ദിലീപിനെതിരായ ആരോപണം സ്ഥിരീകരിച്ച് സിദ്ദിഖിന്റെ മൊഴി ; ദിലീപ് അവസരങ്ങള്‍ തട്ടിമാറ്റിയിട്ടുണ്ടെന്ന് നടി തന്നോട് പരാതി പറഞ്ഞിട്ടുണ്ടെന്നും ഇക്കാര്യം താന്‍ ദിലീപിനോട് ചോദിച്ചിട്ടുമുണ്ടെന്നും സിദ്ദിഖ്

ദിലീപിനെതിരായ ആരോപണം സ്ഥിരീകരിച്ച് സിദ്ദിഖിന്റെ മൊഴി. ദിലീപ് അവസരങ്ങള്‍ തട്ടിമാറ്റിയിട്ടുണ്ടെന്ന് നടി തന്നോട് പരാതി പറഞ്ഞിട്ടുണ്ടെന്നും ഇക്കാര്യം താന്‍ ദിലീപിനോട് ചോദിച്ചിട്ടുമുണ്ടെന്ന് സിദ്ദിഖ് പറഞ്ഞു.
ആക്രമണത്തിന് ഇരയായ നടിയുടെ ആവസരങ്ങൾ ദിലീപ് ഇടപെട്ട് ഇല്ലാതാക്കിയെന്ന് സിദ്ദിഖ് പൊലീസിന് മൊഴിനൽകിയിരുന്നു. ഇക്കാര്യം നടി തന്നോട് പറഞ്ഞിരുന്നു എന്നും സിദ്ദിഖ് പറഞ്ഞിരുന്നു. ദിലീപുമായി സംസാരിച്ചപ്പോൾ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടരുതെന്ന് മറുപടിയാണ് ലഭിച്ചത്. എന്നായിരുന്നു സിദ്ധിഖിന്റെ പ്രതികരണം. സിദിഖ്, കുഞ്ചാക്കോബോബൻ, സംയുക്ത വർമ്മ, വിനയൻ തുടങ്ങിയ അൻപതോളം ചലച്ചിത്ര പ്രവർത്തകരാണ് ദിലീപിനെതിരെ അന്വേഷണ കമ്മീഷന് മൊഴി നൽകിയത്.
എന്നാൽ ഇതിന് നേരെ വിരുദ്ധമായാണ് സിദിഖ് ഇന്നലെ വാർത്താ സമ്മേളനത്തിൽ സംസാരിച്ചത്. ഇക്കാര്യം മാധ്യമ പ്രവർത്തകർ ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും കഴിഞ്ഞ കാര്യമല്ലേ എന്നായിരുന്നു മറുപടി. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ നടപടിയെടുക്കേണ്ടെന്നത് അമ്മ ജനറല്‍ ബോഡി മീറ്റിംഗ് തീരുമാനമായിരുന്നു എന്ന് സിദ്ദിഖ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആരുടെയും ജോലി സാധ്യത കളയുന്ന സംഘടനയല്ല അമ്മ. ദിലീപ് രാജിക്കത്ത് നല്‍കിയത് ശരിതന്നെ. എന്നാല്‍ കുറ്റാരോപിതനാണെന്ന് തെളിഞ്ഞാല്‍ മാത്രം നടപടിയെടുത്താല്‍ മതിയെന്നായിരുന്നു ജനറല്‍ ബോഡി തീരുമാനം. എക്‌സിക്യൂട്ടീവിന് ഈ തീരുമാനത്തെ മറികടക്കാനാകില്ല. രാജി വച്ച് പോയ നടിമാരെ തിരിച്ചെടുക്കാന്‍ സാധിക്കില്ല. തിരികെ വരണമെങ്കില്‍ അവര്‍ അപേക്ഷിക്കണം. സംഘടനയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച നടി ജനറല്‍ ബോഡി മീറ്റിംഗില്‍ പങ്കെടുക്കാറില്ലെന്നും സിദ്ദിഖ് ആരോപിച്ചിരുന്നു.
ദിലീപിനെ റേപ്പിസ്റ്റ് എന്ന് വിളിക്കുന്നത് ശരിയല്ലെന്നും അമ്മയുടെ കെട്ടുറപ്പിനെ ഈ പ്രശ്‌നങ്ങള്‍ ബാധിക്കില്ലെന്നും ഡബ്ല്യൂസിസിയുടേത് ഗൂഢാലോചനയെന്നും സിദ്ദിഖ് വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha























