Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

വിശ്വാസികളുടെ വികാരം ആളിക്കത്തുന്നു ; നിലയ്ക്കല്‍ എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്ന മനുഷ്യബോംബ്; കൂടെ വലിയൊരു ആള്‍ക്കൂട്ടവും ആളിക്കത്തിക്കാന്‍ ബി.ജെ.പി.യും

16 OCTOBER 2018 02:31 PM IST
മലയാളി വാര്‍ത്ത

നട തുറക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. വിശ്വാസികളുടെ വികാരം ആളിക്കത്തുന്നു. നിലയ്ക്കല്‍ എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്ന മനുഷ്യബോംബായി നില്‍ക്കുന്നു. ഭക്തിയില്‍ സ്വയം മറന്ന് നിയമം കയ്യിലെടുത്ത് തീര്‍ത്ഥാടകരെ തടയാന്‍ സദാ സന്നദ്ധരായി വിശ്വാസി സ്ത്രീകള്‍ നില്‍ക്കുന്നു. കൂടെ വലിയൊരു ആള്‍ക്കൂട്ടവും ആളിക്കത്തിക്കാന്‍ ബി.ജെ.പി.യും.

ഇന്നു രാവിലെ മുതല്‍ സംഘര്‍ഷഭരിതമാണ് നിലയ്ക്കലും പരിസരവും. ഇവിടെ നമ്മള്‍ തോറ്റുപോയാല്‍ ഇനിയൊരിക്കലും ഇമ്മട്ടിലൊരു ഹിന്ദു ഉണര്‍വ്വ് ഉണ്ടാകില്ല എന്ന് ഹിന്ദു സംഘടനകള്‍ ആവര്‍ത്തിക്കുന്നു. അയോധ്യയും രാമജ•ഭൂമിയുമൊക്കെ അവര്‍ ഉദാഹരണങ്ങളാക്കുന്നു. പന്തളത്തുനിന്ന് നിലയ്ക്കലിലേക്ക് ഭക്തരുടെ നിരവധി നാമജപയാത്രകള്‍ മുന്നേറുന്നു. സമരപ്പന്തലില്‍ യുവതികളായ തീര്‍ത്ഥാടകരെ തടയാന്‍ സന്നദ്ധരായി നില്ക്കുന്നു. മഹാശരണയാത്രയിലേക്ക് ആയിരങ്ങള്‍ ഒഴുകുന്നു. വിശ്വാസികളെ വെല്ലുവിളിച്ച് യുവതികളായ തീര്‍ത്ഥാടകര്‍ ഇപ്പോള്‍ മലചവിട്ടാന്‍ പോകരുത്.

ഇത്ര സംഘടിതമായി പൊരുതിയിട്ടും ഒന്നും ചെയ്യാനാകാതെ പോയാല്‍ ഹൈന്ദവര്‍ക്കിടയില്‍ നിരാശാബോധം പടരും തുടങ്ങിയ കുറിപ്പുകളാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. ഹിന്ദു വിശ്വാസത്തെയും, ആചാരത്തെയും ഇല്ലാതാക്കാന്‍ ആരെയും അനുവദിക്കില്ല. ഏറ്റവും രൂക്ഷമായ പ്രഖ്യാപനങ്ങള്‍ ഹിന്ദു സമാജത്തിന്റേതായി വരുന്നുണ്ട്. ഈ സമരത്തില്‍ തോറ്റാല്‍ തീര്‍ത്താല്‍ തീരാത്ത നഷ്ടം വരും.

സമാജത്തിന്റേതായ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഓരോ ക്ഷേത്രത്തിന് നേരെയും ഇതേ രീതിയിലുള്ള കൈകടത്തലുണ്ടാവും.
എതിര്‍ക്കാനോ ചോദ്യം ചെയ്യാനോ ഉള്ള ആത്മവിശ്വാസം പോലും നമ്മില്‍ അവശേഷിക്കില്ല.
കൊട്ടിഘോഷിക്കുന്ന പോലുള്ള സ്ത്രീ ശാക്തീകരണമോ തുല്യതാ സ്ഥാപനമോ ആചാര ലംഘനം കൊണ്ടൊട്ട് ഉണ്ടാവുകയുമില്ല. ശബരിമലയില്‍ കയറി തൊഴുതതിന്റെ പിറ്റേന്നും സമൂഹത്തിലെ സ്ത്രീയുടെ അവസ്ഥ മാറ്റമില്ലാതെ തുടരുകയേ ഉള്ളൂ.

