Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

പമ്പയിലേക്ക് പോയ വനിതാ മാധ്യമപ്രവര്‍ത്തകരെയും ജേര്‍ണലിസം വിദ്യാര്‍ത്ഥികളെയും ആചാര സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ബസില്‍ നിന്ന് ഇറക്കിവിട്ടു, നിലയ്ക്കലില്‍ പ്രതിഷേധം ശക്തമാകുന്നു... പൊലീസ് നോക്കുകുത്തി, സംഘര്‍ഷാവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു... പ്രദേശത്ത് വനിതാ പൊലീസ് ഇല്ല

16 OCTOBER 2018 01:13 PM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ നാളെ നടതുറക്കാനിരിക്കെ സര്‍ക്കാര്‍ വേണ്ടത്ര ഒരുക്കങ്ങള്‍ ചെയ്യാത്തതിനാല്‍ യുവതികളായ വിശ്വാസികളെ മുതിര്‍ന്ന സ്ത്രീകള്‍ നിലയ്ക്കലില്‍ തടയുകയും ബസില്‍ നിന്നും മറ്റ് വാഹനങ്ങളില്‍ നിന്നും ബലംപ്രയോഗിച്ച് പുറത്താക്കുകയും ചെയ്യുന്നു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുമ്പോഴും പൊലീസ് നോക്കിനില്‍ക്കുകയല്ലാതെ ഒന്നും ചെയ്യുന്നില്ല. പമ്പയിലേക്ക് പോയ ഇംഗ്ലീഷ്, ഹിന്ദി ചാനലുകളിലെ വനിതാ മാധ്യമപ്രവര്‍ത്തകരെയാണ് ബലം പ്രയോഗിച്ച് ഇറക്കിവിട്ടത്. താമസിക്കാതെ പ്രതിഷേധത്തിന്റെ ശൈലി മാറുമെന്ന് ഉറപ്പാണ്. സംഭവം അറിഞ്ഞ് കൂടുതല്‍ ഭക്തര്‍ നിലയ്ക്കലിലേക്ക് എത്തുന്നുണ്ട്. യുവതികളെ ഒരുതരത്തിലും പമ്പയിലേക്ക് കടത്തിവിടില്ലെന്ന നിലപാടിലാണ് വാഹനം തടയുന്നവര്‍.

പ്രതിഷേധമുള്ളയിടത്തൊന്നും വനിതാ പൊലീസിനെ നിയോഗിച്ചിട്ടില്ല. ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് പ്രതിഷേധിക്കുന്ന വനിതകളെ തടയാനുമാകുന്നില്ല. മാധ്യമപ്രവര്‍ത്തകരടക്കമുള്ള വനിതകളെ തടഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതിനെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്നുവരുന്നുണ്ട്. ആചാരസംരക്ഷണ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് വനിതകളാണ് സംഘര്‍ഷം സൃഷ്ടിക്കുന്നത്. നിലയ്ക്കലില്‍ ഇന്ന് രാവിലെ മുതല്‍ നിലയ്ക്കലില്‍ പര്‍ണശാല കെട്ടിയാണ് പ്രദേശവാസികളായ ഭക്തകള്‍ വാഹനങ്ങള്‍ തടഞ്ഞ് പരിശോധിക്കാന്‍ തുടങ്ങിയത്. ഇവര്‍ക്ക് പിന്തുണയുമായി ധാരാളം പുരുഷന്‍മാരും ഉണ്ട്. യുവതികളെ തടയുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശവും നല്‍കിയിട്ടില്ല. നിലയുറപ്പിച്ചുള്ള പൊലീസുകാരാകട്ടെ സംയമനം പാലിച്ചിക്കുന്നു. 

