Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ഇന്ത്യൻ പട്ടാളം ഭാരതത്തിന്റെ അതിർത്തിയിലേക്ക് ആരും അതിക്രമിച്ചു കടക്കാതെ കാക്കുന്ന പോലെ, ഞങ്ങൾ അയ്യപ്പ ഭക്തർ ശബരിമലയിലേക്ക് ആരും അതിക്രമിച്ചു കടക്കാതെ കാത്തോളം ; നിലപാട് വ്യക്തമാക്കി രാഹുൽ ഈശ്വർ

16 OCTOBER 2018 04:22 PM IST
മലയാളി വാര്‍ത്ത

തുലാം മാസം ഒന്നിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ശബരിമല യുവതീപ്രവേശന വിഷയത്തിൽ നിലപാട് വ്യക്തമാക്കി രാഹുൽ ഈശ്വർ. ഇന്ത്യൻ പട്ടാളം അതിർത്തി കാക്കുന്നതുപോലെ അയ്യപ്പ ഭക്തർ ശബരിമല കാക്കുമെന്ന് രാഹുൽ ഈശ്വർ. ഇന്ത്യൻ പട്ടാളം ഭാരതത്തിന്റെ അതിർത്തിയിലേക്ക് ആരും അതിക്രമിച്ചു കടക്കാതെ കാക്കുന്ന പോലെ, ഞങ്ങൾ അയ്യപ്പ ഭക്തർ ശബരിമലയിലേക്ക് ആരും അതിക്രമിച്ചു കടക്കാതെ കാത്തോളം എന്ന് രാഹുൽ ഈശ്വർ പറയുന്നു. അതിനായി ശബരിമലക്ക് കാവൽ നിൽക്കാൻ ആരോഗ്യം അനുവദിക്കുന്ന എല്ലാവരെയും രാഹുൽ ക്ഷണിച്ചു.

ആചാരങ്ങൾ പരിഗണിക്കാതെ സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കുന്നതിന് എത്തിയാൽ അവരെ ഗാന്ധിയൻ മാർഗത്തിലായിരിക്കും നേരിടുന്നതെന്ന് രാഹുൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അതേസമയം പമ്പയിലേക്ക് 10വയസിനും 50വയസിനും ഇടയിൽ പ്രായമുള്ള സ്ത്രീകളെ കയറ്റി വിടില്ലെന്ന ഉറച്ച നിലപാടില്‍ പ്രതിഷേധക്കാര്‍. നിലയ്ക്കലിന് അപ്പുറം സ്ത്രീകളെ കയറ്റി വിടാതിരിക്കാനായി ഉപരോധം തുടങ്ങി. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവര്‍ത്തകരെ പോലും നിലയ്ക്കലിന് അപ്പുറേത്തേക്ക് കയറ്റി വിടാതെ പരിവാര്‍ സംഘടനകളാണ് ഈ പ്രതിഷേധത്തിന് പിന്നില്‍.

വാര്‍ത്തയ്ക്കായെത്തിയ മാധ്യമ പ്രവര്‍ത്തകയെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തുന്നവര്‍ തടഞ്ഞു. പമ്പ വരെ പോകാമെന്നിരിക്കെ പകുതി വഴിക്ക് വച്ച്‌ തന്നെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ എത്തി തടയുകയായിരുന്നു. നിലയ്ക്കലിലേക്ക് വരുന്ന സ്ത്രീകളെ കടത്തിവിടുന്ന കാര്യത്തില്‍ കൃത്യമായി തീരുമാനം വരുംവരെ തടയുമെന്നാണ് സമരാനുകൂലികളുടെ നിലപാട്. അതേസമയം ഇപ്പോള്‍ ബോധവല്‍ക്കരിച്ച്‌ പിന്തിരിപ്പിക്കുകയാണെന്നാണ് ഇവരുടെ വാദം. പമ്പവരെ സ്ത്രീകളെത്തിയാല്‍ കണ്ണ് വെട്ടിച്ച്‌ അവര്‍ സന്നിധാനത്ത് എത്തുമെന്നാണ് പ്രതിഷേധക്കാരുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് നിലയ്ക്കലിലെ ഉപരോധം. പമ്പയിലേക്കുള്ള മുഴുവന്‍ റോഡിലും നിരീക്ഷണം കര്‍ശനമാക്കും.

നിലയ്ക്കലിനൊപ്പം എരുമേലിയിലും പ്രതിഷേധം ശക്തമാക്കും. പമ്ബയിലും വലിയ തോതില്‍ ഭക്തരെ അണിനിരത്താനാണ് ഹിന്ദു സംഘടനകളുടെ തീരുമാനം. സ്ത്രീ പ്രവേശനം തടയില്ലെന്ന നിലപാടില്‍ സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും തുടരുമ്ബോഴാണ് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സ്ത്രീകളെ അടക്കം ഉള്‍പ്പെടുത്തി തടയല്‍ നടക്കുന്നത്.

ആചാരമനുസരിച്ച്‌ പമ്ബവരെ സ്ത്രീകള്‍ക്ക് പോകാമെന്നിരിക്കെ അതിന് അനുവദിക്കില്ലെന്ന നിലപാടിലാണ് വിശ്വാസികള്‍. തൃപ്തി ദേശായിയും മറ്റും വേഷം മാറി പമ്പയിലെത്തി സന്നിധാനത്തേക്ക് കയറിയേക്കാമെന്ന സാഹചര്യം കണക്കിലെടുത്ത് ഓരോ വാഹനവും പരിശോധിക്കാനാണ് വിശ്വാസികളുടെ തീരുമാനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (4 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (4 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (4 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (4 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (4 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (5 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (5 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (6 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (7 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (7 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (7 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (7 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (8 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (8 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (8 hours ago)

Malayali Vartha Recommends