Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ശബരിമല തിരുനട തുറക്കാന്‍ 24 മണിക്കൂര്‍ മാത്രം ശേഷിക്കേ ചര്‍ച്ചയുമായി ദേവസം ബോര്‍ഡ്; പ്രകോപനമുണ്ടാക്കാതിരിക്കാന്‍ സര്‍ക്കാര്‍ നോക്കുമ്പോള്‍ ഭക്തരായ കമ്മ്യൂണിസ്റ്റ്കാരെ ഇറക്കാന്‍ പാര്‍ട്ടിയും; യുവതികള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് ജയരാജന്‍; പ്രവീണ്‍ തൊഗാഡിയയുടേയും ശ്രീധരന്‍ പിള്ളയുടേയും അന്ത്യശാസനം എന്താകും?

16 OCTOBER 2018 10:16 AM IST
മലയാളി വാര്‍ത്ത

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ചര്‍ച്ചയും രാഷ്ട്രീയക്കളികളും ഒരുപോലെ മുന്നോട്ട് പോകുകയാണ്.എ.എച്ച്.പി. നേതാവ് പ്രവീണ്‍ തൊഗാഡിയയുടേയും ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടേയും അന്ത്യശാസനം 24 മണിക്കൂറിനകം അവസാനിക്കും. കോടതി വിധിയ്ക്ക് ശേഷമുള്ള നടതുറക്കല്‍ എന്താകുമെന്ന ആകാക്ഷയിലാണ് കേരളം. ശബരിമലയില്‍ കയറിയാല്‍ തടയുമെന്ന് രാഹുലും ശിവസേനയും വ്യക്തമാക്കിക്കഴിഞ്ഞു. പ്രകോപനം വേണ്ടെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ തന്നെ മന്ത്രി ഇ.പി. ജയരാജന്റെ പ്രസ്താവന ഭക്തരെ ചൊടിപ്പിച്ചിട്ടുണ്ട്. ഭക്തരായ കമ്മ്യൂണിസ്റ്റ് യുവതികള്‍ വന്നാല്‍ അതൊരു രാഷ്ട്രീയ തീക്കളിയായി മാറും.

അതേ സമയം ഇന്ന് മുഖ്യ മന്ത്രിയുടെ നേതൃത്വത്തില്‍ വിശദീകരണ യോഗവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ചര്‍ച്ചയും നടക്കുകയാണ്. സമവായത്തിനു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇന്നു വിളിച്ചുചേര്‍ക്കുന്ന ചര്‍ച്ചയില്‍ പന്തളം കൊട്ടാരം പങ്കെടുക്കും. ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് തന്ത്രി കണ്ഠരര് രാജീവരരും അയ്യപ്പ സേവാ സംഘവും.

ഇതേസമയം, ചര്‍ച്ച മുഖവിലയ്‌ക്കെടുക്കാതെ പ്രക്ഷോഭങ്ങള്‍ കുടുതല്‍ കടുപ്പിക്കാനാണു െഹെന്ദവ സംഘടനകളുടെയും ബി.ജെ.പിസംഘപരിവാര്‍ സംഘടനകളുടെയും തീരുമാനം. സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും ഇരട്ടത്താപ്പില്‍ കള്ളക്കളിയുണ്ടെന്ന് ബി.ജെ.പി. പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള ആരോപിച്ചു. വിശ്വാസികളെ ബി.ജെ.പി കൊണ്ടുപോകാതിരിക്കാന്‍ തങ്ങള്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നു വരുത്താനുള്ള ശ്രമത്തിലാണു കോണ്‍ഗ്രസും എല്‍.ഡി.എഫും. 

