Widgets Magazine
17
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടി അര്‍ച്ചന പത്മനിയോട് മോശമായി പെരുമാറിയ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷെറിന്‍ കലവൂരിനെ എങ്ങനെയും കൈപിടിച്ച് ഉയര്‍ത്തണം, ചെറിയ റോളിന് വേണ്ടി ഓരോരുത്തര്‍ എന്തെല്ലാം ഓഫര്‍ ചെയ്യുന്നു, ഫെഫ്കയേയും അമ്മയേയും തകര്‍ക്കാനുള്ള ഡബഌൂ.സി.സി നീക്കമാണിതെന്നും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെ വാട്‌സാപ്പ് ഗ്രൂപ്പിലെ ചര്‍ച്ച

15 OCTOBER 2018 08:38 PM IST
മലയാളി വാര്‍ത്ത

More Stories...

'അലുവ അതുൽ' വധക്കേസിൽ പൊലീസിനെതിരെ ഗുരുതര ആരോപണം; അവിശുദ്ധ കൂട്ടുകെട്ടെന്ന് കുടുംബം; ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകും...

ചിന്നക്കനാൽ സിങ്കുകണ്ടത്ത് കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ യുവാവിനെ ആക്രമിച്ചു....

ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസ്... പ്രതി കുറ്റക്കാരനെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി, ശിക്ഷാവിധി മറ്റെന്നാൾ

ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവർക്ക് തിരിച്ചടി.... തന്ത്രിയ്ക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമർശങ്ങൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

പസഫിക് സമുദ്രത്തിലെ താപനില കുറയുന്ന 'എൽ നിനോ' പ്രതിഭാസം... മൺസൂൺ മഴയുടെ അളവ് സാധാരണയിലേതിനെക്കാൾ കുറയുമെന്ന് മുന്നറിയിപ്പ്

നടി അര്‍ച്ചന പത്മിനിയോട് മോശമായി പെരുമാറിയ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഷെറിന്‍ കലവൂരിനെ എന്ത് വിലകൊടുത്തും സംരക്ഷിക്കണമെന്നും മലയാളസിനിമയില്‍ ആരൊക്കെ വര്‍ക്ക് ചെയ്യണമെന്ന് തീരുമാനിക്കാന്‍ ഫെഫ്കയേക്കാള്‍ കരുത്തുള്ള യൂണിയനാണ് നമ്മുടേതെന്നും പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്റെ വാട്‌സാപ് ഗ്രൂപ്പില്‍ ആഹ്വാനം. ഒരു ചെറിയ വേഷം കിട്ടാന്‍ വേണ്ടി ഓരോരുത്തര്‍ എന്തെല്ലാം ഓഫര്‍ ചെയ്യുന്നു... ഷെറിനൊരു തെറ്റ് പറ്റി അവനെ ഫിനീഷ് ചെയ്യുന്നതിന് പകരം കൈപിടിച്ചുയര്‍ത്തുകയാണ് വേണ്ടത്. അവന്‍ നമ്മുടെ സഹോദരനല്ലേ... അങ്ങനെ ചര്‍ച്ചയില്‍ പങ്കെടുത്ത പലരും കുറ്റാരോപിതനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അതേസമയം ഷെറിന്‍ തെറ്റ് ചെയ്തിട്ടുണ്ടാകുമെന്നും അതുകൊണ്ടാണ് നമുക്ക് പോലും പരാതി നല്‍കാഞ്ഞതെന്ന് യൂണിയന്‍ സെക്രട്ടറി സെവന്‍ ആട്‌സ് മോഹന്‍ പറഞ്ഞു. 

നാളെ ആര്‍ക്കും ഇത് പോലെ തെറ്റ് പറ്റാമെന്ന് മനോജ് പാല എന്ന പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് പറയുന്നു. ഫെഫ്ക ഒരാളെ വിലക്കുന്നത് പോലെയല്ല നമ്മള്‍. ഒരാള് വര്‍ക്ക് ചെയ്യില്ലെന്ന് നമ്മള്‍ തീരുമാനിച്ചാല്‍ അതുണ്ടാവില്ല. അത് നടപ്പാക്കാനും നമുക്ക് അറായാം. ഷെറിന് അബദ്ധം പറ്റിയതാകാം. അവനെ രക്ഷിക്കാന്‍ നോക്കണം. അല്ലാതെ കുഴപ്പത്തില്‍ ചാടിക്കല്ലേ, ഷെറിന്‍ നമ്മുടെ സഹോദരനല്ലേ? എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്നും മനോജ് വാട്‌സാപ്പ് ഗ്രൂപ്പില്‍ ആഹ്വാനം ചെയ്യുന്നു.

