കണ്ടക്ടര്‍ നിയമനം ഉടന്‍ നല്‍കാനാകില്ലെന്ന നിലപാട് ഹൈക്കോടതി അംഗീകരിച്ചതായി കെ.എസ്.ആര്‍.ടി.സി

പി.എസ്.സി. നിയമനോപദേശം നല്‍കിയ 4000 പേര്‍ക്ക് ഉടന്‍ കണ്ടക്ടര്‍ നിയമനം നല്‍കാനാകില്ലെന്ന നിലപാട് ഹൈക്കോടതി അംഗീകരിച്ചതായി കെ.എസ്.ആര്‍.ടി.സി. മാനേജ്‌മെന്റ് അറിയിച്ചു. ആവശ്യമില്ലെങ്കില്‍ ജീവനക്കാരെ നിയമിക്കേണ്ടതില്ലെന്ന് ഹൈക്കോടതി വിധിച്ചു.2013ല്‍ നിലവില്‍ വന്ന കണ്ടക്ടര്‍ പട്ടികയുടെ കാലാവധി 2016ല്‍ അവസാനിച്ചു. ഇതില്‍പ്പെട്ട 4000 പേര്‍ക്കാണ് പി.എസ്.സി. നിയമനോപദേശം നല്‍കിയത്.
എന്നാല്‍, ജീവനക്കാര്‍ അധികമാണെന്നും നിലവിലുള്ളവരെ പുനഃക്രമീകരണം നടത്തേണ്ടതുണ്ടെന്നും കെ.എസ്.ആര്‍.ടി.സി. തീരുമാനിച്ചിരുന്നു. ഇതിനെതിരെ ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിച്ചിരുന്നു.
"
https://www.facebook.com/Malayalivartha






















