ഇനി പമ്പയിൽ കാണാം ; ഒക്ടോബർ 17 രാവിലെ എട്ടുമണിമുതൽ എല്ലാവരും അവിടെ ഉണ്ടാകണം; ഞങ്ങളെല്ലാം ഇന്ന് രാത്രിമുതൽ അവിടെ ഉണ്ടാകും; വെല്ലുവിളിയുമായി രാഹുൽ ഈശ്വർ

ഒക്ടോബർ 17 മുതൽ ഒക്ടോബർ 22 വരെ ശബരിമലയിൽ ശക്തമായ പ്രാർത്ഥനകളുമായി മുന്നോട്ട് പോകുംമെന്ന് രാഹുൽ ഈശ്വർ. ഇത് പ്രതിഷേധവു പ്രാർത്ഥനയുമാണെന്നും രാഹുൽ പറഞ്ഞു. ഈ പ്രാർത്ഥന യോഗങ്ങളിൽ മുദ്രാവാക്യങ്ങളാണ് ശരണമന്ത്ര ജപങ്ങളാണ്, ശരണ ജപ ഘോഷങ്ങളാണ് വിളികളാണ് നടക്കുന്നതെന്നും നിയമ ലംഘനമായി ഒന്നും നടക്കുന്നില്ലെന്നും രാഹുൽ വ്യക്തമാക്കി. തന്റെ ഫേസ് ബുക്ക് ലൈവിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
അമ്മമാരും ,സ്ത്രീ ജനങ്ങളും, സഹോദരിമാരും അടക്കം നമ്മളോടൊപ്പം ഉണ്ടാകും. ശക്തമായി അതിനു വേണ്ടി പോകാൻ നിങ്ങളോരോരുത്തരോടും അഭ്യർത്ഥിക്കുന്നു. നൂറ് ശതമാനം എല്ലാ വിധ പിന്തുണയും വേണം. നാളെ രാവിലെ മുതൽ നിരാഹാരം അടക്കമുള്ള കാര്യങ്ങളുമായി പ്രാർത്ഥന ഉപവാസികളായി ഞങ്ങൾ പോകും. കേരളത്തിലെ ഐജി സി മനോജ് അബ്രഹാമിന് നേരിട്ട് നൽകിയ അപേക്ഷയാണ്. അദ്ദേഹത്തെ കണ്ടിരുന്നു. ഇത് പോലീസിന്റെ അക്നൊളജ്മെന്റ് ആണ്. എല്ലാ വിധത്തിലുള്ള പ്രാർത്ഥനകളും പ്രതിരോധങ്ങളുമായി മുന്നോട്ട് പോകും. ശക്തമായി ഈ രീതിയിൽ നിങ്ങൾ പിന്തുണക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നൂറ് ശതമാനം എല്ലാവിധ പിന്തുണയും ഇതിന് വേണം. ഒക്ടോബർ 17 രാവിലെ എട്ടുമണിമുതൽ എല്ലാവരും അവിടെ ഉണ്ടാകണം. ഞങ്ങളെല്ലാം ഇന്ന് രാത്രിമുതൽ അവിടെ ഉണ്ടാകും. നിലയ്ക്കലും പമ്പയിലുമൊക്കെ പ്രാർത്ഥന യോഗങ്ങൾ നടക്കും. ഈ പ്രാർത്ഥന യോഗങ്ങളിൽ മുദ്രാവാക്യങ്ങളാണ് ശരണമന്ത്ര ജപങ്ങളാണ്, ശരണ ജപ ഘോഷങ്ങളാണ് വിളികളാണ് നടക്കുന്നതെന്നും നിയമ ലംഘനമായി ഒന്നും നടക്കുന്നില്ലെന്നും രാഹുൽ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























