തളിയിലും പ്രതിഷേധം ശക്തമാണ്.

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള ബ്രാഹ്മണസഭയുടെ നേതൃത്വത്തിൽ പാലക്കാട് കൽപാത്തി അഗ്രഹാരത്തിൽ മനുഷ്യചങ്ങല തീർത്തു. പുതിയ കൽപാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിന് മുന്നിൽ നിന്നാരംഭിച്ച മനുഷ്യചങ്ങല ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം വരെ നീണ്ടു. ശരണമന്ത്രങ്ങളുമായി നിരവധി പേരാണ് പങ്കെടുത്തത്. വിശ്വാസ സംരക്ഷണം ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന് ബ്രാഹ്മണസഭ സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമൻ പറഞ്ഞു

കേരളത്തിന് പുറമെ മറ്റു സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമാണ്. ശബരിമലയിലെ യുവതിപ്രവേശനം തടയണമെന്നാവശ്യപ്പെട്ട് അരുണാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറിലും വിശ്വാസികളുടെ പ്രതിഷേധം നടന്നു. ഇറ്റാനഗര്‍ അയ്യപ്പ ഭജനസമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇറ്റാനഗര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്നു തുടങ്ങിയ ശരണമന്ത്ര യാത്രയില്‍ ഇരുന്നൂറിലേറെ വിശ്വാസികള്‍ പങ്കെടുത്തു. ശബരിമലയിലെ ആചാരങ്ങളും വിശ്വാസവും സംരക്ഷിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അരുണാചല്‍ പ്രദേശ് ഗവര്‍ണര്‍ക്കും അയ്യപ്പ ഭക്തര്‍ നിവേദനം നല്‍കി.

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അയർലണ്ട്, യുഎസ്എ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ ഇടങ്ങളിലും അയ്യപ്പഭക്തർ ഒന്നുചേർന്ന് നടത്തിയ നാമജപറാലി നടത്തി.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (6 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (6 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (7 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (7 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (7 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (7 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (8 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (8 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (10 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (10 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (10 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (10 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (10 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (10 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (11 hours ago)

Malayali Vartha Recommends