പ്രതിഷേധ ജ്വാലയായി കത്തി പടർന്ന് ഭരണ സിരാകേന്ദ്രം; എൻ ഡി എ യുടെ ആഭിമുഖ്യത്തിൽ നടന്ന ശബരിമല സംരക്ഷണ യാത്ര ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി
എൻ ഡി എ യുടെ ആഭിമുഖ്യത്തിൽ നടന്ന ശബരിമല സംരക്ഷണ യാത്ര ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി. ബിജെപി അഖിലേന്ത്യാ സെക്രട്ടറി മുരളീധർ റാവു നേതൃത്വത്തിൽ ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിൽ അവസാനിച്ച സംരക്ഷണ യാത്രയിൽ പ്രവർത്തകരുടെ പ്രതിഷേധ ജ്വാലയാണ് കത്തി പടർന്നത് .
പിണറായി സർക്കാർ ഉണ്ടാക്കിയ പ്രശ്നങ്ങൾ ഇപ്പോൾ ശബരിമല വിഷയത്തിൽ നിലനിക്കുന്നതെന്നും ഭരണ ഘടനയ്ക് വിരുദ്ധമല്ല എൻ ഡി എ യുടെ സമരം എന്നും തങ്ങളുടെ അവകാശങ്ങൾ നേടി എടുക്കാൻ ആണ് ജനങ്ങൾ സമരം ചെയ്യുന്നതെന്നും സമാപന വേദിയിൽ അദ്ദേഹം വ്യക്തമാക്കി .
അതേസമയം സി പി എം പാർട്ടി കാലങ്ങളായി ശബരിമലയെയും ആചാര അനുഷ്ടാനങ്ങളേയും തകർക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനായ പി എസ് ശ്രീധരൻ പിള്ള അഭിപ്രായപ്പെട്ടു .പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് ശ്രീധരൻ പിള്ള അറിയിച്ചു.സുരേഷ് ഗോപി എം പി , തുഷാർ വെള്ളാപ്പള്ളി ,ബി ജെ പി പ്രമുഖ നേതാക്കളായ ഓ രാജഗോപാൽ, എം ടി രമേശ് ,കൃഷ്ണ ദാസ് ,ശോഭ സുരേന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു. ഈ മാസം പത്തിന് പന്തളത്തു നിന്നാണ് ശബരിമല സംരക്ഷണ യാത്ര ആരംഭിച്ചത്.
https://www.facebook.com/Malayalivartha