ശബരിമലയെ മറ്റൊരു അയോധ്യയാക്കാനാണു ശ്രമമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമലയ്ക്ക് ഇപ്പോള്‍ പോകാന്‍ തയാറെടുത്തിരിക്കുന്നവര്‍ പാര്‍ട്ടിയുടെ സംരക്ഷണത്തില്‍ പോകുന്നവരാണെന്നും മുല്ലപ്പള്ളി. സി.പി.എം സ്ത്രീകളെ ശബരിമലയിലേക്കു െകാണ്ടുപോകാന്‍ ഉദേശിക്കുന്നില്ലെന്ന് സെക്രട്ടറി കോടിയേരി ബാലകൃഷണ

ഇന്നു രാവിലെ പത്തിനു ബാര്‍ഡ് ആസ്ഥാനത്ത് നടക്കുന്ന ചര്‍ച്ചയില്‍ കൊട്ടാരം പ്രതിനിധികള്‍ക്കു പുറമേ തന്ത്രി സമാജം, അയ്യപ്പ സേവാ സമാജം, തന്ത്രിമാര്‍, താഴ്മണ്‍ കുടുംബം, യോഗക്ഷേമസഭ എന്നിവര്‍ക്കും ക്ഷണമുണ്ട്. ചര്‍ച്ചയില്‍ നിര്‍വാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാരവര്‍മ്മയും താനും പങ്കെടുക്കുമെന്ന് കൊട്ടാരം നിര്‍വാഹക സംഘം സെക്രട്ടറി പി.എന്‍. നാരായണവര്‍മ്മ പറഞ്ഞു. ശബരിമല തന്ത്രിമാര്‍, തന്ത്രി സമാജം, യോഗക്ഷേമ സഭ, അയ്യപ്പസേവാസംഘം, അയ്യപ്പസേവാസമാജം എന്നിവരുമായി നേരിട്ടു ചര്‍ച്ച നടത്തിയശേമാണ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കൊട്ടാരം ഭാരവാഹികള്‍ തീരുമാനമെടുത്തത്. 

പന്തളം കൊട്ടാരം വലിയതമ്പുരാന്‍, കൊട്ടാരം ട്രസ്റ്റ് ചെയര്‍മാന്‍ എന്നിവരുമായും നിര്‍വാഹകസംഘം ഭാരവാഹികള്‍ ചര്‍ച്ച നടത്തി. തുലാമാസ പൂജയ്ക്കു നടതുറക്കുമ്പോഴേയ്ക്കും വിവാദം തണുപ്പിക്കാനാകും ചര്‍ച്ചയില്‍ ബോര്‍ഡിന്റെ നയതന്ത്രം. വിദേശപര്യനം കഴിഞ്ഞു മുഖ്യമ്രന്തി മടങ്ങിയെത്തിയശേഷം അന്തിമതീരുമാനമെടുക്കാമെന്ന നിലപാടും ബോര്‍ഡ് മുന്നോട്ടുവച്ചേക്കും. വിശ്വാസികള്‍ക്കായി ഏതറ്റംവരെയും താഴാമെന്നാണ് പ്രസിഡന്റ് ഇപ്പോള്‍ പറയുന്നത്. വിശ്വാസത്തില്‍ ആത്മാര്‍ഥതയുള്ള യുവതികള്‍ ശബരിമലയിലേക്കു വരില്ല. 

പേരെടുക്കാനാണു ശ്രമമെങ്കില്‍ വന്നേക്കാം. യുവതികള്‍ക്ക്ായി ഇക്കുറി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കില്ല. പ്രശ്‌നപരിഹാരത്തിന് എല്ലാ വഴികളും തേടുമെന്നും പത്മകുമാര്‍ വ്യക്തമാക്കി. ഇത് വിശ്വാസികളെ െകെയിലെടുക്കാനുള്ള തന്ത്രമാണെന്നാണു ബി.ജെ.പിയുടെ ആരോപണം. വിശ്വാസികളുടെ പ്രതിഷേധ നാമജപയജ്ഞങ്ങളില്‍ രാഷ്ട്രീയത്തിന് അതീതമായുണ്ടായ വന്‍ജനപങ്കാളിത്തമാണ് ബോര്‍ഡ് പ്രസിഡന്റിന്റെ നിലപാടു മാറ്റത്തിനു കാരണമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (5 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (5 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (5 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (6 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (6 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (6 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (7 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (7 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (9 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (9 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (9 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (9 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (9 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (9 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (10 hours ago)

Malayali Vartha Recommends