ലോക ട്രോമദിനത്തില് ആംബുലന്‍സ് റാലിയും സെമിനാറും
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്, കേരള പോലീസ്, രമേഷ് കുമാര്‍ ഫൗണ്ടേഷന്, സ്വകാര്യ ആംബുലന്‍സ് അസോസിയേഷന് എന്നിവ സംയുക്തമായി തുടങ്ങിയിരിക്കുന്ന ട്രോമ റിസ്ക്യൂ ഇന്‍ഷേറ്റീവിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 17 ബുധനാഴ്ച ലോക ട്രോമ ദിനം പ്രമാണിച്ച് ആംബുലന്‍സ് റാലിയും അവബോധ ക്ലാസും സംഘടിപ്പിച്ചിരിക്കുന്നു. കനകക്കുന്നില്‍ വച്ച് രാവിലെ 6 മണിക്ക് ഡി.ജി.പി. ലോക്നാഥ് ബഹ്റ ആംബുലന്‍സ് റാലി ഫ്ളോഗോഫ് ചെയ്യുന്നു. ബോധവത്ക്കരണ സന്ദേശമായി ഈ റാലി തിരുവന്തപുരം നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും സഞ്ചരിക്കും.
അന്നേദിവസം ഉച്ചയ്ക്ക് 2 മണിക്ക് മാസ്കറ്റ് ഹോട്ടലില്‍ വച്ച് ആക്സിഡന്റ് ആന്റ് ട്രോമ പ്രിവന്‍ഷന്‍ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ സംഘടിപ്പിച്ചിട്ടുണ്ട്. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സെമിനാറില്‍ മുഖ്യാതിഥിയായിരിക്കും. ഈ മേഖലയിലെ പ്രമുഖ വ്യക്തികള്‍ സെമിനാറില്‍ പങ്കെടുക്കും. ട്രോമ റിസ്ക്യൂ ഇന്‍ഷേറ്റീവിന്റെ പോസ്റ്റര്‍ പ്രകാശനം കെ.എസ്.ആര്.ടി.സി. എം.ഡി.യും ചെയര്‍മാനുമായ ടോമിന് ജെ തച്ചങ്കരി നിര്‍വഹിക്കും. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പദ്മകുമാര്‍ ഐ.പി.എസ്. മുഖ്യ പ്രഭാഷണം നടത്തും.
https://www.facebook.com/Malayalivartha