നട തുറക്കും മുൻപ് ശബരിമല വിഷയത്തിൽ തീരുമാനമെടുക്കാൻ ദിവസം ബോർഡ് പ്രസിഡന്റിന് അനുമതി... ഭക്തരുടെ വിശ്വാസം ഘനിക്കാത്ത രീതിയിൽ ഇടപെടും... ആവശ്യമെങ്കിൽ റിവ്യൂ ഹർജി നൽകും

ശബരിമല നട തുറക്കാൻ ഒരു ദിവസം ശേഷിക്കെ സർക്കാരിന്റെ മുഖം രക്ഷിക്കാൻ ദിവസം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിനെ മുന്നിൽ നിർത്തുന്നു. ഇന്നത്തെ മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ചർച്ചയിൽ സമവായമകനാണ് ശ്രമിക്കുന്നത്. റിവ്യൂ ഹർജി നൽകി തത്കാലം വിവാദം തണുപ്പിക്കാനാണ് അണിയറ ശ്രമം. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം കത്തി ജ്വലിക്കാതിരിക്കാൻ കോടതിയോട് സമയം നീട്ടി നൽകാനും ആവശ്യപ്പെടും.
ഇന്ന് വൈകീട്ട് മുഖ്യമന്ത്രി പങ്കെടുക്കുന്ന ഇടതുമുന്നണിയുടെ ആദ്യ വിശദീകരണ യോഗം പുത്തരിക്കണ്ടം മൈതാനത്ത് നടക്കും. ഈ സമയം സമവായ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. സ്ത്രീ പ്രവേശനത്തില്‍ നിലയ്ക്കല്‍ കടന്നേ പമ്ബവഴി ശബരിമലയ്ക്കു പോകാനാകൂ എന്നതിനാല്‍ വിശ്വാസികളുടെ പ്രതിഷേധവും പ്രതിരോധവും ഇവിടേക്ക് കേന്ദ്രീകരിക്കുന്നു. മാസപൂജയ്ക്ക് നടതുറക്കുന്ന പശ്ചാത്തലത്തിലാണിത്. കരിമല വഴിയുള്ള കാട്ടുപാതയും പുല്ലുമേട് വഴിയും മാസപൂജയ്ക്ക് തുറക്കാറില്ല. കോടതിവിധിയില്‍ പ്രതിഷേധിച്ച് വിശ്വാസികള്‍ നിലയ്ക്കലില്‍ നടത്തുന്ന ശരണമന്ത്ര കൂട്ടായ്മ ബുധനാഴ്ച ശക്തമാകും.
ഇത് മനസ്സിലാക്കി കൂടിയാണ് സര്‍ക്കാര്‍ ഇടപെടല്‍ നടത്തുന്നത്. പര്‍ണശാല കെട്ടി ഒരേസമയം നൂറുപേരാണ് ശരണമന്ത്രം ജപിച്ചിരിക്കുന്നത്. ഇതോടൊപ്പം ശബരിമല പാതയില്‍ തിങ്കളാഴ്ച മുതല്‍ വനിതകള്‍ വാഹന പരിശോധനയും നടത്തുന്നുണ്ട്. യുവതികള്‍ പോകുന്നുണ്ടെങ്കില്‍ അവരോട് ശബരിമലയ്ക്ക് പോകരുതെന്ന് അഭ്യര്‍ത്ഥിക്കുകയും നിലയ്ക്കല്‍ പര്‍ണശാലയില്‍ സുരക്ഷിതമായി വിശ്രമിക്കാന്‍ പറയുകയുമാണ് ചെയ്യുന്നത്. സ്ത്രീകള്‍ മാത്രമാണ് ഈ വിശ്വാസപ്രതിരോധ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്നത്. നട അടയ്ക്കുന്നതുവരെ ഇതു തുടരാനാണ് തീരുമാനം. കാസര്‍കോടുമുതല്‍ കോട്ടയം വരെയുള്ളവര്‍ എരുമേലിയിലും തിരുവനന്തപുരം മുതല്‍ പത്തനംതിട്ട വരെയുള്ളവര്‍ നിലയ്ക്കലുമാണ് എത്തുകയെന്ന് കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍ പറഞ്ഞു. അങ്ങനെ പ്രതിഷേധം ശക്തമാകുന്നതും സര്‍ക്കാരിനെ തീരുമാനങ്ങളില്‍ പിന്നോട്ട് പോകാന്‍ പ്രേരിപ്പിക്കുന്ന ഘടകമാണ്.
ആചാരങ്ങളെ ബഹുമാനിക്കുന്ന യുവതികളാരും ശബരിമലയ്ക്ക് വരില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. പേരെടുക്കാനാണ് ശ്രമമെങ്കില്‍ വന്നേക്കാം. കണ്ണൂരില്‍ നിന്ന് യുവതി വ്രതം എടുത്തു വരുന്നുവെന്ന വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha






