അതേസമയം ഷെറിന്‍ കലവൂരിനെതിരെ എക്‌സിക്യൂട്ടീവ് യൂണിയന്‍ നടപടി എടുത്തിട്ടില്ലെന്ന് സെക്രട്ടറി സെവന്‍ ആട്‌സ് മോഹന്‍ വ്യക്തമാക്കി. അര്‍ച്ചന പത്മിനി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മേല്‍കമ്മിറ്റിയുടെ അധികാരം ഉപയോഗിച്ച് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനും പ്രസിഡന്റ് സിബി മലയിലുമാണ് നടപടി എടുത്തത്. അത് യൂണിയനെ അറിയിച്ചിട്ടില്ല. സ്ത്രീ വിഷയമായതിനാല്‍ നമ്മള്‍ ഇടപെട്ടില്ല. മാത്രമല്ല ഷെറിന്‍ കുറ്റക്കാരനാകാം അതുകൊണ്ടാണല്ലോ നമുക്ക് പരാതി നല്‍കാഞ്ഞത്. ബന്ധപ്പെട്ട നമ്മളെ ഇക്കാര്യം അറിയിക്കുക പോലും ഉണ്ടായില്ല. ഇത് സംബന്ധിച്ച കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഫെഫ്ക സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് കത്ത് നല്‍കിയിട്ടുണ്ടെന്നും സെവന്‍ ആട്‌സ് മോഹന്‍ പറയുന്നു. 

ഷെറിന്റെ വിഷയം പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവുകള്‍ക്ക് മൊത്തത്തില്‍ നാണക്കേടായെങ്കിലും തെരഞ്ഞ് പിടിച്ച് അവനെ ആക്രമിക്കരുതെന്ന് ശ്യാം തൃപ്പൂണിത്തുറ ആവശ്യപ്പെട്ടു. കഴിഞ്ഞത് കഴിഞ്ഞു, ഷെറിനൊരു തെറ്റ് പറ്റി. അവന് ജീവിക്കണ്ടേ? അവന്റെ കുടുംബം പട്ടിണി കിടന്ന് മരിക്കണോ? യൂണിയന്‍ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും അംഗങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്ന മറുപടി നല്‍കണം. ഷെറിനെ 25 വര്‍ഷമായി അറിയാം. നമ്മുടെ സഹോദരനാണവന്‍. അവനെ തെരഞ്ഞ് പിടിച്ച് വിമന്‍ ഇന്‍ കളക്ടീവ് ആക്രമിക്കുന്നത് ശരിയല്ല. ഒരു വേഷം കിട്ടാന്‍ എത്രയോ പേര്‍ എന്തൊക്കെ ഓഫര്‍ വയ്ക്കുന്നെന്നും ശ്യാം ചോദിക്കുന്നു. ഇന്‍ഡസ്ട്രീയില്‍ ഒരു വിലയും ഇല്ലാത്തവരാണ് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവുകള്‍ അതിനാല്‍ നമ്മള്‍ ഒന്നിച്ച് നില്‍ക്കണമെന്നും ശ്യാം ആവശ്യപ്പെടുന്നു. 

അമ്മയേയും ഫെഫ്കയേയും തകര്‍ക്കുക എന്ന ലക്ഷ്യത്തിലേക്കാണ് വിമന്‍ ഇന്‍ കളക്ടീവ് നീങ്ങുന്നതെന്ന് വിനോദ് ഷൊര്‍ണൂര്‍ ആരോപിച്ചു. പൊതുജന പിന്തുണ അമ്മയ്ക്കും ഫെഫ്കയ്ക്കും എതിരാകണം, അതാണവരുടെ നീക്കം, അല്ലാതെ ഷെറിനല്ല. ഇന്നവര്‍ അമ്മയുടെ പ്രസിഡന്റിനെതിരെയാണ് തിരിഞ്ഞിരിക്കുന്നത്. ഒരാള്‍ക്കൊരു തെറ്റ് പറ്റിയെന്ന് കരുതി അവനെ ഒഴിവാക്കാനാകില്ല. ഡബ്യൂ.സി.സി ഇന്നൊരു ആരോപണം ഉന്നയിക്കും അത് ലക്ഷ്യത്തിലെത്തിയില്ലെങ്കില്‍ മറ്റൊന്നുമായി അവരെത്തും അതിനാല്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും വിനോദ് ഷൊര്‍ണൂര്‍ ആവശ്യപ്പെട്ടു. 

