Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ഇക്കൊല്ലത്തെ പൂജ വെയ്പ് രണ്ടു ദിവസം, കളി ചിരിയുടെ ലോകത്ത് നിന്നും അറിവിന്റെ ലോകത്തേക്ക് നിരവധി കുരുന്നുകള്‍...

16 OCTOBER 2018 01:09 PM IST
മലയാളി വാര്‍ത്ത

ഹൈന്ദവരുടെ ആരാധനയുടേയും സംഗീതത്തിന്റെയും നൃത്തത്തിന്റേയും ഉത്സവമാണ് നവരാത്രി. ഒന്‍പത് രാത്രികള്‍ എന്നാണ് ഈ സംസ്‌കൃത പദത്തിന്റെ അര്‍ത്ഥം. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടു നില്‍ക്കുന്ന ഈ ഉത്സവത്തില്‍ ആദിപരാശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു.

 

കളി ചിരിയുടെ ലോകത്ത് നിന്നും അറിവിന്റെ ലോകത്തേക്ക് കുരുന്നുകള്‍ പിച്ചവെയ്ക്കുന്ന ഈ നവരാത്രി ദിവസത്തിലെ വിജയദശമിയിലാണ്. നവരാത്രിയിലെ ആദ്യത്തെ മൂന്ന് ദിവസം ഭഗവതിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് നാള്‍ സരസ്വതിയായും സങ്കല്‍പ്പിച്ച് പൂജ നടത്തുന്നു. ദുര്‍ഗ്ഗാഷ്ടമി നാളില്‍ ദുര്‍ഗ്ഗ ആയും, മഹാനവമി ദിനത്തില്‍ മഹാലക്ഷ്മി ആയും, വിജയദശമിയില്‍ സരസ്വതിയായും ആരാധിക്കാറുണ്ട്.
ദുര്‍ഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പുസ്തകങ്ങള്‍ പൂജയ്ക്കു വെയ്ക്കുന്നത്. പിന്നീട് മഹാനവമിയും കഴിഞ്ഞ് വിജയദശമിയിലാണ് പുസ്തങ്ങള്‍ എടുക്കുന്നത്. വിജയദശമിയിലാണ് എഴുത്തിനിരുത്തല്‍ ചടങ്ങ് . കേരളത്തിലെ ക്ഷേത്രങ്ങളിലും സാംസ്‌കാരികകേന്ദ്രങ്ങളിലും എഴുത്തിനിരുത്തല്‍ ചടങ്ങ് നടക്കും.

എന്നാല്‍ ഇക്കൊല്ലം ദുര്‍ഗാഷ്ടമിയുടെ തലേന്ന് സന്ധ്യയ്ക്ക് തന്നെ പുസ്തകങ്ങള്‍ പൂജയ്ക്ക് വയ്‌ക്കേണ്ടി വരും. ചാന്ദ്രരീതി പ്രകാരമുള്ള ആശ്വിനമാസത്തിലെ വെളുത്തപക്ഷ അഷ്ടമി സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് പൂജാവെയ്പ് നടത്തുന്നത്. എന്നാല്‍,അഷ്ടമി പിറന്നാള്‍ പക്ഷത്തിലെതുപോലെ രാവിലെ 6 നാഴികയ്ക്കു വരുന്ന ദിവസമാണ് ദുര്‍ഗാഷ്ടമി ആയി ആചരിക്കുന്നത്.

ഇക്കൊല്ലം ഒക്ടോബര്‍ 16 ന് രാവിലെ 10 നാഴിക 04 വിനാഴിക വരെ സപ്തമിയാണ്. അതു കഴിഞ്ഞാല്‍ അഷ്ടമി തുടങ്ങും. അതായത്, 16 ന് ഉച്ചയ്ക്ക് മുന്‌പേ തുടങ്ങുന്ന അഷ്ടമി 17 ന് രാവിലെ ഉച്ച കഴിയുവോളം തുടരും. അതിനാല്‍ തന്നെ ഒക്ടോബര് 17 നും മഹാനവമി വരുന്ന 18 നും തുടര്‍ച്ചയായി പുസ്തകങ്ങള്‍ പൂജയ്ക്കുവെയ്‌ക്കേണ്ടി വരും. ഒക്ടോബര് 19 ന് വിജയദശമിയോടെ വിദ്യാരംഭ ചടങ്ങുകള്‍ തുടങ്ങും

കേരളത്തില്‍ സരസ്വതിപൂജയും വിദ്യാരംഭവും വളരെ പ്രധാനമാണ്. ഇതോടനുബന്ധിച്ചു കര്‍ണാടകത്തിലെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ രഥോത്സവവും വിദ്യാരംഭവും പ്രസിദ്ധമാണ്. ഈ ദിവസങ്ങളില്‍ മൂകാംബികാക്ഷേത്ര ദര്‍ശനത്തിനായി കൊല്ലൂരിലേക്ക് മലയാളികളുടെ ഒഴുക്ക് ഉണ്ടാവാറുണ്ട്. കേരളത്തില്‍ കോട്ടയത്തെ പനച്ചിക്കാട്, തൃശ്ശൂരിലെ തിരുവുള്ളക്കാവ്, കൊരട്ടി മുളവള്ളിക്കാവ്, എറണാകുളത്തെ ചോറ്റാനിക്കര, തിരുവനന്തപുരം പൂജപ്പുര തുടങ്ങി അനേകം ക്ഷേത്രങ്ങളില്‍ നവരാത്രിയും വിദ്യാരംഭവും വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കപ്പെടുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (5 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (5 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (5 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (5 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (6 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (6 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (7 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (7 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (8 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (8 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (8 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (9 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (9 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (9 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (10 hours ago)

Malayali Vartha Recommends