ലക്ഷകണക്കിന് മനുഷ്യരെ വേദനിപ്പിച്ചിട്ടായാലും സ്വന്തം വാശി ജയിക്കണം എന്ന ശാഠ്യ ബുദ്ധിയുള്ള ചിലര്‍ക്കല്ലാതെ ഈ പരിഷ്‌ക്കാരം കൊണ്ടാര്‍ക്കും ഒരു ഗുണവുമുണ്ടാവില്ല.
എന്നാല്‍ ഹിന്ദു സമാജത്തിനാകട്ടെ, ഇത് കൊണ്ട് തീര്‍ത്താല്‍ തീരാത്ത നഷ്ടങ്ങളുമുണ്ടാകും.
അത് കൊണ്ടാണ് നമ്മെ സംബന്ധിച്ച് ഇതൊരിക്കലും തോല്‍ക്കരുതാത്ത സമരമാകുന്നത്.
മറ്റൊരര്‍ത്ഥത്തില്‍, വിശ്വാസി ഹിന്ദുവിന്റെ അതിജീവന സമരം തന്നെയാകുന്നത്.
ജനാധിപത്യത്തിന്റെ സകല സങ്കേതങ്ങളും ഉപയോഗിച്ച് ശബരിമലയുടെ തനിമയും വിശ്വാസ വ്യവസ്ഥയും നിലനിര്‍ത്താനുള്ള സര്‍വ്വ സാധ്യതകളും നമ്മളാരാഞ്ഞു കഴിഞ്ഞു.
എന്നാല്‍ കേരളത്തിന്റെ ഓരോ തെരുവിലും മുഴങ്ങി കേട്ട കോടി മനുഷ്യരുടെ വികാര വിക്ഷോഭത്തിന് തരിമ്പും വില കൊടുക്കാത്തവരുടെ ബധിര കര്‍ണ്ണങ്ങളില്‍ ഇനിയൊന്നും നമുക്ക് ഉണര്‍ത്തിക്കാനില്ല.

അയ്യപ്പ സ്വാമിയുടെ ആചാര നിഷ്ഠകള്‍ സംരക്ഷിച്ച് വിശ്വാസികളോടുള്ള ബാധ്യത നിറവേറ്റാന്‍ സര്‍ക്കാര്‍ ഒരുക്കമാവാത്ത സാഹചര്യത്തില്‍, ആ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുക എന്നത് മാത്രമാണ് വിശ്വാസികളുടെ മുന്നിലിനി അവശേഷിക്കുന്ന ഒരേയൊരു മാര്‍ഗ്ഗം.
അതിന്റെ പ്രത്യാഘാതങ്ങള്‍ എന്ത് തന്നെയായാലും അതെല്ലാം നേരിടാനുറച്ചു തന്നെ ഒടുക്കം വരെ പിന്തിരിയില്ലെന്ന് നാം ഓരോരുത്തരും പ്രതിജ്ഞയെടുത്തേ മതിയാവൂ.
പൊതുയോഗങ്ങളില്‍ പ്രസംഗം അവസാനിപ്പിച്ചു പ്രവര്‍ത്തിക്കുക എന്ന നിയോഗം നിറവേറ്റാനായി നിലയ്ക്കലിലെ സമരവേദിയിലേക്ക് പോവുകയാണ്. 14 കോസി പരിക്രമണത്തിന് പുറപ്പെട്ട് പോയ അയോധ്യയിലെ ഹിന്ദുവിന്റെ അതേ മനസ്സോടെ. അയ്യപ്പനുണ്ടെന്ന ഉറപ്പല്ലാതെ മറ്റൊരായുധവും കയ്യില്‍ സൂക്ഷിക്കുന്നില്ല. സ്വാമി ശരണം എന്ന മന്ത്രമല്ലാതെ ഇനിയൊന്നും നാവില്‍ ബാക്കിയുമില്ല. ജയിക്കാനായാലും തോല്‍ക്കാനായാലും ഒടുക്കം വരെ ശബരീശന്റെ മണ്ണിലുണ്ടാവും. ബാക്കിയൊക്കെ അവിടുത്തെ ഇച്ഛ.