ഷെറിനെ കുരുതി കൊടുക്കരുതെന്ന് സുതന്‍രാജ് എന്ന പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു. ഡ്രൈവറായിരുന്ന സുതന്‍രാജ് പടിപടിയായി എക്‌സിക്യൂട്ടീവ് ആവുകയായിരുന്നു. എല്ലാവരും ഒരുമിച്ച് നിന്നില്ലെങ്കില്‍ വലിയ പ്രശ്‌നങ്ങളുണ്ടാകും. ആരോടെങ്കിലുമുള്ള വൈരാഗ്യം തീര്‍ക്കാന്‍ ഒരു പെണ്ണിനെ ഇളക്കിവിട്ടാല്‍ അവന്റെ കാര്യം തീരും. ഷെറിന് പറ്റിയ തെറ്റ് നാളെ ആര്‍ക്കും സംഭവിക്കാമെന്നും സുതന്‍ രാജ് പറയുന്നു. പരസ്പ്പരം ചെളിവാരിയെറിയരുതെന്നും പത്രക്കാരെ വക്കീലന്‍മാര്‍ ഹൈക്കോടതിയില്‍ കയറ്റുന്നുണ്ടോ, ഇല്ല അവര്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നു. പത്രക്കാര് വല്യകൊമ്പുള്ളവരന്നല്ലേ പറയുന്നത്. അവരെ വക്കീലന്‍മാര്‍ ഒന്നിച്ച് നിന്ന് നേരിട്ടു. അതുപോലെ നമുക്കും ഒന്നിച്ച് നില്‍ക്കണമെന്ന് ഗിരീഷ് എന്ന നിയമബിരുദദാരിയായ കണ്‍ട്രോളറോട് പേര് വ്യക്തമാക്കാത്ത മറ്റൊരു കണ്‍ട്രോളര്‍ പറയുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അലുവ അതുൽ' വധക്കേസിൽ പൊലീസിനെതിരെ ഗുരുതര ആരോപണം; അവിശുദ്ധ കൂട്ടുകെട്ടെന്ന് കുടുംബം; ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകും...  (5 minutes ago)

എൽ.ഡി.എഫ് എന്ന മുങ്ങുന്ന കപ്പലിൽ നാണംകെട്ട് അള്ളിപ്പിടിച്ചിരുന്ന് അപമൃത്യു വരിക്കണമോയെന്ന് ഗാഢമായി ചിന്തിക്കണം; കോൺഗ്രസ് വിട്ടവരെ തിരിച്ചു വിളിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (22 minutes ago)

കോടതി കേസുകളിൽ അനുകൂല വിധി പ്രതീക്ഷിക്കാം. ഭാഗ്യവും ദൈവാധീനവും ഈ  (1 hour ago)

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു....  (2 hours ago)

ചിന്നക്കനാൽ സിങ്കുകണ്ടത്ത് കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ യുവാവിനെ ആക്രമിച്ചു....  (3 hours ago)

പ്രതി കുറ്റക്കാരനെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി, ശിക്ഷാവിധി മറ്റെന്നാൾ  (4 hours ago)

തന്ത്രിയ്ക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമർശങ്ങൾ സ്റ്റേ ചെയ്ത് ഹൈക്കോടതി  (4 hours ago)

സ്വർണവിലയിൽ വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (4 hours ago)

ഉ​യ​ർന്ന വേ​ത​ന​ത്തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പെ​ൻഷ​ൻ സം​ബ​ന്ധി​ച്ച സു​പ്രീം കോ​ട​തി നി​ർ​ദേ​ശം ന​ട​പ്പാ​ക്കാനൊരുങ്ങി കേ​ന്ദ്ര തൊ​ഴി​ൽ മ​ന്ത്രി മ​ൺസു​ഖ് മാ​ണ്ഡ​വ്യ  (4 hours ago)

പസഫിക് സമുദ്രത്തിലെ താപനില കുറയുന്ന 'എൽ നിനോ' പ്രതിഭാസം... മൺസൂൺ മഴയുടെ അളവ് സാധാരണയിലേതിനെക്കാൾ കുറയുമെന്ന് മുന്നറിയിപ്പ്  (5 hours ago)

തിരുവനന്തപുരം എറണാകുളം ജം​ഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ട്രെയിന്‍ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി....  (5 hours ago)

മൾട്ടി സ്‌പെഷ്യാലിറ്റി സർജിക്കൽ ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്  (5 hours ago)

അയർലൻഡിൽ സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡയാലിസിസ് യൂണിറ്റിൽ നഴ്സിങ് സ്റ്റാഫായിരുന്ന നെസിൻ തോമസ് അന്തരിച്ചു....  (5 hours ago)

യുദ്ധം മുറുകുന്നു... കാത്ത് കാത്തിരുന്ന സീറ്റുകള്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കൊടുത്ത് കോണ്‍ഗ്രസ്, പടയൊരുക്കത്തില്‍ നേതാക്കള്‍, ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി  (6 hours ago)

കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനായി ഇറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു  (6 hours ago)

Malayali Vartha Recommends