കോഴിക്കോടും തിരുവനന്തപുരത്തും കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ സമരം...

റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീ യൂണിറ്റുകളെ ഏല്‍പ്പിക്കുന്നതിലാണ് പ്രതിഷേധിച്ച് കോഴിക്കോടും തിരുവനന്തപുരത്തും കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ സമരം.
ഇതേ തുടര്‍ന്ന് തിരുവനന്തപുരം കോഴിക്കോട് ഡിപ്പോയില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ഇന്ന് തൊഴില്‍-ഗതാഗത മന്ത്രിമാരുമായി തൊഴിലാളി യൂണിയനുകള്‍ ചര്‍ച്ച നടത്തും. ചൊവ്വാഴ്ച രാവിലെ കെഎസ്‌ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടറിന് മുന്നില്‍ ജീവനക്കാര്‍ പ്രതിഷേധിച്ചു. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ജീവനക്കാരുടെ ഉപരോധത്തിനിടെ സംഘര്‍ഷമുണ്ടായി. പൊലീസും തൊഴിലാളികളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
https://www.facebook.com/Malayalivartha






