പഴയ നിലയ്ക്കല്‍ പ്രക്ഷോഭവും വെടിവയ്പുമാണ് ചിലര്‍ ഓര്‍മ്മപ്പെടുത്തുന്നത്. ശബരിമല ക്ഷേത്രം ഉള്‍പ്പെടുന്ന പതിനെട്ട് മലകളുടെ ഭാഗമായ നിലക്കലില്‍ ഒരു കുരിശിന്റെ ഭാഗങ്ങള്‍ 1983 മാര്‍ച്ച് 24ന് കണ്ടെടുത്തു. സെന്റ് തോമസ് അരപ്പള്ളി സ്ഥാപിച്ചു എന്ന് ക്രിസ്തീയ വിശ്വാസികള്‍ കരുതിപ്പോന്ന നിലക്കലില്‍ മഹാദേവ ക്ഷേത്രത്തിനു 200 മീറ്റര്‍ അകലെയായിരുന്നു കുരിശ് കണ്ടെടുത്തത്. മാത്യൂ അന്തിയകുളം എന്ന െ്രെകസ്തവ പുരോഹിതന്റെ നേതൃത്വത്തില്‍ അവിടെ കുടില്‍ കെട്ടി ആരാധന ആരംഭിച്ചു. എന്നാല്‍ അങ്ങനെ ഒരു പള്ളിയോ കുരിശോ അവിടെ ഇല്ലായിരുന്നു എന്നും ശബരിമല പൂങ്കാവനം കയ്യേറി പള്ളി പണിയാനുള്ള നീക്കത്തിന്റെ ഭാഗമാണ് അവിടെ കണ്ടെത്തിയ കുരിശ് എന്ന് മനസ്സിലാക്കി അവിടെ പാഞ്ഞെത്തിയ ശ്രീ കുമ്മനം രാജശേഖരന്‍ , പൂജ്യ സത്യാനന്ദ സരസ്വതി സ്വാമികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഹിന്ദുക്കള്‍ നടത്തിയ സമരമാണ് നിലക്കല്‍ പ്രക്ഷോഭം.പ്രക്ഷോഭത്തിനോടുവില്‍ പൂങ്കാവനത്തിന്റെ അതിര്‍ത്തിക്ക് വെളിയില്‍ പള്ളി സ്ഥാപിക്കാന്‍ ഇരുകൂട്ടരും വ്യവസ്ഥയില്‍ എത്തിയതോടെ സമരത്തിനും പരിസമാപ്തിയായി.

ഏപ്രില്‍ 24 ന് ഹിന്ദു സംഘടനാ പ്രതിനിധികളുടെ യോഗം പി. കേരളവര്‍മ്മ രാജയുടെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരം പൂര്‍ണ്ണ ഹോട്ടല്‍ ആഡിറ്റോറിയത്തില്‍ നടന്നു. നിലയ്ക്കല്‍ നിന്നും കുരിശുമാറ്റുന്നതുവരെ വ്യാപകമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുവാനും ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുവാനും നിശ്ചയിച്ചു സത്യാനന്ദ സരസ്വതി ചെയര്‍മാനും കുമ്മനം രാജശേഖരന്‍ ജനറല്‍ കണ്‍വീനറും ജെ.ശിശുപാലന്‍ കണ്‍വീനറുമായി 31പേര്‍ അടങ്ങുന്ന നിലയ്ക്കല്‍ കര്‍മ്മസമിതി രൂപീകരിച്ചു.

ഹിന്ദുക്കള്‍ക്ക് ഒരു സംഘടനയും നേതാവും ഇല്ലാത്തത് കൊണ്ട് ഈ വിഷയം ആരുമായും ചര്‍ച്ച ചെയ്യാന്‍ പറ്റില്ല എന്നായിരുന്നു മുഖ്യമന്ത്രി കെ. കരുണാകരന്‍ നിലപാട് എടുത്തത്.. ഏപ്രില്‍ 29 നു നിലക്കലില്‍ പള്ളി പണിയാന്‍ കുരിശ് കണ്ടെത്തിയ സ്ഥലത്ത് മൂനര ഏക്കര്‍ അനുവദിച് സര്‍ക്കാര്‍ ഉത്തരവിട്ട.

സര്‍ക്കാര്‍ ഭൂമി അനുവദിച്ചതിനെ തുടര്‍ന്ന്‍ ഏപ്രില്‍ 30 നിലക്കല്‍ ദിനമായി പ്രഖ്യാപിക്കപ്പെട്ട് കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ പ്രകടനങ്ങളും പോതുസേമ്മേളനങ്ങളും നടന്നു. പ്രക്ഷോഭത്തെ തുടര്‍ന്ന് പുതിയ സ്ഥലത്തേക്ക് കുരിശ് മാറ്റി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.ജൂണ്‍ നാലിന് പുതിയ സ്ഥലത്തേക്ക് മാര്‍ച് നടന്നു. തുടര്‍ന്നുണ്ടായ പോലീസ് നടപടിയിലും വെടിവെപ്പിലും നൂറോളം ആളുകള്‍ക്ക് പരുക്ക് പറ്റുകയും 250 പേര്‍ അറസ്റ്റില്‍ ആകുകയും ചെയ്തു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (5 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (5 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (5 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (5 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (6 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (6 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (7 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (7 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (8 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (8 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (8 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (9 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (9 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (9 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (10 hours ago)

Malayali Vartha Recommends