തെറിവിളി സ്വഭാവികം; മമ്മൂട്ടിയെക്കുറിച്ച് അനാവശ്യം പറഞ്ഞതിന് തെറിവിളി കേട്ടപ്പോള്‍ പാര്‍വതിക്ക് തിരിച്ചറിവുണ്ടാകണമായിരുന്നു; പാര്‍വതിക്കെതിരായ സൈബര്‍ ആക്രമണത്തെ ന്യായീകരിച്ച് സിദ്ദിഖ്
മമ്മൂട്ടിയെക്കുറിച്ച് അനാവശ്യം പറഞ്ഞതിന് തെറിവിളി കേട്ടപ്പോള്‍ പാര്‍വതിക്ക് തിരിച്ചറിവുണ്ടാകണമായിരുന്നെന്ന് നടന് സിദ്ദീഖ്. തെറിവിളി കിട്ടുന്നത് സ്വന്തം കുറ്റം കൊണ്ടാണെന്നും ജനങ്ങള്‍ക്ക് വെറുപ്പുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. പാര്‍വതിക്കെതിരായ സൈബര്‍ ആക്രമണത്തെ ന്യായീകരിച്ചാണ് സിദ്ദിഖിന്റെ പ്രതികരണം.
മമ്മൂട്ടി എന്ന നടന്റെ നേരേ ആവശ്യമില്ലാതെ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ ആളുകളുടെ ചീത്തവാക്ക് ഒരു സഹോദരിക്ക് കേള്‍ക്കേണ്ടി വന്നില്ലേ. എന്നിട്ട് അവര്‍ തന്നെ പറഞ്ഞിരുന്നു ചീത്തവിളിക്കുന്നവരെ മമ്മൂട്ടി തടണമെന്ന്. ഡബ്യൂസിസിയിലെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവര്‍ തന്നെ പറഞ്ഞിരുന്നു, പേജില്‍ ആളുകള്‍ തെറിവിളിക്കുന്നുണ്ടെന്ന്. അത് ജനങ്ങള്‍ ഇവര്‍ക്ക് നല്കുന്ന മറുപടിയാണെന്നും സിദ്ദിഖ് പറഞ്ഞു. നമ്മുടെ പ്രവര്‍ത്തികളുടെ ഫലമാണ് ഇതെന്നും താരം പറഞ്ഞു. ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പേജിലും അംഗങ്ങളുടെ പേജുകളിലും തെറിവിളിയും അശ്ലീല കമന്റുകളും വരുന്നതിനെക്കുറിച്ച് അത് ജനങ്ങളുടെ പ്രതികരണമെന്നായിരുന്നു സിദ്ദിഖിന്റെ പ്രതികരണം .
അതേസമയംതാരസംഘടനക്കുള്ള മറുപടി കൃത്യസമയത്തുതന്നെ നല്‍കുമെന്ന് ഡബ്ല്യുസിസി അംഗമായ നടി പാര്‍വതി. സിദ്ദിഖിന്റെതാണോ ജഗദീഷിന്റെതാണോ അമ്മയുടെ ഔദ്യോഗിക പ്രസ്താവന എന്ന് അവര്‍ക്ക് തന്നെ വ്യക്തത ഇല്ല. മഹേഷ് അവരുടെ പ്രതിനിധി അല്ല എന്നാണിപ്പോള്‍ എഎംഎംഎ പറയുന്നതെന്നും പാര്‍വതി പ്രതികരിച്ചു.
https://www.facebook.com/Malayalivartha