ഐ.എം.എ. ലോക ഭക്ഷണദിനം ആചരിക്കുന്നു
ലോക ഭക്ഷണ ദിനത്തോടനുബന്ധിച്ച്, ഇന്ന് (OCT-16) സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണത്തെക്കുറിച്ചുള്ള വിപുലമായ ആരോഗ്യ പരിപാടികള്‍ ഐ.എംഎ. ഭക്ഷ്യ സുരക്ഷാ വകുപ്പുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്നു. രാവിലെ 8 മണിക്ക് ക്രൈസ്റ്റ് നഗര്‍ സ്കൂളില്‍ വച്ച് ഐ.എം.എ.യുടെ ഭക്ഷ്യ സുരക്ഷാ മാര്‍ഗരേഖ പ്രസിദ്ധീകരിക്കും. സ്കൂള്‍ കുട്ടികള്‍ക്കെല്ലാം സ്റ്റിക്കറും ക്യാപ്പും വിതരണം ചെയ്യുന്നുണ്ട്.
തുടര്‍ന്ന് നഗരത്തിലെ എല്ലാ സ്കൂളുകളിലും ഐ.എം.എ. ഭക്ഷ്യ സുരക്ഷാ ക്ലാസുകള്‍ സംഘടിപ്പിക്കുകയും മാര്‍ഗരേഖ വിതരണം ചെയ്യുകയും ചെയ്യും. ഐ.എം.എ. മെഡിക്കല്‍ സ്റ്റുഡന്റ് നെറ്റുവര്ക്കിന്റെ സൈക്കിള്‍ റാലി രാവിലെ ക്രൈസ്റ്റ് നഗര്‍ സ്കൂളില്‍ നിന്നും ആരംഭിക്കും. വൈകുന്നേരം കനകക്കുന്ന് കൊട്ടാരത്തില്‍ വച്ച് നടക്കുന്ന ദേശീയ ആരോഗ്യ യാത്രയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഐ.എം.എ. സുരക്ഷിത ഭക്ഷണത്തെ കുറിച്ച് സെമിനാര്‍ സംഘടിപ്പിക്കും.
ഈ മാസം ഭക്ഷണ സുരക്ഷാ മാസമായി ആചരിക്കുന്നതാണ്. ഇതിന്റെ ഭാഗമായി സ്കൂളുകളില്‍ അവബോധ പരിപാടി നടത്തുവാന്‍ താത്പര്യമുള്ളവര്‍ തിരുവനന്തപുരം ഐ.എം.എ.യുമായി ബന്ധപ്പെടേണ്ടതാണ്. (ഫോണ്‍ നമ്പര്‍: 9400768996)
https://www.facebook.com/Malayalivartha