ശബരിമലയിലേക്ക് കൂടുതല്‍ യുവതികള്‍ എത്തില്ലെന്നാണ് ദേവസ്വം മന്ത്രി നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ആ കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ മലകയറാന്‍ എത്തിയത്. കോട്ടയത്ത് ഇന്ത്യന്‍ ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിലെ ജേണലിസം വിദ്യാര്‍ത്ഥികളെയാണ് ഭക്തര്‍ തടഞ്ഞത്. ഇവരെ ബസില്‍ നിന്നും സ്ത്രീകള്‍ നിര്‍ബന്ധപൂര്‍വ്വം ഇറക്കി വിട്ടു.. പിന്നീട് പൊലീസ് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. യുവതികളെ തടഞ്ഞ് ഉപദേശിച്ച് മടക്കി അയയ്ക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നാണ് തടയുന്ന സ്ത്രീകള്‍ പറഞ്ഞിരുന്നത്. എന്നാല്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ എത്തിയ യുവതികളെ പിടിച്ച് വലിച്ചിറക്കുകയായിരുന്നു. നിലയ്ക്കലില്‍ വാഹനങ്ങള്‍ തടഞ്ഞ് പരിശോധന നടത്തുമ്പോഴും പൊലീസ് കണ്ട് നില്‍ക്കുകയായിരുന്നു. വാഹനം തടയുന്നവര്‍ക്കെതിരെ നടപടിയുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അത് നടപ്പാകുന്നില്ല. 

ബസില്‍ നിന്ന് ഇറങ്ങാന്‍ രണ്ട് പെണ്‍കുട്ടികളും വിസമ്മതിച്ചു. പമ്പയിലേക്ക് പോവുകയാണെന്നും സുപ്രീംകോടതി വിധി എപ്രകാരം നടപ്പാക്കുമെന്ന് അറിയാനാണ് പോകുന്നതെന്നും ഇവര്‍ പറഞ്ഞു. കറുത്ത വസ്ത്രം അണിഞ്ഞാണ് രണ്ട് പെണ്‍കുട്ടികളും വന്നത്. ഇത് പൊലീസിനും വലിയ തിരിച്ചടിയാണ്. ആചാരസംരക്ഷണ സമിതി എന്ന പേരില്‍ നിലയ്ക്കലില്‍ ക്യാംപ് ചെയ്യുന്ന ഒരു വിഭാഗം ഭക്തര്‍ അതുവഴി കടന്നു പോവുന്ന വാഹനങ്ങള്‍ തടയുകയും യാത്രാക്കാരെ ബോധവത്കരിക്കുകയും ചെയ്യുകയാണ്. സംഘത്തിലെ വനിതകളാണ് വാഹനങ്ങള്‍ തടഞ്ഞ് സ്ത്രീകളുണ്ടോ എന്ന് പരിശോധിക്കുന്നത്.

ആചാരസംരക്ഷണസമിതിയുടെ സമരം ഇവിടെ പത്ത് ദിവസം പിന്നിടുകയാണ്. വിധി ഉണ്ടെങ്കിലും പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള ആരേയും ശബരിമലയിലേക്ക് കയറ്റി വിടില്ലെന്ന നിലപാടിലാണ് ഇവിടെ തമ്പടിച്ച ഭക്തര്‍. അതേസമയം നാളെ വൈകുന്നേരം നട തുറക്കുന്നത് കണക്കിലെടുത്ത് രാവിലെ മുതല്‍ നിലയ്ക്കല്‍, എരുമേലി തുടങ്ങി ശബരിമലയിലേക്കുള്ള പ്രധാന പാതകളില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ രക്ഷാകവചം എന്ന പേരില്‍ പ്രതിരോധം ഒരുക്കുന്നുണ്ട്. ശബരിമലയിലേക്കുള്ള എല്ലാ വാഹനങ്ങളും പരിശോധിച്ച് സ്ത്രീകള്‍ പമ്ബയില്‍ എത്തില്ലെന്ന് ഉറപ്പാക്കാനാണ് ഇവരുടെ ശ്രമം. മറുവശത്ത് പൊലീസ് ശക്തമായ തയ്യാറെടുപ്പുകളാണ് നടത്തുന്നത്. നിലയക്കലിലും പമ്ബയിലും വനിതാ പൊലീസ് സംഘത്തെ സജ്ജരാക്കി നിര്‍ത്തിയിട്ടുണ്ട്. കൂടുതല്‍ വനിതാഭക്തര്‍ കൂടുതലായി മല കയറാന്‍ എത്തിയാല്‍ വനിതാ പൊലീസുകാര്‍ സന്നിധാനത്തേക്ക് നീങ്ങും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (5 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (5 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (5 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (5 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (6 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (6 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (7 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (7 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (8 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (8 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (8 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (9 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (9 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (9 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (10 hours ago)

Malayali Vartha Recommends