ബ്രൂവറിയും ശബരിമലയും കത്തുമ്പോൾ വരുന്ന ലോക്സഭാ തെരെഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിക്കാൻ പിണറയി; സരിതയുടെ പുതിയ പരാതിയിൽ അന്വേഷണം മുറുകുന്നു

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സോളാർ കേസ് സജീവമാകുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സരിത എസ്.നായർ നൽകിയ പ്രത്യേക ബലാത്സംഗ പരാതികളിൽ കേസെടുക്കാൻ സര്‍ക്കാര്‍ നീക്കം.
ബ്രൂവറിയും ശബരിമല സ്ത്രീ പ്രവേശനവും ഉയര്‍ത്തി ആസന്നമായ പൊതുതിരഞ്ഞെടുപ്പില്‍ പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ കോണ്‍ഗ്രസ് തുനിഞ്ഞിറങ്ങിയിരിക്കുന്നതിനാൽ പ്രതിപക്ഷത്തിനെ സോളാറില്‍ കുരുക്കി കരു നീക്കുകയാണ് സർക്കാർ ഇപ്പോൾ
സരിത എസ് നായർ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്ക്കെതിരെയും കഴിഞ്ഞ സര്‍ക്കാരിലെ മന്ത്രിമാർ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങിയിരുന്നു. സോളാർ കമ്മീഷൻ ശുപാർശകള്‍ക്ക് പിന്നാലെയായിരുന്നു സരിതയുടെ പരാതി
ബലാത്സംഗ പരാതിയിൽ സരിതയുടെ മൊഴിയും രേഖപ്പെടുത്തി. ആദ്യം സരിത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഒരു പരാതിയാണ് നല്‍കിയിരുന്നത്. എന്നാല്‍ ഒരു പരാതിയില്‍ അനേകം പേര്‍ക്കെതിരെ ബലാൽസംഗത്തിന് കേസെടുക്കാനാകില്ലെന്ന് പ്രത്യേക സംഘത്തിന്‍റെ തലവനായിരുന്ന മുൻ ഡിജിപി രാജേഷ് ധവാനും, അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശിപും നിലപാടെടുത്തു.തുടര്‍ന്ന് നേതാക്കള്‍ക്കെതിരെ പ്രത്യേകം പരാതികളിൽ കേസെടുക്കുന്നതിൽ നിയമ തടസ്സമില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു . ഇതിന് പിന്നാലെയാണ് ഓരോരുത്തർക്കുമെതിരെ സരിത പ്രത്യേകം പ്രത്യേകം പൊലീസിന് നൽകുകയായിരുന്നു .
സരിത ഒരാഴ്ച മുൻപ് എ .ഐ.സി.സി ജനറൽ സെക്രട്ടറിമാരായ ഉമ്മൻചാണ്ടി, കെ.സി.വേണുഗോപാൽ എന്നിവർ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് നൽകിയ പുതിയ രണ്ട് പരാതികൾ ഇപ്പോഴത്തെ അന്വേഷണ തലവാനായ എഡിജിപി അനിൽ കാന്തിന് നൽകി. ഈ പരാതികളിളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മുൻപ് പരാതിയിൽ പറഞ്ഞിട്ടുള്ള ആര്യാടൻ മുഹമ്മദ്, എ. പി അനിൽ കുമാർ, അടൂർ പ്രകാശ്, ആര്യാടൻ മുഹമ്മദിൻറെ പേഴ്സണല്‍ സ്റ്റാഫ് അംഗം നസ്സറുള്ള, കോണ്‍ഗ്രസ് നേതാവ് എൻ.സുബ്രമണ്യം, ബഷീര്‍ അലി തങ്ങള്‍ എന്നിവർക്കെതിരെയും ഒട്ടും വൈകാതെ സരിത പ്രത്യേകം പരാതികള്‍ പൊലീസിൽ സമർപ്പിക്കുമെന്നാണ് സൂചന.പാർലമെന്‍റ് തെരഞ്ഞെടുപ്പിന് മുമ്പ് സോളാർ വീണ്ടും സജീവമാക്കാനാണ് സർക്കാർ നീക്കം.
https://www.facebook.com/Malayalivartha

























