രണ്ടും കൽപിച്ച് പോലീസ് ; തീർത്ഥാടകരെ സന്നിധാനത്തെത്തിക്കും; കൂടുതല്‍ സ്ത്രീകള്‍ സന്നിധാനത്ത് എത്തുകയാണെങ്കില്‍ വനിത പൊലീസുകാരെ സന്നിധാനത്തിന് മുന്നിലേക്ക് വിന്യസിപ്പിക്കാന്‍ തീരുമാനം ഉണ്ടാകേണ്ടി വരും

ശബരിമല യുവതി പ്രവേശന വിഷയത്തിൽ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ തീർത്ഥാടകരെ സുരക്ഷിതരായി സന്നിധാനത്തെത്തിക്കുമെന്ന് പോലീസ്. പമ്പയിലേക്ക് 10നും 50നും വയസ്സിന് ഇടയില്‍ പ്രായമുള്ളവരെ കയറ്റി വിടില്ലെന്ന ഉറച്ച നിലപാടില്‍ പ്രതിഷേധക്കാര്‍ രംഗത്ത് എത്തിയതോടെയാണ് തീർത്ഥാടകർക്ക് സുരക്ഷാ ഉറപ്പാക്കാൻ പോലീസ് രംഗത്ത് എത്തിയിരിക്കുന്നത്.
പ്രതിഷേധത്തിന്റെ ഭാഗമായി ഭക്തർ നിലയ്ക്കലില്‍ ഉപരോധം തുടങ്ങി. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവര്‍ത്തകരെ പോലും നിലയ്ക്കലിന് അപ്പുറേത്തേക്ക് കയറ്റി വിടുന്നില്ല. ശബരിമലയില്‍ സ്ത്രീ പ്രവേശന വിഷയത്തില്‍ കോടതി ഉത്തരവിന് ശേഷം ആദ്യമായി ശബരിമല നട നാളെ തുറക്കും.ശബരിമലയില്‍ നാളെ മുതല്‍ എല്ലാ സ്ത്രീകള്‍ക്കും ദര്‍ശനത്തിനായി എത്താമെങ്കിലും ഇതിനെ എതിര്‍ത്തുകൊണ്ട് ഒരു സംഘം ഭക്തരും ഹൈന്ദവ സമുദായ സംഘടനകളും രംഗത്തെത്തിയിരിക്കുകയാണ് .സ്ത്രീ പ്രവേശന വിഷയത്തില്‍ നാളെ പ്രതിരോധമതില്‍ ഒരുക്കാനായി എരുമേലി, നിലയ്ക്കല്‍ തുടങ്ങി ഇതേ തുടര്‍ന്ന് പമ്ബയിലേക്കുള്ള വിവിധ ഇടങ്ങളില്‍ ഭക്തജന സംഘടനകള്‍ എത്തുന്നുണ്ട് .
ഇതേ തുടര്‍ന്ന് എല്ലാവിധ സജ്ജീകരണങ്ങളോടെ പോലീസ് സന്നിധാനത്ത് എത്തുന്നത് . കൂടുതല്‍ സ്ത്രീകള്‍ സന്നിധാനത്ത് എത്തുകയാണെങ്കില്‍ വനിത പൊലീസുകാരെ സന്നിധാനത്തിന് മുന്നിലേക്ക് വിന്യസിപ്പിക്കാന്‍ തീരുമാനം ഉണ്ടാകേണ്ടി വരും എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട് .ഏതെങ്കിലും തരത്തിലുള്ള പ്രധിഷേധങ്ങള്‍ ഉണ്ടായാല്‍ പോലീസ് പ്രത്യേക നടപടി സ്വീകരികുന്നതാണ് .
https://www.facebook.com/Malayalivartha

























